- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂര നഗരിയിലേക്ക് പ്രധാനമന്ത്രിയുടെ മാസ്സ് എൻട്രി
തൃശ്ശൂർ: തൃശ്ശൂരിലെ ജനസഞ്ചയത്തെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ തുടങ്ങി. ഹെലിപ്പാടിൽ ഇറങ്ങിയ പ്രധാനമന്ത്രി തുറന്ന വാഹനത്തിൽ എസ്‌പിജി അകമ്പടികളോടെയാണ് തോക്കിൻകാട് മൈതാനി ചുറ്റി പ്രദക്ഷണി നടത്തിയത്. ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കിയാണ് നരേന്ദ്ര മോദി എത്തിയത്. ജയ് മോദിജി മുദ്രാവാക്യം വിളികളുമായാണ് പ്രവർത്തകർ ചുറ്റും കൂടിയത്.
തുറന്ന വാഹനത്തിൽ മോദിക്കൊപ്പം ബിജപെി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ, സി നിവേദിതയും സുരേഷ് ഗോപിയും ഒപ്പമുണ്ടായിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടിയാണ് ഈ പ്രചരണം എന്നതു കൊണ്ട് തന്നെ വലിയ തോതിലാണ് പരിപാടിയുടെ സംഘാടനം. പൂരനഗരിയിലേക്ക് അക്ഷരാർത്ഥത്തിൽ മാസ്സ് എൻട്രിയാണ് മോദി നടത്തിയത്.
ചുറ്റും നിന്ന പ്രവർത്തകരെ നിരാശരാക്കാതെ കൈവീശി കാണിച്ചു കൊണ്ടാണ് മോദി വേദിയിലേക്ക് എത്തിയ്. കുർത്തക്കൊപ്പം കേരളീയ ശൈലിയിൽ ഷാൾ ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്. ബിജെപി ക്യാമ്പിനെ ശരിക്കും ആവേശത്തിലാക്കുന്നതാണ് മോദിയുടെ എൻട്രി. ഇരുവശങ്ങളിലും നിന്നവർ പുഷ്പവൃഷ്ടികളോടെ മോദിയെ വരവേറ്റു. മോദിയെ കാണാൻ തടിച്ചുകൂടിയത് ആയിരങ്ങളാണ്
ബിജെപിയുടെ കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിൽ റോഡ് ഷോ നടത്തിയത്. റോഡ് ഷോയ്ക്ക് ശേഷം തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.
അഗത്തിയിൽ നിന്നു പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ പ്രധാനമന്ത്രി, ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തി. തുടർന്ന് റോഡ് മാർഗം തൃശൂരിലെത്തി. റോഡ് മാർഗം ജില്ലാ ജനറൽ ആശുപത്രിക്കു സമീപമെത്തിയ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തെ ബിജെപി നേതാക്കൾ സ്വരാജ് റൗണ്ടിൽ വരവേറ്റു. ജനറൽ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാണ്് നായ്ക്കനാലിലെ സമ്മേളന വേദിയിൽ എത്തിയത്.
ക്ഷേമപെൻഷൻ ലഭിക്കാൻ പിച്ചച്ചട്ടിയെടുത്തു സമരം നടത്തിയ മറിയക്കുട്ടി, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി, നടി ശോഭന, സാമൂഹിക പ്രവർത്തക ഉമ പ്രേമൻ, വ്യവസായി ബീന കണ്ണൻ, പത്മശ്രീ ജേതാവ് ഡോ. ശോശാമ്മ ഐപ്പ് തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രകാശ് ജാവഡേക്കർ, രാധ മോഹൻ അഗർവാൾ, എ.പി.അബ്ദുല്ലക്കുട്ടി, ടോം വടക്കൻ, അനിൽ ആന്റണി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തൃശൂർ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്‌പിജി) നിയന്ത്രണത്തിലുള്ള സമ്മേളനനഗരിയും പരിസരവും സായുധ സേനാംഗങ്ങളുടെ കാവലിലാണ്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവയും വേദിക്കു സമീപം നിലയുറപ്പിച്ചിട്ടുണ്ട്. മൂവായിരത്തോളം പൊലീസ് സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ, ഉത്തരമേഖല ഐജി കെ. സേതുരാമൻ, റേഞ്ച് ഐജി എസ്. അജിതാ ബീഗം തുടങ്ങിയവർ നഗരത്തിൽ ക്യാംപ് ചെയ്തു മേൽനോട്ടം വഹിക്കുന്നുണ്ട്.മുഴുവൻ പൊലീസ് സേനാംഗങ്ങൾക്കും കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് അക്കാദമിയിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ സംബന്ധിച്ചു വിശദമായ നിർദ്ദേശം നൽകി. അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തിൽ ആയിരത്തോളം വനിതാ പൊലീസ് ഉദ്യോഗസ്ഥർ തേക്കിൻകാട് വലയം ചെയ്തിട്ടുണ്ട്.