- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അന്ന് കെ റെയിലിന്റെ സർവേക്കല്ലുപറിച്ചുനടന്നവർ ആ കല്ലുമായി ഇപ്പോൾ വന്ദേഭാരതിൽ കയറുന്നു: കേരളത്തിൽ സെമി ഹൈസ്പീഡ് ട്രെയിനും ഹൈസ്പീഡ് ട്രെയിനും വേണമെന്ന് ചിന്തിക്കാൻ തുടങ്ങി'; വിമർശിച്ച് ഇ പി ജയരാജൻ
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് വന്നതോടുകൂടി കേരളത്തിലെ ആളുകൾ സെമി ഹൈസ്പീഡ് ട്രെയിനും ഹൈസ്പീഡ് ട്രെയിനും വേണമെന്ന് ചിന്തിക്കാൻ തുടങ്ങിയെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. മുൻപ് കെ റെയിലിന്റെ സർവേക്കല്ലും പിരിച്ചുനടന്നവർ ആ കല്ലുമായി ഇപ്പോൾ വന്ദേഭാരതിൽ കയറുകയാണെന്ന് ജയരാജൻ പരിഹസിച്ചു.
വന്ദേഭാരത് വന്നതോടുകൂടി യാത്രാസൗകര്യം കാര്യമായി വർധിച്ചു. ഇപ്പോൾ തിരുവനന്തപുരത്തുനിന്ന് 5.20ന് ട്രെയിനിൽ കയറിയാൽ 12 മണിക്ക് കണ്ണൂരെത്തും. കണ്ണൂരുനിന്ന് 3.30ന് കയറിയാൽ 10 മണിക്ക് തിരിച്ചെത്തും. ഇതിനും അപ്പുറത്തുള്ള സൗകര്യങ്ങൾ കേരളത്തിൽ കൊണ്ടുവരാനാണ് ഇടതു സർക്കാർ ആഗ്രഹിക്കുന്നതെന്ന് ജയരാജൻ വ്യക്തമാക്കി. ഇൻഡിഗോ കമ്പനി തെറ്റുതിരുത്താതെ അവരുടെ വിമാനത്തിൽ കയറില്ലെന്ന മുൻനിലപാടും ജയരാജൻ ആവർത്തിച്ചു.
'രാവിലെ 5.20-ന് തിരുവനന്തപുരത്തുനിന്ന് കയറിയാൽ 12 മണിക്ക് കണ്ണൂരെത്തും. 3.30 ഞാൻ കണ്ണൂരിൽനിന്ന് കയറിയാൽ പത്തുമണിക്ക് തിരുവനന്തപുരത്ത് എത്തുകയാണ്. ഇവിടുന്ന് രാവിലെ കയറിയാൽ ഒരുമണിക്കൂറുകൊണ്ട് കൊല്ലത്തെത്തി. ഒരു മണിക്കൂറുകൊണ്ട് കോട്ടയം, ഒരു മണിക്കൂറുകൊണ്ട് എറണാകുളത്തെത്തി. 11 മണിക്ക് കോഴിക്കോട് എത്തി. ആ വാഹനംവന്നതോടുകൂടി എത്രമാത്രം ആളുകൾക്ക് സൗകര്യപ്രദമായ യാത്രയായി. എത്രയാളുകളാണ് യാത്രചെയ്യുന്നത്, ഇപ്പോൾ വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാനില്ല. അപ്പോഴാണ് ആളുകൾ പറയുന്നത്, യഥാർഥത്തിൽ കുറച്ചുകൂടെ വേഗതയുണ്ടായിരുന്നെങ്കിൽ കുറേക്കൂടി നല്ലതായിരുന്നുവെന്ന്', ഇ.പി. ജയരാജൻ പറഞ്ഞു.
''ഇപ്പോൾ വന്ദേഭാരതിൽ ധാരാളം യാത്രക്കാരുണ്ട്. സെമി ഹൈസ്പീഡ് റെയിൽവേ വേണമെന്ന് ഇപ്പോഴാണ് ആളുകൾ പറയുന്നത്. ഈ സർവേക്കല്ലും പിരിച്ചു നടന്നവർ ഇപ്പോൾ സർവേക്കല്ലുമായി വന്ദേഭാരതിൽ കയറാൻ തുടങ്ങി. ഇവിടെനിന്ന് രാവിലെ 5.20ന് കയറിയാൽ 12 മണിക്ക് കണ്ണൂരെത്തും. മൂന്നരയ്ക്ക് കണ്ണൂരുനിന്ന് കയറിയാൽ 10 മണിക്ക് തിരുവനന്തപുരത്തെത്തും. ഇവിടെനിന്ന് രാവിലെ കയറിയാൽ ഒരു മണിക്കൂർകൊണ്ട് കോട്ടയത്തെത്തും. ഒരു മണിക്കൂർകൊണ്ട് എറണാകുളത്തുമെത്തും. 11 മണിക്ക് കോഴിക്കോടെത്തും. വന്ദേഭാരത് വന്നതോടു കൂടി എത്രമാത്രം ആളുകൾക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാം. ഇപ്പോൾ വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.
കുറേക്കൂടി വേഗതയുണ്ടായിരുന്നെങ്കിൽ കൂടുതൽ നല്ലതായിരുന്നുവെന്ന് ഇപ്പോൾ ആളുകൾ പറയുന്നുണ്ട്. കേരളത്തിന്റെ ഭാവി പരിഗണിച്ചാണ് ഇടതുപക്ഷ സർക്കാർ ഓരോ പദ്ധതിയും ആവിഷ്‌കരിക്കുന്നത്. ഞങ്ങൾക്ക് വാശിയൊന്നുമല്ല. കേരളത്തിലെ ജനങ്ങൾക്ക് ഭാവിയിൽ വരാൻ പോകുന്ന ആവശ്യങ്ങൾക്കനുസരിച്ച് വികസനം വരണ്ടേ? അതിന് അനുസൃതമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടേ? 25 വർഷമെങ്കിലും മുന്നോട്ടു നോക്കി വേണ്ടേ നാം കാര്യങ്ങൾ ചെയ്യാൻ? അല്ലെങ്കിൽ കേരളം എങ്ങനെ മുന്നോട്ടു പോകും? അതാണ് ഞങ്ങൾ ഉയർത്തിക്കൊണ്ടു വരുന്ന വിഷയം. ലോകത്തിലാകെ സാങ്കേതികവിദ്യ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുകയാണ്. അത് ഇവിടെ നമ്മുടെ വളർച്ചയ്ക്കു കൂടി ഉപയോഗിക്കേണ്ടേ? അതാണ് ഈ സർക്കാർ ചെയ്യുന്നത്.
എനിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ വിഷയത്തിൽ പിശക് പറ്റിയതാണെന്ന് ഇൻഡിഗോയുടെ ജനറൽ മാനേജർ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ അക്കാര്യം എഴുതിത്ത്ത്തന്നാൽ വീണ്ടും യാത്ര ചെയ്യുന്ന കാര്യം ആലോചിക്കാമെന്ന് ഞാൻ മറുപടി നൽകിയിരുന്നു. അവർ ഇതുവരെ എഴുതിത്ത്ത്തന്നില്ല, അതുകൊണ്ട് ഞാൻ ആ വിമാനത്തിൽ യാത്ര ചെയ്യുന്നില്ല. ഈ സംഭവം നടന്നതിന്റെ തൊട്ടുപിന്നാലെ, സംഭവിച്ച കാര്യങ്ങളിൽ ഖേദമുണ്ടെന്ന് ഇൻഡിഗോയുടെ ബോംബെയിലെ ഒരു മാനേജർ എന്നോടു പറഞ്ഞിരുന്നു. ഉന്നത അധികാരികൾ എന്നെ വിളിച്ചപ്പോഴും ചെയ്തതു തെറ്റാണെന്നു ഞാൻ അവരോടും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ ഒരു തിരുത്തൽ നടപടി വേണ്ടേ? എന്തായാലും അതുകഴിഞ്ഞ് ഇതുവരെ ഞാൻ ഇൻഡിഗോയിൽ കയറിയിട്ടില്ല. കഴിഞ്ഞ ദിവസം ഡൽഹിക്കു പോയത് വിസ്താരയിലാണ്. തിരിച്ചുവന്നത് എയർ ഇന്ത്യയിലും.
നമ്മുടെ നാട് വന്ദേഭാരതിൽത്തന്നെ നിന്നാൽപ്പോരാ. അതിനും അപ്പുറം കടക്കണമെന്നാണ് ഇടതുമുന്നണി സർക്കാർ ആഗ്രഹിക്കുന്നത്. ആ മനസ്സാണ് ഞങ്ങൾക്കുള്ളത്. കേരളത്തിന്റെ മൊത്തം ആവശ്യം മനസ്സിലാക്കി അതിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അതിനുള്ള അംഗീകാരമാണ് ഞങ്ങൾ ജനങ്ങളോട് ചോദിക്കുന്നത്'' ജയരാജൻ പറഞ്ഞു




