- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോളാർ ഗൂഢാലോചനയിൽ അന്വേഷണം വേണ്ടെന്ന നിലപാട് ആഭ്യന്തര കലാപം ഭയന്ന്; ഇടതുപക്ഷത്തിനെതിരായ നീക്കം യുഡിഎഫിനെ ഇപ്പോൾ തിരിഞ്ഞു കുത്തുന്നു; പരിഹസിച്ചു എം വി ഗോവിന്ദൻ
തിരുവനന്തപുരം: സോളാർ കേസിലെ ഗൂഢാലോചനയിൽ അന്വേഷണം വേണ്ടെന്ന യുഡിഎഫ് നിലപാടിനെ പരിഹസിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫ് നിലപാട് അവസരവാദപരമെന്ന് ഗോവിന്ദൻ പറഞ്ഞു. ആഭ്യന്തര കലാപം ഭയന്നാണ് അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറയുന്നത്. ഇടതുപക്ഷത്തിനെതിരായ നീക്കം യുഡിഎഫിനെ ഇപ്പോൾ തിരിഞ്ഞു കുത്തുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
അന്വേഷണം വന്നാൽ യുഡിഎഫിലെ വൈരുദ്ധ്യങ്ങൾ പുറത്തുവരും എന്ന് അവർക്കറിയാമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. സോളാർ ഗൂഢാലോചന അന്വേഷിക്കാൻ യുഡിഎഫ് പരാതി നൽകില്ലെന്ന് കൺവീനർ എംഎം ഹസൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സി ബി ഐ റിപ്പോർട്ട് ഉള്ളതിനാൽ ഇനി അന്വേഷണം ആവശ്യമില്ല. എന്നാൽ സിബിഐ കണ്ടത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് അന്വേഷണം നടത്താം. ഇതിനായി യുഡിഎഫ് പരാതി നൽകില്ലെന്നും എംഎം ഹസൻ ചൂണ്ടികാട്ടിയിരുന്നു.
പിന്നീട് ഈ പ്രസ്താവന തിരുത്തിയ എം എം ഹസൻ, സിബിഐ കണ്ടെത്തലിൽ അന്വേഷണം വേണമെന്നാണ് യുഡിഎഫ് തീരുമാനിച്ചതെന്ന് പറഞ്ഞു. മുഖ്യമന്ത്രി മുതൽ ഗണേശ് കുമാറിന് വരെ ഗൂഢാലോചനയിൽ പങ്കുണ്ട്. അന്വേഷണം ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഹസൻ വ്യക്തമാക്കി.
അതേസമയം സോളാർ കേസുമായി ബന്ധപ്പെട്ട വിവാദ കത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി ടിജി നന്ദകുമാർ ഇന്നലെ രാവിലെ രംഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ കത്ത് വി എസ് അച്യുതാനന്ദനെയും പാർട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച് പിണറായി വിജയനുമായി ചർച്ച ചെയ്തിരുന്നതെന്നും ടിജി നന്ദകുമാർ പറഞ്ഞിരുന്നു.
ഇനി ഒരു അന്വേഷണം സോളാർ ഗൂഢാലോചനയിൽ ഉണ്ടായാൽ തങ്ങളെ കൂടി ബാധിക്കുമെന്ന അശങ്ക യുഡിഎഫ് നേതാക്കൾക്കുണ്ട്. ടിജി നന്ദകുമാർ തന്റെ വാർത്തസമ്മേള്ളനത്തിൽ പിണറായി വിജയനും വി എസ് അച്യുതാനന്ദനും പുറമേ യുഡിഎഫന്റെ കാലത്ത് ആഭ്യന്തര മന്ത്രിമാരായിരുന്ന രണ്ട് നേതാക്കൾക്കും ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.




