- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുമ്പ് രണ്ടു തവണ വേണ്ടെന്നുവച്ച എസ് ഡി പി ഐ അംഗത്തിന്റെ വോട്ട് മൂന്നാം തവണ സ്വീകരിച്ചു; അങ്ങനെ പോപ്പുലർ ഫ്രണ്ട് പിന്തുണയിൽ അധികാരം നേടി; മഹാരാജാസിലെ രക്തസാക്ഷി അഭിമന്യുവിനെ ഒറ്റകുത്തിന് കൊന്ന പ്രതിയുടെ നാട്ടിൽ സിപിഎം ഭരണം ആ ഒറ്റ വോട്ടിന്റെ പിന്തുണയിൽ; കോട്ടാങ്ങലിൽ അണികളിലും അതൃപ്തി; സിപിഎം തെറ്റു തിരുത്തുമോ?
മല്ലപ്പിള്ളി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഉയരുന്ന പേരാണ് കോട്ടാങ്ങൽ പഞ്ചായത്ത്. ചാനൽ ചർച്ചകളിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന പേര്. പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്ഡിന് ശേഷവും ഒരു ചാനൽ ചർച്ചയിൽ സിപിഎം-പിഎഫ്‌ഐ ബന്ധം ബിജെപി ചർച്ചയാക്കി. സിപിഎം പ്രതിനിധിയായ ജെയ്ക് അതു നിഷേധിച്ചു. ഏതെങ്കിലും ഒരു ഉദാഹരണം പറയാൻ വെല്ലു വിളിച്ചു. ഉടൻ പറഞ്ഞു കോട്ടാങ്ങൽ. പക്ഷേ ഉരുണ്ടു കളിച്ച് ജെയ്ക് രക്ഷപ്പെട്ടു. പക്ഷേ സത്യത്തിൽ കോട്ടാങ്ങൽ ഭരിക്കുന്നത് സിപിഎമ്മാണ്. അത് പോപ്പുലർ ഫ്രണ്ട് പിന്തുണയിലാണെന്നതാണ് വസ്തുത.
മുമ്പ് രണ്ടു തവണ വേണ്ടെന്നുവച്ച എസ്ഡിപിഐ അംഗത്തിന്റെ വോട്ട് മൂന്നാം തവണ സ്വീകരിക്കുകയും കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയെടുക്കുകയും സിപിഎം മെമ്പർമാരുടെ നിലപാടിനെതിരെ പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണെന്നതാണ് വസ്തുത. പോപ്പുലർ ഫ്രണ്ടിനെ സംസ്ഥാന നേതൃത്വം വർഗ്ഗീയ പാർട്ടിയായി ചിത്രീകരിക്കുമ്പോഴാണ് ഈ അവസ്ഥ. പാർട്ടി അണികളിൽ പ്രദേശിക തലത്തിൽ ഇത് ചേരിതിരിവിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. മുമ്പ് രണ്ടുതവണ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വിജയിച്ചെങ്കിലും തീവ്രവാദ സംഘനയുടെ വോട്ട് വേണ്ടെന്ന് പ്രഖ്യപിച്ചുകൊണ്ട് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി പി എം അംഗം ബിനു ജോസഫ് രാജിവയ്ക്കുകയായിരുന്നു.
മൂന്നാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബിനു ജോസഫ് മത്സരിക്കുയും എസ് ഡി പി ഐ അംഗം ജസീല സിറാജിന്റെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.എന്നാൽ മുമ്പ് രണ്ടുതവണ സ്വീകരിച്ച നിലപാടിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ ഇത്തവണ ബിനു ജോസഫ് രാജിവച്ചില്ല. ഇതോടെ സിപിഎം ഭരണം പോപ്പുലർ ഫ്രണ്ട് പിന്തുണയിലായി. ഇതാണ് വിവാദത്തിന് കാരണം. ഇത് പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി.എന്നാൽ ഇതുവരെ ഈ വിഷയത്തിൽ കാര്യമായ പരസ്യപ്രതിഷേധം ഉണ്ടായിട്ടില്ല എന്നാണ് അറയുന്നത്.
അഭിമന്യു കൊലക്കേസിൽ ഉൾപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ ഫാറൂഖ് അമാനി താമസിക്കുന്നത് പഞ്ചായത്തിലെ അഞ്ചാംവാർഡിൽ കോട്ടാങ്ങൽ മലമ്പാറയിലാണ് താമസിക്കുന്നതെന്നും അതുകൊണ്ട് തന്നെ എസ്ഡിപിഐയുടെ വോട്ട്് സ്വീകരിച്ച് പാർട്ടി അംഗം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരുന്ന് ഭരണം നടത്തുന്നത് അഭിമന്യുവിന്റെ രക്തസക്ഷിത്വത്തിനുപോലും കളങ്കം ചാർത്തുന്ന നടപടിയാണെന്നും പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗം രഹസ്യമായി സമ്മതിക്കുന്നുണ്ട്. അച്ചടക്ക നടപടിയിൽ ഭയപ്പാടുള്ളതിനാൽ ഇവരിൽ ഒരാൾ പോലും ഇനിയും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.
സിപിഎം 5 ,ബിജെപി 5 ,യൂഡിഎഫ് 2 എസ്ഡിപിഐ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. മൂന്നു തവണയും മൂന്നാംവാർഡിനെ പ്രതിനിധീകരിക്കുന്ന ദീപ്തി ദാമോദരനും ബിനു ജോസഫും തമ്മിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നത്. ബിജെപി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വസ പ്രമേയം 5-ന് ചർച്ചയ്ക്കെടുത്തിരുന്നു. തിഞ്ഞെടുപ്പിൽ യൂഡിഎഫ് അംഗങ്ങളായ ജോളി ജോസഫും തേജസ് കുമ്പളവേലിലും ബിജെപി അംഗങ്ങൾക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു.
ഇതെത്തുടർന്ന് വരാണാധികാരി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വോട്ടെടുപ്പ് നടത്താൻ തയ്യാറായി. എസ്ഡിപിഐ അംഗത്തിന്റെ പിൻതുണയിൽ ബനു ജോസഫ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽ നിന്നും യൂഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. ഇതെത്തുടർന്ന് കപ്പിനും ചുണ്ടിനുമിടയിൽ ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ആറുമാസം പിന്നിടുമ്പോൾ വീണ്ടും അവിശ്വാസം കൊണ്ടുവരാൻ പാർട്ടി അണിയറയിൽ നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് അറയുന്നത്.
13 അംഗ പഞ്ചായത്തിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എൽഡിഎഫിനും ബിജെപിക്കും അഞ്ച് അംഗങ്ങൾ വീതവും യുഡിഎഫ് രണ്ട് അംഗങ്ങളും എസ്ഡിപിഐക്ക് ഒരംഗവുമാണുള്ളത്. യുഡിഎഫിലെ രണ്ട് അംഗങ്ങളും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽകും. ഇതോടെയാണ് പ്രശ്‌നമാകുന്നത്. എസ് ഡി പി ഐ വോട്ടു ചെയ്യാതിരുന്നാൽ നറക്കെടുപ്പിലേക്ക് കാര്യങ്ങൾ പോകും. എന്നാൽ എല്ലായ്‌പ്പോഴും പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ് ഡി പി ഐ സിപിഎമ്മിന് വോട്ട് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം രാജിവച്ചു. എന്നാൽ അതിന് ശേഷം അതുണ്ടായില്ല.
എസ്ഡിപിഐ പിന്തുണയോടെ സ്ഥാനങ്ങൾ ഏറ്റെടുത്തതോടെ മാസങ്ങളായി പഞ്ചായത്തിൽ നടന്നിരുന്ന ഭരണ പ്രതിസന്ധിക്ക് തൽക്കാലം വിരാമം ആയി എന്നതും വസ്തുതയാണ്. ഗ്രാമപഞ്ചായത്ത് നേതൃ സ്ഥാനങ്ങൾ ഏറ്റെടുക്കാതെ വൈകിക്കുന്നതിനെതിരെ കേരള ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. താത്പര്യമില്ലത്തവർ മത്സരിക്കരുതെന്നും തൊട്ടടുത്തുള്ളവരെ അധികാരത്തിൽ എത്താൻ അനുവദിക്കണമെന്നും കോടതി പറഞ്ഞിരുന്നു. കോട്ടാങ്ങലിലും ഇതെല്ലാം സിപിഎം മുഖവിലയ്‌ക്കെടുത്തിരുന്നു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി ഒരു ധാരണയുമില്ലെന്ന് എൽഡിഎഫ് കോട്ടാങ്ങൽ പഞ്ചായത്ത് കമ്മറ്റി അറിയിച്ചിരുന്നു. രണ്ട് തവണ എസ്ഡിപിഐ വോട്ടുചെയ്തപ്പോൾ രാജി വെച്ചിരുന്നു. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന നിലപാടാണ് എൽഡിഎഫിന് എന്നും ഉള്ളത്. തുടർച്ചയായി സത്യപ്രത്ജ്ഞ ചെയ്ത ഉടനെ രാജിവച്ചാൽ എതിർ സ്ഥാനാർത്ഥികളായി മത്സരിച്ച ബിജെപി പ്രതിനിധികളെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരായി കോടതി വിധിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുമെന്നുള്ളതു കൊണ്ടാണ് ഉടനെ രാജിവെക്കാതിരിക്കുന്നതെന്നും വിശദീകരിച്ചു. എന്നാൽ പിന്നീട് അവിശ്വാസം വന്നപ്പോഴും എസ് ഡി പി ഐ പിന്തുണയോടെ അധികാരം നിലനിർത്തുകയായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണം.
കോട്ടാങ്ങൽ പഞ്ചായത്തിലെ പോലെ സമാന രീതി തൃശൂർ ജില്ലയിലെ ആവിണിശ്ശേരി പഞ്ചായത്തിൽ ഉണ്ടായപ്പോൾ ബിജെപി പ്രതിനിധികളെ തെരഞ്ഞെടുത്തതായി കോടതി വിധിയുണ്ടായി. കൊവിഡിന്റെ രണ്ടാം ഘട്ടം മൂർധന്യാവസ്ഥയിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല ഗ്രാമപഞ്ചായത്തിനാണ്. ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ നേതൃത്വം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഔദ്യോഗികമായി തീരുമാനം പിന്നീടുണ്ടാവുമെന്ന് എൽഡിഎഫ് കോട്ടാങ്ങൽ പഞ്ചായത്ത് കമ്മറ്റി അറിയിച്ചിരുന്നു.
മറുനാടന് മലയാളി ലേഖകന്.