- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തങ്ങളെ, ഈ പോക്കാണെങ്കിൽ ഇനി വീൽചെയറിൽ പോകേണ്ടിവരും'
മലപ്പുറം: പാണക്കാട് തങ്ങൾ കുടുംബത്തിനുള്ളിലും മുസ്ലിംലീഗിനുള്ളിലും കുറച്ചു കാലങ്ങളായി പുകയുന്ന അസ്വാരസ്യങ്ങളുടെ ഭാഗമായാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾ ഇടയ്ക്കിടെ ചില വിവാദ പ്രസ്താവനകളുമായി രംഗത്തു വരാറുള്ളത്. അടുത്തിടെയും ഇത് പ്രതിഫലിക്കുന്ന ചില പ്രസ്താവനകൾ മുഈൻ അലിയുടെ ഭാഗത്തു നിന്നും ഉണ്ടായി. ഇതിന്റെ തുടർച്ചയായി മുഈൻ അലി തങ്ങൾക്കെതിരെ വധഭീഷണിയും എത്തിയിരിക്കയാണ്.
ഫോണിലാണ് വധഭീഷണി സന്ദേശം എത്തിയത്. പാർട്ടി നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കിൽ വീൽചെയറിൽ പോകേണ്ടിവരുമെന്നും ഇനി പുറത്തിറങ്ങാൻ ആകില്ലെന്നുമാണ് ഭീഷണി സന്ദേശം. തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിലേക്കും ഇനി നീങ്ങുമെന്ന് സന്ദേശത്തിൽ പറയുന്നു.
'തങ്ങളെ ഈ പോക്ക് പോകാണെങ്കിൽ വീൽചെയറിൽ പോകേണ്ടിവരും. തങ്ങൾ കുടുംബത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയിൽ മുന്നോട്ടുപോയാൽ തങ്ങൾക്ക് പുറത്തിറങ്ങാനാകില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാൻ അനുവദിക്കില്ല' എന്നായിരുന്നു ഫോണിൽ അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നത്.
മുസ്ലിം ലീഗ് പ്രവർത്തകനായ റാഫി പുതിയ കടവിൽ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈൻ അലി ആരോപിച്ചു.ഭീഷണി സന്ദേശം മുഈൻ അലി തങ്ങൾ മലപ്പുറം പൊലീസിന് കൈമാറി. സമസ്ത വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരാമർശത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഈൻ അലി രംഗത്തെത്തിയിരുന്നു.
പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിനായിരുന്നു ആദ്യം മുഈനലി തങ്ങളുടെ പരോക്ഷ മറുപടി. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലുകളാണെന്നും പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചക്ക് മങ്ങൽ വരുമെന്നും അതു ചികിത്സിക്കണമെന്നും മുഈനലി തങ്ങൾ തുറന്നടിച്ചു.
ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആർക്കും സ്പർശിക്കാനാവില്ലെന്ന സമദാനിയുടെ പുകഴ്‌ത്ത ലിനും മുഈനലി മറുപടി നൽകി. ചന്ദ്രനെയും സൂര്യനെയും മറച്ചു പിടിക്കാൻ ഇവിടെ ആരും ശ്രമിക്കുന്നി ല്ലെന്നായിരുന്നു മുഈനലി തങ്ങളുടെ പരാമർശം. സൂര്യനെയും ചന്ദ്രനെയുമൊക്കെ നോക്കിനിൽക്കാം എന്നല്ലാതെ തൊടാൻ ആർക്കും കഴിയില്ലെന്നും അവക്കു മുകളിലൂടെ കാർമേഘങ്ങൾ കടന്നുപോകുമെങ്കിലും എല്ലാ കാലവും നിലനിൽക്കില്ല എന്നുമായിരുന്നു സമദാനി പറഞ്ഞത്.
ലീഗും ഇ കെ വിഭാഗവും തമ്മിലെ ബന്ധം വഷളാവുന്നതിനിടെ എം എസ് എഫ് നടത്തിയ പാണക്കാടിന്റെ പൈതൃകം എന്ന ക്യാമ്പയിൻ സമാപന സമ്മേളനത്തിലാണ് പാണക്കാടിനെ പുകഴ്തലും കുടുംബത്തിൽ നിന്നുള്ള മറുപടിയും ഉണ്ടായത്. പാണക്കാട് കുടുംബാംഗമായ മുഈനലി തങ്ങൾ ഇതിനു മുമ്പും പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരിൽ 2021 ൽ ലീഗ് ഹൗസിൽ വച്ച് മുഈൻ അലി തങ്ങൾക്കെതിരെ റാഫി പ്രതിഷേധിച്ചിരുന്നു.