- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധം; എസ്.എഫ്.ഐ. പ്രവർത്തകർ ഗവർണറുടെ വാഹനത്തിന്റെ സൈഡിൽ നിന്നാണ് പ്രതിഷേധിച്ചത്; പ്രവർത്തകർ വാഹനത്തിന് മുമ്പിൽ ചാടിയിട്ടില്ലെന്നും എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതെല്ലാം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. ഗവർണറെ എസ്.എഫ്.ഐ പ്രവർത്തകർ തിരുവനന്തപുരത്ത് കാറിൽ സഞ്ചരിക്കവെ തടഞ്ഞ സംഭവത്തിൽ കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധമാണ്. വിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള കോർഡിനേറ്ററായി ഗവർണർ പ്രവർത്തിക്കുന്നു. എസ്എഫ്‌ഐ നടത്തിയത് ജനാധിപത്യപരമായ പ്രതിഷേധമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
ഗോവിന്ദൻ. ഗവർണറുടെ വാഹനത്തിന് മുമ്പിൽ ചാടി എസ്.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, റോഡിനരികിൽ നിന്നാണ് എസ്.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധിച്ചതെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും കൂട്ടിച്ചേർത്തു.
'നവകേരള സദസ്സുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിക്കുന്നതിനെ ആരും എതിർത്തിട്ടില്ല. എന്നാൽ, ചാവേറുകളെ പോലെ മുമ്പിൽ വീണ് പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് ഇടപെട്ടത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. ഗവർണർക്കെതിരേയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധം തുടരും. ജനാധിപത്യസമൂഹത്തിൽ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഫാസിസ്റ്റ് രാജ്യമല്ലല്ലോ? എന്നാൽ, പ്രതിഷേധം അക്രമമായി വരുമ്പോഴാണ് അതിനെ എതിർക്കുന്നത്. എസ്.എഫ്.ഐയുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടാകാൻ പാടില്ല, ആത്മസംയമനത്തോടെ പ്രതിഷേധിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അങ്ങനെയൊന്നും തകരുന്ന ഒന്നല്ല കേരളത്തിലെ ക്രമസമാധാന നില, എം വി ഗോവിന്ദൻ പറഞ്ഞു.
എസ്.എഫ്.ഐ. പ്രവർത്തകർ ഗവർണറുടെ വാഹനത്തിന്റെ സൈഡിൽ നിന്നാണ് പ്രതിഷേധിച്ചതെന്ന് പറഞ്ഞ അദ്ദേഹം, പ്രവർത്തകർ വാഹനത്തിന് മുമ്പിൽ ചാടിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.




