- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപവാസ പ്രാർത്ഥനാ ദിനത്തിൽ നിറയുന്നത് ഇലക്ഷൻ രാഷ്ട്രീയം
തിരുവനന്തപുരം: വ്യക്തമായ രാഷ്ട്രീയ സൂചനകൾ നൽകി തിരുവനന്തപുരം ലത്തീൻ അതിരൂപത രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാർത്ഥനദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിച്ചു. മാർച്ച് 22ന് ഉപവാസപ്രാർത്ഥന ദിനം ആചരിക്കണമെന്നാണ് ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആഹ്വാനം.
ഇതറിയിച്ചുകൊണ്ടാണ് ലത്തീൻ പള്ളികളിൽ സർക്കുലർ വായിച്ചത്. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്നുമാണ് ലത്തീൻ അതിരൂപതയുടെ സർക്കുലർ. ഇതെല്ലാം കേന്ദ്ര സർക്കാരിനെതിരായ പരോക്ഷ വിമർശനങ്ങളാണ്. മത രാഷ്ട്രീയത്തേയും എതിർക്കുന്നുണ്ട്.
രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാർത്ഥനാദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് അതിരൂപത തയ്യാറാക്കിയ സർക്കുലറിലാണ് വിമർശനം. ഈ മാസം 22ന് അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തണമെന്നും സർക്കുലർ ആഹ്വാനം ചെയ്യുന്നുണ്ട്. മാർച്ച് 22ന് ഉപവാസ പ്രാർത്ഥന ദിനം ആചരിക്കണമെന്ന് ഇന്ത്യൻ കത്തോലിക്ക സഭ ആഹ്വാനം ചെയ്തിരുന്നു.
രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്നും മത ധ്രുവീകരണം രാജ്യത്തെ സൗഹൃദ അന്തരീക്ഷം തകർത്തുവെന്നും സർക്കുലറിൽ പറയുന്നു. ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങളും ഭീക്ഷണിയും പതിവ് സംഭവമായി. 2014ൽ ക്രൈസ്തവർക്ക് നേരെ 147 അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023ൽ എത്തുമ്പോൾ ക്രൈസ്തവ വിരുദ്ധ അക്രമങ്ങളുടെ എണ്ണം 687 ആയെന്നും സർക്കുലറിലുണ്ട്. ഈ മാസം 22ന് പള്ളികളിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്യുന്നുണ്ട്.
മതധ്രുവീകരണം രാജ്യത്തെ സൗഹാർദ്ദ അന്തരീക്ഷം തകർത്തു. മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയാണ്. ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും എതിരെ അക്രമങ്ങൾ പതിവ് സംഭവമായി മാറിയെന്നും സർക്കുലറിൽ പറയുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ വിശദീകരണമായി ഇതിനെ കാണുന്നവരുണ്ട്. തിരുവനന്തപുരത്തും തെക്കൻ കേരളത്തിലെ തീര മേഖലയിലും നിർണ്ണായക ശക്തിയാണ് ലത്തീൻ അതിരൂപത. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ തുടങ്ങിയ തീരമേഖലകളെ സ്വാധീനിക്കുന്ന വോട്ട് ബാങ്ക്.
വിഴിഞ്ഞം സമരത്തിൽ സംസ്ഥാന സർക്കാരുമായി അത്ര നല്ല ബന്ധത്തിൽ അല്ല ലത്തീൻ സഭ. കഴിഞ്ഞ ദിവസം വിഴിഞ്ഞം പ്രതിഷേധ കേസുകൾ സർക്കാർ പിൻവലിച്ചിരുന്നു. മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയാണ്. ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും എതിരെ അക്രമങ്ങൾ പതിവ് സംഭവമായി മാറിയെന്നും സർക്കുലറിൽ പറയുന്നുണ്ട്. മാർച്ച് 22ന് ഉപവാസപ്രാർത്ഥന ദിനം ആചരിക്കണമെന്നാണ് ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആഹ്വാനം. ഇതെല്ലാം ബിജെപിക്കെതിരായ പ്രഖ്യാപനമാണെന്ന വിലയിരുത്തൽ സജീവമാണ്.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി ലത്തീൻ സഭാ നേതാക്കളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചിരുന്നു. വലിയ സ്വീകരണവും നൽകി. എന്നാൽ അതൊന്നും നിലപാടിനെ സ്വാധീനിക്കുന്നില്ലെന്ന സൂചനയാണ് ഇടയലേഖനം നൽകുന്നത്. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പ്രചാരണത്തിലെ ആവേശവും കൂടിയിട്ടുണ്ട്. ഇതിനിടെയാണ് ലത്തീൻ സഭയും രംഗത്തു വരുന്നത്.
വെറും അക്കൗണ്ട് തുറക്കലല്ല, മോദി പ്രഖ്യാപിച്ച ഇരട്ട അക്ക സീറ്റാണ് ബിജെപി ലക്ഷ്യം. കേരളത്തിലും മുൻനിർത്തുന്നത് മോദിയുടെ ഗ്യാരണ്ടി, ഉറച്ച ഭരണം എന്നീ മുദ്രാവാക്യങ്ങളാണ്.