മലപ്പുറം: മലപ്പുറത്തെ സിപിഎം.ഓഫീസ് കോൺഗ്രസ് ഓഫീസായി മാറി. മലപ്പുറം മേലാറ്റൂർ ചെമ്മാണിയോട് ഐലക്കരയിലാണ് സിപിഎം ഓഫീസ് ഉൾപ്പെടെ ഇരുപത് കുടുംബങ്ങൾ കോൺഗ്രസിലേക്കെത്തിയത്. കഴിഞ്ഞ ഒരു മാസം മുൻപ് ഈ പ്രദേശത്ത് ഒമ്പതു കുടുംബങ്ങൾ കോൺഗ്രസിൽ ചേർന്നതായി കോൺഗ്രസ് നേതൃത്വം പറയുന്നു. ഇതിന് പുറമെ ഇന്നലെ പതിനാല് കുടുംബങ്ങളും കൂടി കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഇതോടെ ഈ പ്രദേശത്തെ സി പി എം ബ്രാഞ്ച് ഓഫീസ് ഇനി ഇന്ദിര പ്രിയദർശിനി സെന്റർ ആയി മാറിയതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഓഫിസ് ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും ഡിസിസി പ്രസിഡണ്ട് വി എസ് ജോയ് നിർവഹിച്ചു. മലപ്പുറത്ത് കോൺഗ്രെസ്സിലേക്കുള്ള ഒഴുക്കു തുടർന്നുകൊണ്ടിരിക്കു്ന്നതായും ഡി.സി.സി നേതൃത്വം വ്യക്തമാക്കി. വി എസ്. ജോയി മലപ്പുറം ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഓരോമാസവും വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ളവർ കോൺഗ്രസിൽ അംഗത്വമെടുക്കുന്ന ചടങ്ങുകൾ നടന്നതായി കോൺഗ്രസ് വ്യത്തങ്ങൾ പറയുന്നു. ബിജെപി, സിപിഎം, ലീഗ് പ്രവർത്തകരാണു വിവിധ ചടങ്ങുകളിലൂടെയും അല്ലാതെയും കോൺഗ്രസ് അംഗത്വമെടുത്ത് കടന്നുവന്നത്.

അടുത്തിടെ ചേലേമ്പ്ര മണ്ഡലത്തിൽ നിന്നും എൻ സി പി നേതാവായ കെ പി രഘുനാഥ്,എം കെ മുഹമ്മദ് കോയ,ബീപാത്തുമ്മ,ഹഫ്സത്ത് വി കെ,അനുപമ കെ പി,ഷിനോയ്,ജാഫർ എൻ വി,തങ്കമണി ഓ എം തുടങ്ങി എട്ട് പേർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു. ഇവർക്കു പുറമെ സിപിഎം ബന്ധം അവസാനിപ്പിച്ച് രാജൻ മാണൂരും മേൽമുറി അധികാരി തൊടിയിലെ മങ്കരതൊടി അബ്ദുൽ ഗഫ്ഫാറുംകോൺഗ്രസിലെത്തി. മലപ്പുറം ഡിസിസി യിൽ ശ്രീ.എ പി അനിൽകുമാർ എം എൽ എ യുടെയും ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ യും സാന്നിധ്യത്തിൽ ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.

തൃപ്രങ്ങോട്-കൈമലശ്ശേരിയിൽ സിപിഎം വിട്ട് ശിഹാബ് ചക്കുങ്ങപറമ്പിൽ,ശരീഫ് പള്ളിയേരി,ഉമ്മർആലുക്കൽ,താജു കെ,സതീശൻ കോന്നംകുളത്ത്,ബഷീർ മാപ്പാല എന്നിവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. പോത്തുകല്ല് മണ്ഡലത്തിൽ നിന്നും സി പി എം സഹയാത്രികരായിരുന്ന മണപ്പുറത്ത് മോഹനനും മടവത്ത് ചന്ദ്രനും കോൺഗ്രസിനൊപ്പം ചേർന്നു. യൂത്ത് കോൺഗ്രസ് മണ്ഡല സമ്മേളന വേദിയിൽ പാർട്ടിയിലേക്ക് കടന്നു വന്നവരെ രാഹുൽ മാങ്കൂട്ടം ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.

താഴേക്കോട് പ്രദേശത്ത് പത്ത് കുടുംബങ്ങൾ സിപിഎംൽ നിന്നും രാജി വെച്ച് കോൺഗ്രസിലെത്തി. വിനോദ് ചേരിയിൽ,സുധീർ ബാബു,ബൈജു ചേരിയിൽ, ഉണ്ണികൃഷ്ണൻ വളാംകൂശി,സതീശൻ ചേരിയിൽ,വാസുദേവൻ,ഉണ്ണികൃഷ്ണൻ ചേരിയിൽ,ശ്രീജിത് ചേരിയിൽ,വിപിൻദാസ്,ടി.ടി റഷാദ് തുടങ്ങി പത്തുപേരാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.