- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതിയുടേത് നരേന്ദ്ര മോദിക്ക് പ്രയാസമുണ്ടാക്കാത്ത വിധികളെന്ന് എം എ ബേബി
കണ്ണൂർ: സുപ്രീംകോടതിയെ വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം. എ. ബേബി. നരേന്ദ്ര മോദിക്ക് പ്രയാസമുണ്ടാക്കാത്ത വിധികളാണ് സുപ്രീംകോടതിയുടേത്. നാണമില്ലേ സുപ്രീം കോടതിയെന്ന് ചോദിക്കേണ്ടിവരുമെന്ന് എം.എ.ബേബി പറഞ്ഞു. വിമർശനത്തിന്റെ പേരിൽ കേസെടുത്താലും പ്രശ്‌നമില്ല. കാര്യങ്ങൾ അങ്ങനെയെങ്കിലും സുപ്രീംകോടതിയിൽ അറിയിക്കാമല്ലോ എന്നും എം.എ.ബേബി പറഞ്ഞു. കണ്ണൂരിൽ കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വ അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്യവേയായിരുന്നു വിമർശനം.
'ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ വിധി രാജ്യത്തിന് അപമാനകരമാണ്. ഇടയ്ക്ക് ചില കേസുകളിൽ സുപ്രീംകോടതി നിഷ്പക്ഷമായ വിധി പ്രഖ്യാപിക്കും. അതും മോദിക്ക് പ്രശ്‌നം ഉണ്ടാക്കാത്ത വിഷയത്തിലാണ്.'- എം എ ബേബി പറഞ്ഞു.
കേരളത്തിന് കേന്ദ്ര ബജറ്റിൽ ഒന്നുമില്ലെന്നും എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ബജറ്റെന്നും എം എ ബേബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ബജറ്റിൽ അദാനിക്കും അംബാനിക്കും പോലുള്ളവർക്ക് നിരാശയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അംബാനിക്കും അദാനിക്കും വേണ്ടി കരാർ പണി എടുത്ത് നൽകാനായി കേന്ദ്ര ഗവൺമെന്റ് നിൽക്കുകയാണ്. ജനങ്ങളെ പറ്റിക്കാൻ നരേന്ദ്ര മോദി ചെയ്തു വന്ന കാര്യങ്ങൾ ഈ ബജറ്റിലും കാണാം. സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചിട്ടില്ല. സ്ഥിതി വിവരക്കണക്കുകൾ നിർത്തി വച്ചിരിക്കുകയാണ്.'- അദ്ദേഹം വ്യക്തമാക്കി.