- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി കൊടി മാറില്ലെന്ന് ഉറപ്പ് നൽകി ഒരുലയനം; എൽ ജെ ഡി, ആർ ജെ ഡിയിൽ ലയിച്ചു; എം വി ശ്രേയാംസ് കുമാർ പാർട്ടി സംസ്ഥാന പ്രസിഡന്റ്; ലയനത്തിന് വൈകിയത് അപശബ്ദങ്ങൾ ഒഴിവാക്കാനെന്ന് ശ്രേയാംസ് കുമാർ
കോഴിക്കോട്: ലോക് താന്ത്രിക് ജനാദൾ, രാഷ്ട്രീയ ജനതാദളിൽ ലയിച്ചു. കോഴിക്കോട് നടന്ന ലയന സമ്മേളനത്തിൽ ആർ.ജെ.ഡി ദേശീയ നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എം വി ശ്രേയാംസ്‌കുമാറിന് പാർട്ടി പതാക കൈമാറി. എം വി ശ്രേയാംസ്‌കുമാറിനെ പാർട്ടി സംസ്ഥാന പ്രസിഡന്റായി ലാലു പ്രസാദ് യാദവ് വീഡിയോ സന്ദേശത്തിൽ പ്രഖ്യാപിച്ചു.
ലയനം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇന്ത്യയിൽ ഉടനീളം ബിജെപി പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുമ്പോൽ ഞങ്ങൾ അവസരത്തിനൊത്തുയർന്നു. അങ്ങനെ ജെഡിയുവുമായി ചേർന്ന് ഭരിക്കാൻ തീരുമാനിച്ചുവെന്നും തേജസ്വി യാദവ് പറഞ്ഞു.
ലയനത്തിന് വൈകിയത് അപശബ്ദങ്ങൾ ഒഴിവാക്കാന്നെന്നും ഇനി കൊടി മാറില്ലെന്നും എം വി ശ്രേയാംസ്‌കുമാർ പറഞ്ഞു. . സോഷ്യലിസ്റ്റുകളുടെ ഏകീകരണം എന്നത് ഓരോ പാർട്ടിക്കാരുടേയും മനസ്സിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ്. അതിനുള്ള കാൽവെപ്പാണ് ആർജെഡിയുമായുള്ള ലയനമെന്ന് ശ്രേയാംസ് കുമാർ കോഴിക്കോട് നടന്ന ലയന സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ ഉണ്ടായ കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സമയമെടുത്ത് ആലോചിച്ചാണ് തീരുമാനമെടുത്തത്. അങ്ങനെയാണ് വർഗീയ ശക്തികളോട് ഒരിക്കലും ഒരുരീതിയിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ആർജെഡിയുമായി ലയിക്കാൻ തീരുമാനിച്ചത്. തീരുമാനം എല്ലാ പാർട്ടി പ്രവർത്തകരും ഒരുപോലെ അനുകൂലിച്ചുവെന്നും ഒരു അപശ്ശബ്ദം പോലും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




