- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തികേന്ദ്ര പ്രമുഖരുടെ യോഗത്തിൽ മലയാളത്തിൽ പ്രസംഗം തുടങ്ങി നരേന്ദ്ര മോദി
കൊച്ചി: സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുന്നവർക്കൊപ്പം ചേർന്നതിൽ ആഹ്ലാദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിജെപിയുടെ 'ശക്തികേന്ദ്ര പ്രമുഖരുടെ' യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ പാർട്ടി പ്രവർത്തകർ ബിജെപി തിളങ്ങുന്നുവെന്ന് ഉറപ്പാക്കി. ദേശസ്‌നേഹത്തോട് പ്രതിബദ്ധത കാട്ടിയും, പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തിയും നിലകൊള്ളുന്ന പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.
യോഗത്തിൽ കേന്ദ്രസർക്കാർ പദ്ധതികളും വികസനനേട്ടങ്ങളും മോദി വിശദീകരിച്ചു. വേഗത്തിൽ വികസനം നടപ്പാക്കിയ ചരിത്രം ബിജെപിക്കു മാത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളത് ബിജെപിക്കു മാത്രമാണ്. ദരിദ്രരുടെ ക്ഷേമമാണ് ബിജെപിയുടെ മുഖമുദ്ര, ഒട്ടേറെ പദ്ധതികളിലൂടെ അത് ഉറപ്പാക്കി. കേന്ദ്രസർക്കാർ ആദായനികുതി പരിധി കുറച്ചു. മൊബൈൽ ഡേറ്റയുടെയും ഫോണിന്റെ വില കുറച്ചു. ഒൻപതു വർഷം കൊണ്ട് 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്നു മുക്തരായി. ഗൾഫ് രാജ്യങ്ങളിൽ അവസരം കൂടി. ഇന്ത്യക്കാരോട് ബഹുമാനം കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
'നമസ്‌കാരം, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ, നിങ്ങളാണ് ഈ പാർട്ടിയുടെ ജീവനാഡി' എന്ന മലയാളത്തിൽ പറഞ്ഞാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. കേരളത്തിലെ ബിജെപി പ്രവർത്തകരുടെ കഴിവ് വളരെ വലുതാണ്. ഡൽഹിയിലെ ഭരണത്തിന് കേരളത്തിലെ ജയവും അനിവാര്യമാണ്. അതിനായുള്ള കഠിനാധ്വാനം ഓരോ ബൂത്തിലുമുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Kerala: Prime Minister Narendra Modi says "It is always a happy moment for me to join the supporters of BJP who work to strengthen BJP in the state. Besides adverse situations, our party workers have made sure that the BJP shines. I want to salute all those party workers… pic.twitter.com/a2pwS03zF7
— ANI (@ANI) January 17, 2024
കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റിക്കു വേണ്ടി കെ.സുരേന്ദ്രൻ തേക്കിൽ തീർത്ത അമ്പും വില്ലിന്റെയും മാതൃക സമ്മാനമായി നൽകിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.