- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹുവ ഈ യുദ്ധത്തിൽ ജയിക്കും; അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിച്ചിരിക്കും; പ്രതികാര രാഷ്ട്രീയമാണ് അവർ പയറ്റുന്നത്; പാർലമെന്റിൽ നിന്ന് പുറത്താക്കിയ മഹുവ മൊയ്ത്രയെ പിന്തുണച്ച് മമത ബാനർജി
കൊൽക്കത്ത: മഹുവ മൊയ്ത്രയെ എം പി സ്ഥാനത്ത് പിന്ന് പുറത്താക്കിയതിനെ അപലപിച്ച് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ബിജെപി പ്രതികാര രാഷ്ട്രീയം പയറ്റുകയാണെന്ന് മമത പ്രതികരിച്ചു.
' ഇത് ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ്. അവർ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്തു..ഇത് അനീതിയാണ്. മഹുവ യുദ്ധത്തിൽ ജയിക്കും. ബിജെപിക്ക് ജനങ്ങൾ ചുട്ടമറുപടി നൽകും. അടുത്ത തിരഞ്ഞെടുപ്പിൽ അവരെ തോൽപ്പിച്ചിരിക്കും', മമത പറഞ്ഞു.
' ഇതുപാർലമെന്ററി ജനാധിപത്യത്തിന് നാണക്കേടാണ്. മമതയെ പുറത്താക്കിയ രീതിയെ ഞങ്ങൾ അപലപിക്കുന്നു. പാർട്ടി അവർക്കൊപ്പമാണ്. ബിജെപിക്ക് ഞങ്ങളെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കഴിയാത്തതുകൊണ്ട് പ്രതികാര രാഷ്ട്രീയത്തിന് ഇറങ്ങിയിരിക്കുകയാണ്. വൻഭൂരിപക്ഷം ഉള്ളതുകൊണ്ട് തങ്ങൾക്ക് എന്തും ചെയ്യാമെന്നാണ് ബിജെപിയുടെ വിചാരം. അധികാരത്തിൽ നിന്നിറങ്ങേണ്ടി വരുന്ന ഒരു നാൾ ഉണ്ടാകുമെന്ന് അവർ ഓർക്കണം', മമത പറഞ്ഞു.
നേരത്തെ മമതയുമായി മഹുവ അകൽച്ചയിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. വേണ്ടത്ര രീതിയിൽ മഹുവയ്ക്ക് വേണ്ടി തൃണമൂലിൽ നിന്ന് ശബ്ദം ഉയർന്നതുമില്ല. ഇതോടെ പാർട്ടി കൃഷ്ണനഗർ എംപിയെ പിന്തുണയ്ക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. ചോദ്യത്തിന് കോഴ ആരോപണത്തെ ചൊല്ലിയാണ് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മഹുവ മൊയ്ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയത്.




