- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡുപണിക്കിടെ ബിജെപി പ്രവർത്തകർ കുഴി മണ്ണിട്ട് മൂടിയതിന് എതിരെ മേയർ
തിരുവനന്തപുരം:തലസ്ഥാന നഗരത്തിൽ, സ്മാർട്ട് സിറ്റി റോഡു പണിക്കായെടുത്ത കുഴികൾ മണ്ണിട്ട് മൂടി ബിജെപി പ്രതിഷേധിച്ചതിൽ പ്രതികരണവുമായി മേയർ ആര്യ രാജേന്ദ്രൻ. വഴുതയ്ക്കാട് ഫോറസ്റ്റ് ഓഫീസിന് മുന്നിലെ റോഡിലെ ഡക്റ്റുകളാണ് മണ്ണും കല്ലുമിട്ട് പ്രതിഷേധക്കാർ മൂടിയത്. പണികൾ തടസ്സപ്പെടുത്തിയ ബിജെപി നടപടിക്കെതിരെയാണ് മേയർ വിമർശന കുറിപ്പിട്ടത്. ബിജെപി കൗൺസിലർമാർ കുഴികൾ മൂടിയതിനാൽ ജോലികൾ തീരാൻ വീണ്ടും കാലതാമസമുണ്ടാകും. ആരാണ് നഗരത്തെ ദുരിതത്തിലാക്കുന്നതെന്നും ആരാണ് നാടിന്റെ വികസനം മുടക്കുന്നതെന്നുമുള്ള ചോദ്യങ്ങളുടെ ഉത്തരമാണ് ചിത്രത്തിലുള്ളതെന്നു മേയർ പറഞ്ഞു. ബിജെപി കൗൺസിലർമാർ റോഡിലെ കുഴി മൂടുന്നതിന്റെ ചിത്രവും ആര്യ രാജേന്ദ്രൻ പങ്കുവച്ചിട്ടുണ്ട്.
മേയറുടെ പോസ്റ്റ്
ബിജെപി നടത്തുന്നത് സമരാഭാസമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് അക്ഷരംപ്രതി ശരിവയ്ക്കുന്ന വാർത്തയാണ് ഈ ചിത്രത്തിൽ കാണുന്നത്. സ്മാർട്ട് റോഡ് നിർമ്മാണം നടക്കുന്ന വഴുതക്കാട് ജംക്ഷനിലെ ജലവിതരണ പൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ മണ്ണിട്ട് മൂടിയിരിക്കുകയാണ് കൗൺസിലർമാരായ ബിജെപി നേതാക്കൾ. ഏറെ നാളിനുശേഷം തിങ്കളാഴ്ച മഴ ശമിച്ചതോടെ തൊഴിലാളികളുടെ നേതൃത്വത്തിൽ അതിവേഗം നിർമ്മാണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ബിജെപി കൗൺസിലർമാർ കൂട്ടത്തോടെ എത്തി കുഴി മണ്ണിട്ടു മൂടിയത്. പൊതുമുതലാണ് ഇവർ നശിപ്പിച്ചിരിക്കുന്നത്.
ബിജെപി കൗൺസിലർമാർ നിർമ്മാണം തടസ്സപ്പെടുത്തിയതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചു. ജോലി പൂർത്തിയാകാത്തതിനാൽ കുഴികളിലെ മണ്ണ് വീണ്ടും നീക്കേണ്ടി വരും. അതിനുശേഷം ഗ്രാനുലാർ മെറ്റൽ കൊണ്ടാണ് കുഴി മൂടേണ്ടത്. കുഴി വീണ്ടും എടുക്കേണ്ടതിനാൽ ജോലികൾ തീരാൻ വീണ്ടും കാലതാമസമുണ്ടാകും.
ആരാണ് നഗരത്തെ ദുരിതത്തിലാക്കുന്നത് ?
ആരാണ് നാടിന്റെ വികസനം മുടക്കുന്നത് ?
ഈ ചോദ്യങ്ങളുടെ ഉത്തരം കൂടിയാണ് ഈ ചിത്രത്തിൽ കാണുന്നത്...
വഴുതയ്ക്കാട്ട് റോഡുപണിക്കായി എടുത്ത കുഴി ബിജെപി കൗൺസിലർമാർ മൂടിയത് പണികൾ ഇരട്ടിയാക്കിയെന്ന് നിർമ്മാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞത്.