- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാസപ്പടി വിവാദത്തിന് പിന്നിൽ ഗൂഢാലോചന; ആർഎസ്എസ് തീരുമാനിക്കുന്ന ആളുകളെ കേന്ദ്ര ഏജൻസികൾ ടാർജറ്റ് ചെയ്ത് അക്രമിക്കുന്നു; ബിനീഷ് കോടിയേരിയുടെയും വീണ വിജയന്റെയും വ്യത്യസ്ത സാഹചര്യങ്ങൾ; വീണ വിജയൻ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നയാളുടെ മകളാണ്; അതുകൊണ്ടാണ് പാർട്ടി വിശദീകരിച്ചത്: വിവാദത്തിൽ പുതിയ തിയറിയുമായി എം എ ബേബി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ പുതിയ തിയറിയുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. വിവാദത്തിന് പിന്നിൽ കേന്ദ്ര ഗൂഢാലോചന ആരോപിച്ചാണ് ബേബി രംഗത്തുവന്നിരിക്കുന്നത്. വിവാദത്തിൽ ആദായനികുതി വകുപ്പിനെയാണ് ബേബി ഉന്നം വെക്കുന്നത്. വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വിമർശനം. ആർഎസ്എസ് തീരുമാനിക്കുന്ന ആളുകളെ കേന്ദ്ര ഏജൻസികൾ ടാർജറ്റ് ചെയ്ത് അക്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുമ്പ് ബിനീഷ് വിഷയത്തിൽ സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഈവിശഷം രണ്ടാണെന്നാണ് ബേബിയുടെ പക്ഷം. ബിനീഷ് കോടിയേരിയുടെയും വീണ വിജയന്റെയും വ്യത്യസ്ത സാഹചര്യങ്ങളിളുള്ള സംഭവങ്ങളാണ്. ബിനീഷിനെതിരെയുള്ള കേസിന്റെ കാര്യങ്ങൾ കോടതി തന്നെ പറഞ്ഞിട്ടുണ്ട്. വീണ വിജയൻ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നയാളുടെ മകളാണ്. അതുകൊണ്ടാണ് പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഔദ്യോഗിക വിശദീകരണം വന്നു കഴിഞ്ഞതായും എം.എ ബേബി.
അപഹാസ്യമായ ആക്ഷേപമാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നത്. വീണയ്ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണ്. അതാത് രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയാണ് പാർട്ടി ഓരോ വിഷയങ്ങളിലും പ്രതികരിക്കുകയെന്നും എം.എ ബേബി പറഞ്ഞു. യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നേരത്തെ മന്ത്രി മുഹമ്മദ് റിയാസ് ഈ വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇന്ന് മധ്യമങ്ങൾ ഇത് സംബന്ധിച്ച ചോദ്യങ്ങൾ ഉന്നിയപ്പോഴാണ് മന്ത്രി ഉരുണ്ടു കളിച്ചത്. വിഷയത്തിൽ സിപിഎം. സംസ്ഥാന സെക്രട്ടറിയറ്റ് വിശദമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ടെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രി ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്ക് ഒരേ മറുപടി ആവർത്തിച്ചായിരുന്നു പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണം.
അതേസമയം, ഉടമകളുടെ രാഷ്ട്രീയതാത്പര്യത്തിനനുസരിച്ച് മനഃസാക്ഷിക്ക് അനുസരിച്ചുള്ള വാർത്ത നൽകാൻ മാധ്യമപ്രവർത്തകർക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്തിചർച്ചയിലെ വിഷയങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന പ്രഖ്യാപനം കൂടിയാണ് 2021 തിരഞ്ഞെടുപ്പിന്റെ ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗം മാധ്യമപ്രവർത്തകരാണെന്ന് തോന്നുന്നു. മനഃസാക്ഷിക്ക് വിരുദ്ധമായി ചിലർക്ക് പറയേണ്ടി വരുന്നു. സ്വാതന്ത്ര്യദിനം ആശംസിക്കുമ്പോഴും ഉടമകളുടെ രാഷ്ട്രീയതാത്പര്യത്തിനനുസരിച്ച് നിൽക്കേണ്ട ഗതികേട് നിങ്ങൾക്കുണ്ട്. എൽ.ഡി.എഫും സിപിഎമ്മും ഇടതുപക്ഷസർക്കാരും ഇതൊക്കെ കുറേ നേരിട്ടതാണ്.
2016 മുതൽ 2021 വരെ അഞ്ചുവർഷ കാലത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തെ എങ്ങനെയാണ് ഉടമകളുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാൻ നിർബന്ധിതമായി വേട്ടയാടപ്പെട്ടത് എന്ന് നാം കണ്ടതാണ്. 2016 മുതൽ 2021 വരെയുള്ള അന്തിചർച്ചകൾ കേട്ട് വിശ്വസിച്ച് മലയാളികൾ പോളിങ് ബൂത്തിൽ പോയിരുന്നെങ്കിൽ മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും എൽ.ഡി.എഫിന് കെട്ടിവെച്ച പണം ലഭിക്കില്ലായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പ് ഫലം യഥാർഥത്തിൽ രാഷ്ട്രീയ താത്പര്യം കാത്തുസംരക്ഷിക്കുന്ന മാധ്യമ ഉടമകൾക്കേറ്റ കനത്തപ്രഹരം കൂടിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.


