കൊച്ചി: പാനൂർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ സംസ്‌കാരച്ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്തതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ.

"പാനൂരിൽ സന്നദ്ധ പ്രവർത്തകനാണു പിടിയിലായത്. സിപിഎം നേതാക്കളുടെ സന്ദർശനത്തിൽ മനുഷ്യത്വപരമായ സമീപനം മാത്രമേയുള്ളൂ. സ്‌ഫോടനം നടന്ന സ്ഥലത്ത് ഡിവൈഎഫ്‌ഐ നേതാവ് പോയത് രക്ഷാപ്രവർത്തനത്തിനാണ്. പൊലീസ് പിടികൂടിയ ഡിവൈഎഫ്‌ഐ പ്രവർത്തകൻ നിരപരാധിയാണ്." പൊതുപരിപാടിയിൽ എം വിഗോവിന്ദൻ പറഞ്ഞു. ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശിച്ചത് അറിയില്ലെന്നും ഇതിൽ പാർട്ടിക്കു ബന്ധമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഗോവിന്ദൻ പറഞ്ഞത്.