- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ക്വട്ടേഷൻ സംഘങ്ങളെ സംരക്ഷിക്കുന്ന പാർട്ടിയല്ല; എം.വി ജയരാജൻ
കണ്ണൂർ: സിപിഎം. ക്വട്ടേഷൻ സംഘങ്ങളെ സംരക്ഷിക്കുന്ന പാർട്ടിയല്ലെന്നും സ്വർണ്ണക്കടത്തിനും കള്ളക്കടത്തിനും എതിരെ പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജൻ പറഞ്ഞു. കണ്ണൂരിൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വട്ടേഷൻ സംഘത്തെ സഹായിക്കുന്നവരാണ് സിപിഎമ്മെന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന പ്രചരണം അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ക്വട്ടേഷൻ സംഘത്തിൽ പ്രവർത്തിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് നേരത്തെ തന്നെ മുൻ ജില്ലാ സെക്രട്ടറിമാരും വ്യക്തമാക്കിയതാണ് അതുകൊണ്ടു തന്നെ ഈ കാര്യം കൂടുതൽ വിശദീകരിക്കേണ്ടതില്ല. സി.പി..എം. ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ. മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ മനു തോമസിനെ പാർട്ടി പുറത്താക്കിയിട്ടില്ലെന്നും ഒഴിവായതാണയെന്നും എം വിജയരാജൻ പറഞ്ഞു. ഇതു സംബന്ധിച്ചു മാധ്യമങ്ങളിൽ പല തരത്തിലാണ് വാർത്തകൾ വന്നത്. കഴിഞ്ഞ 15 മാസമായി അദ്ദേഹം പാർട്ടി മീറ്റുങ്ങുകളിൽ പങ്കെടുക്കാറില്ല പാർട്ടി അംഗത്വം പുതുക്കിയിട്ടില്ല. പാർട്ടി ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ ഓരോ അംഗവും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി വരിസംഖ്യ കൃത്യമായി അടയ്ക്കുകയും പാർട്ടി പരിപാടിയും ഭരണഘടനയും അംഗീകരിക്കുകയും ചുഷണ രഹിത സമൂഹത്തിനായി പോരാടുമെന്ന് ഉറപ്പുള്ള ആർക്കും കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് തിരിച്ചു വരാം. ആ അർത്ഥത്തിൽ മനു തോമസിന് പാർട്ടിയിലേക്ക് മടങ്ങി വരാമെന്നും എം. വി. ജയരാജൻ പറഞ്ഞു. മനു തോമസ് പാർട്ടിക്ക് നൽകിയ പരാതിയിൽ ഒരു കഴമ്പുമില്ലെന്നാണ് പാർട്ടി കണ്ടെത്തിയതാണ്. ഇതു സംബന്ധിച്ചു അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഷാജറിനെതിരെ മനു തോമസ് പരാതി നൽകിയിട്ടില്ല. ആരുടെയും പേര് പരാതിയിലുണ്ടായിരുന്നില്ല. പാർട്ടിയിൽ നിന്നും പുറത്തു പോയിട്ടും മനു തോമസ് ഷാജറിന്റെ പേരെടുത്തു പറഞ്ഞ് പരാതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. സ്വർണ കടത്ത് മയക്കുമരുന്ന് ക്വട്ടേഷൻ സംഘത്തിനെതിരെ 2021 ഫെബ്രുവരിയിൽ ഡി.വൈ.എഫ് ഐ നടത്തിയ ബോധവൽക്കരണ പരിപാടി പാർട്ടിയുടെ അറിവോടെയാണ് നടന്നത്. അതിൽ മനു തോമസും ഷാജറും പങ്കെടുത്തിരുന്നു.
പിന്നെങ്ങനെ മനു തോമസ് ഷാജർക്കെതിരെ പരാതി നൽകിയെന്ന് പറയാൻ കഴിയുമെന്ന് എം.വി ജയരാജൻ ചോദിച്ചു. പാർട്ടിക്ക് സ്വർണ കടത്ത് സൈബർ ക്വട്ടേഷൻ സംഘങ്ങളെ കുറിച്ചു നേരത്തെ ഒരു നിലപാടുണ്ട്. വെള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ചാലൊന്നും ഇവരുടെ മുഖം നന്നാവുകയില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി പേരെടുക്കാൻ ശ്രമി ക്കുന്നവരുണ്ട്. ഇത്തരക്കാർ തങ്ങളുടെ ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്താനാണ് പാർട്ടിയെ മറയാക്കുന്നത്. ഇതിനെതിരെ നേരത്തെ പാർട്ടി നേതൃത്വം തന്നെ രംഗത്തുവന്നതാണെന്നും മറ്റു പാർട്ടികളും സമൂഹവും ജാഗ്രത പാലിക്കണമെന്ന് പറഞ്ഞതാണെന്നും എം.വി ജയരാജൻ വ്യക്തമാക്കി.