- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എവിടെയോ നടന്ന കേസ്! സഹകരണമേഖലയെ തകർക്കാനും സഖാക്കളെ കള്ളക്കേസിൽ കുടുക്കാനുമുള്ള ശ്രമം; സിപിഎമ്മിനെ കടന്നാക്രമിക്കാനാണ് ബോധപൂർവമായ ശ്രമം; പാർട്ടി ശക്തമായി പ്രതിരോധിക്കും: എം വി ഗോവിന്ദൻ
കണ്ണൂർ: എവിടെയോ നടന്ന കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ സംസ്ഥാനകമ്മിറ്റി അംഗങ്ങളേയും സഖാക്കളേയും കള്ളക്കേസിൽ കുടുക്കി അവരെയെല്ലാം കൽത്തുറങ്കിലടക്കാനും സിപിഎമ്മിനെതിരെയുള്ള കടന്നാക്രമണത്തിന് രാജ്യവ്യാപകമായ പ്രചാരണം നടത്താനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിനെ സിപിഎം ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിനെ അതിശക്തമായി കടന്നാക്രമിക്കുക എന്നതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലക്ഷ്യമിടുന്നതെന്നും അതിനെ ശക്തമായി പ്രതിരോധിക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. സഹകരണമേഖലക്കെതിരെയുള്ളതാണ് ഈ നീക്കങ്ങൾ അതിനാൽ സഹകരണമേഖലയെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. സഹകരണമേഖലയിൽ എവിടെയെങ്കിലുമുണ്ടായ ഒറ്റപ്പെട്ട തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതു പരിഹരിച്ച് മുന്നോട്ടുപോകാനുള്ള നിലപാട് സ്വീകരിക്കുന്നതിനുപകരം അതിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
സാധാരണഗതിയിൽ ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള മുഴുവൻ പ്രക്രിയയിലും ഇടപെടുന്നതാണ് സഹകരണമേഖല. ആ സഹകരണമേഖലയിലെ കടന്നാക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആ ആക്രമണത്തെ ജനങ്ങൾ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഗവൺമെന്റ് വിവിധ സംസ്ഥാനങ്ങൾ ചേർത്തുകൊണ്ടുള്ള സഹകരണമേഖല ഉദ്ദേശിക്കുന്നുണ്ട്.
അതിലേക്ക് മൂലധനനിക്ഷേപത്തിനുവേണ്ടി സഹകരണമേഖലയിൽ കുഴപ്പമാണെന്ന് വരുത്തിത്തീർക്കാൻ ഇങ്ങനെയുള്ള പ്രചരണം നടത്തുകയാണ്. അതിലൂടെ മൂലധനം പിൻതിരിച്ച് കൊണ്ടുപോകാമെന്നാണ് ഉദ്ദേശിക്കുന്നത്. നോട്ടുനിരോധനത്തിൽ സംഭവിച്ചതുപോലെ സഹകരണമേഖലയിൽ നിക്ഷേപിച്ചവർക്ക് ഒരുതരത്തിലും പണം നഷ്ടപ്പെടില്ലെന്നും അതിന്റെ ഗാരണ്ടി സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ആകെയുള്ള പ്രതിപക്ഷത്തിനെതിരെ ഇഡി നടത്തുന്ന കടന്നാക്രമണമായിട്ടേ ഇതിനെ കാണാനാകൂവെന്നും ഗോവിന്ദൻ പറഞ്ഞു.




