തിരുവനന്തപുരം: ഫലസ്തീൻ വിഷയം ഉന്നയിച്ചു പ്രചരണം നടത്താൻ സിപിഎം നീക്കം. കേരളത്തിൽ ഏരിയാ തലത്തിൽ സമാധാന കൂട്ടായ്മകൾ സംഘടിപ്പിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മധ്യേഷ്യയിൽ ഏറെ കാലമായി പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ് ഇപ്പോഴത്തെ ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ എത്തിയിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഫലസ്തീൻ ജനതക്ക് സ്വന്തമായ രാജ്യം വേണമെന്ന ഐക്യരാഷ്ട്ര സഭയുടെ ആവശ്യം പോലും നടപ്പായില്ല.സിപിഎം കേന്ദ്ര കമ്മിറ്റി ഇക്കാര്യം വിശദമായി ചർച്ച ചെയ്തു.വെസറ്റ് ബാങ്കിൽ മാത്രം 200 ലധികം പേരെ ഇസ്രയേൽ കൊലപ്പെടുത്തി.

ഗസ്സയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.ജൂതന്മാർ ഫലസ്തീനിൽ അനധികൃതമായി കുടിയേറുന്നു.രണ്ടു ഭാഗത്തും വലിയകുരുതിയാണ് നടന്നത്.ഹമാസ് ഇപ്പോൾ നടത്തിയ ആക്രമണം പരിഹാരമല്ല. മധ്യേഷ്യയിൽസമാധാനം ഉറപ്പു വരുത്തണം. ഈ മാസം 20 മുതൽ ഏര്യ തലങ്ങളിൽ വലിയ കൂട്ടായ്മ സിപിഎം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലുമായി ബന്ധപ്പെട്ട് കെകെ ശൈലജയുടെ ഫേസ്‌ബുക് പോസ്റ്റിൽ പാർട്ടി നിലപാടാണ് വ്യക്തമാക്കിയത്. ഹമാസിന്റെ വർഗ ഘടന താൻ വിശദീകരിക്കുന്നില്ല. മധ്യേഷ്യയിൽ ഏറെ കാലമായി പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ് ഫലസ്തീൻ വിഷയം. ഫലസ്തീൻ ജനതയ്ക്ക് സ്വന്തം രാജ്യം വേണമെന്ന യുഎൻ നിർദ്ദേശം നടപ്പായിട്ടില്ല.

വെസ്റ്റ് ബാങ്കിൽ മാത്രം 200 ലധികം പേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ കൊലപ്പെടുത്തി. ഗസ്സയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്നും ജൂതന്മാർ ഫലസ്തീനിൽ അനധികൃതമായി കുടിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന പരമായി ഫലസ്തീൻ ജനതയെ സംരക്ഷിക്കണം എന്നതാണ് സിപിഎം നിലപാടെന്നും കെകെ ശൈലജ ടീച്ചറുടെ ഫേസ്‌ബുക് പോസ്റ്റിലും ഇതാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ഇപ്പോൾ നടത്തിയ ആക്രമണം പരിഹാരമല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.