- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂർ നഗരസഭാ ചെയർമാൻ വിശദീകരണം നൽകണം
കണ്ണൂർ: മുസ്ലിം ലീഗ് നേതാക്കൾക്കെതിരെയും സമുദായ നേതാക്കൾക്കെതിരെയും അപകീർത്തികരവും വിവാദവുമായ പരാമർശം നടത്തിയ പാനൂർ നഗരസഭ സെക്രട്ടറി എ.പ്രവീണിനൊപ്പം കേക്ക് മുറിച്ച് പുതുവത്സാരാഘോഷിച്ച നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്ററോട് വിശദീകരണം ചോദിക്കാൻ മുസ്ലിം ലീഗ് മണ്ഡലം നേതൃത്വം തീരുമാനിച്ചു. ജനുവരി അഞ്ചിന് പാനൂർ ലീഗ് ഹൗസിൽ ചേരുന്ന മണ്ഡലം കമ്മറ്റി യോഗത്തിൽ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ വിശദീകരണം നൽകണമെന്ന നിർദ്ദേശം നൽകിയതായി മണ്ഡലം ഭാരവാഹികൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഓഫീസിൽ അറിയിച്ചു.
നിരുത്തരവാദപരമായ നീക്കമാണ് ചെയർമാന്റെ ഭാഗത്തു നിന്നുമുണ്ടായതെന്നു പ്രാഥമിക അന്വേഷണത്തിൽ മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കൾക്കെതിരെയും സാമുദായിക നേതൃത്വത്തിനെതിരെയും വിദ്വേഷ പരാമർശം നടത്തിയ നഗരസഭാ സെക്രട്ടറിക്കെതിരെ പാർട്ടി നേതൃത്വം നിയമപരവും, രാഷ്ട്രീയവുമായി നീങ്ങുമ്പോൾ ചെയർമാൻ ജാഗ്രത പുലർത്തണമായിരുന്നുവെന്ന് മണ്ഡലം കമ്മിറ്റി നേതാക്കൾ പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിന്റെ മുൻപിൽ വിഷയം എത്തിയതോടെയാണ് വിശദീകരണം ചോദിക്കാൻ തീരുമാനമായത്. മണ്ഡലം നിരീക്ഷകൻ അഡ്വ.എസ്.മുഹമ്മദ് മണ്ഡലം കമ്മറ്റി യോഗത്തിൽ പങ്കെടുക്കും. പുതുവത്സാരാഘോഷത്തിന്റെ ഭാഗമായി പാനൂർ നഗരസഭയിൽ നടന്ന ചടങ്ങിലാണ് നഗരസഭാ സെക്രട്ടറിയും ചെയർമാനും മധുരം പങ്കുവെച്ചത്.മറ്റു നഗരസഭാ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാലിതിന്റെ ചിത്രം സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ചതിനെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഇതോടെയാണ് നഗരസഭാ ചെയർമാനെതിരെ നടപടി വേണമെന്നു പാർട്ടിക്കുള്ളിൽ ആവശ്യം ശക്തമായത്.
നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരനോട് ഒരുദിവസം രാത്രിയിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് സെക്രട്ടറി പ്രവീൺ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെയും സാമുദായിക നേതാക്കൾക്കെതിരെയും അധിക്ഷേപം ചൊരിഞ്ഞത്. ഇതുവിവാദമായാതിനെ തുടർന്നാണ് സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് പ്രവർത്തകർ രംഗത്തുവന്നത്.
എന്നാൽ സെക്രട്ടറിയെ തൽസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന ആവശ്യം തദ്ദേശസ്വയംഭരണവകുപ്പ് അംഗീകരിക്കാത്തത് പാർട്ടിക്ക് തിരിച്ചടിയായി. പാനൂർ നഗരസഭാ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെക്രട്ടറിയെ തൽസ്ഥാനത്തു നിലനിർത്തിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ നവകേരള സദസുൾപ്പെടെ പാനൂരിൽ നടന്നത്