- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതം: എം വി ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തീർത്തും രാഷ്ട്രീയ പ്രേരിതം എന്ന് വസ്തുതകൾ നിരത്തി വിശദീകരിച്ചതാണ്. മുഖ്യമന്ത്രിയിലേക്ക് ആരോപണം എത്തിക്കാനാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോൺ ജോർജ്ജിന്റെ നടപടി കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കേസുമായി കോടതിയിൽ പോയതെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
അപവാദ കള്ള പ്രചരണത്തെ എതിർക്കുമെന്നും മുഖ്യമന്ത്രിയെയാണ്. ബിജെപി ലക്ഷ്യമിടുന്നത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.കേസിന് പിന്നിൽ കൃത്യമായ അജണ്ടയാണ്. പി സി ജോർജിന്റെ മകനാണല്ലോ ഇടപെട്ടത്, രണ്ടാളും ഇപ്പോൾ ബിജെപിയിലാണല്ലോയെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപ് എന്തൊക്കെ കാണാനിരിക്കുന്നു. കേസിന് പിന്നിൽ കൃത്യമായ തിരക്കഥയാണെന്നും തെരഞെടുപ്പ് അജണ്ടയുടെ ഭാഗമായി ഉത്തരേന്ത്യയിലെ നേതാക്കളെ ശേഖരിക്കാൻ ബിജെപിക്ക് അറിയമെന്നും തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന ഭയമാണ് ബിജെപിക്ക് എന്നും പറഞ്ഞു.
കൃത്യമായ തിരക്കഥയിലാണ് കാര്യങ്ങൾ പോകുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനി എന്തെല്ലാം കാണണം. എസ്എഫ്ഐഒ അന്വേഷണത്തെ രാഷ്ട്രീയമായി ചെറുക്കും, പ്രതിരോധിക്കും.കെഎസ്ഐഡിസിയുടെ ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ല. തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായി ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പണവും സ്വാധീനവും ഉപയോഗിച്ച് വശത്താക്കുന്നു. പ്രേമചന്ദ്രനെ പ്രധാനമന്ത്രി വിരുന്ന് പങ്കാളിയാക്കിയതും അതിന്റെ ഭാഗം തന്നെയാണ്. ആഹാരത്തിന് ക്ഷണിച്ചാൽ പോകാതിരിക്കുന്നത് സംസ്കാരമല്ലെന്നാണ് പ്രേമചന്ദ്രനും യുഡിഎഫും പറയുന്നത്. മുഖ്യമന്ത്രി ക്ഷണിച്ച ക്രിസ്മസ് വിരുന്നിന് പ്രതിപക്ഷം എത്താതിരുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗമാണെന്നും എം വി ഗോവിന്ദൻ ചോദിച്ചു
അതേസമയം കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെയുള്ള ഡൽഹി സമരം ദേശീയ ശ്രദ്ധയാകർഷിച്ചുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഇടതുപക്ഷത്തിന്റെ സമരം രാജ്യമാകെ ചർച്ചയായെന്നും ബിജെപിയെ ന്യായീകരിക്കുന്ന നിലപാട് കേരളത്തിലെ യുഡിഎഫ് സ്വീകരിച്ചുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.കർണാടകയ്ക്ക് സമരം വസ്തുതാപരമെന്ന് മനസിലായി.
കേരളത്തിലെ കോൺഗ്രസിന്റെ പാപ്പരത്തം തെളിഞ്ഞു. ഇന്ത്യയിലെ പ്രമുഖ നേതാക്കൾ കേരളത്തിന്റെ സമരത്തിനെത്തി. കർണാടക സമരത്തിന് ദേശീയ നേതാക്കൾ എത്താത്തതിന് കാരണം കേരളത്തിലെ കോൺഗ്രസ് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന്റെ പിടിവാശിയാണ് പിന്നിൽ. ബിജെപി ഗവൺമെന്റിനെതിരെ കേരളത്തിലെ കോൺഗ്രസ് മിണ്ടുന്നില്ല. ബിജെപിക്കെതിരെ ദേശീയ രാഷ്ട്രീയം ഒറ്റക്കെട്ടാകുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.