- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ വന്നെന്ന് പറഞ്ഞത് തെറ്റാണ്; 91 വയസ്സുള്ള സ്ത്രീക്കെതിരെ അപവാദം പ്രചരിപ്പിച്ചു; തൃശൂരിൽ സുരേഷ് ഗോപിക്ക് മത്സരിക്കാൻ ഇ.ഡി കളമൊരുക്കുന്നു': എം വി ഗോവിന്ദൻ
കണ്ണൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കളുടെയടക്കം അറസ്റ്റിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ കളം ഒരുക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്ന് എം വിഗോവിന്ദൻ ആരോപിച്ചു. സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാക്കളെ ഉൾപ്പെടെ ഇ.ഡി. അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഗോവിന്ദന്റെ പരാമർശം.
പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി തുറുങ്കിലടയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ഇ.ഡിയേയും സിബിഐയേയും മറ്റ് ആളുകളെയും ഉപയോഗിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെയും പാർട്ടിയേയുമൊക്കെ കടന്നാക്രമിക്കാനാണ് ശ്രമിക്കുന്നത്. അതുവഴി സഹകരണ മേഖലയെ കടന്നാക്രമിക്കാനാണ് നീക്കം. പാർട്ടി നേതാക്കന്മാരെ കൽതുറുങ്കിലടയ്ക്കാൻ ബോധപൂർവമായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കാണുന്നത്.
''പി.ആർ.അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ വന്നെന്ന് പറഞ്ഞത് തെറ്റാണ്. 91 വയസ്സുള്ള സ്ത്രീക്കെതിരെ അപവാദം പ്രചരിപ്പിച്ചു. ഇ.ഡിക്കെവിടുന്നാണ് ശാരീരികമായി കടന്നാക്രമണം നടത്താൻ അധികാരമുള്ളത്. അങ്ങനെ പൊലീസുദ്യോഗസ്ഥന്റെ നിലപാട് സ്വീകരിക്കാൻ അവർക്കാകുമോ?. ശാസ്ത്രീയമായി അന്വേഷിക്കുകയല്ലേ അവർ ചെയ്യേണ്ടത്. ശാസ്ത്രീയമായ ഒരന്വേഷണവുമല്ല. കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകർക്കുന്നതിനാണ് ശ്രമം. ആസൂത്രിതമായി, തിരക്കഥയുണ്ടാക്കി തൃശൂരിൽ സുരേഷ് ഗോപിക്ക് മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കുകയാണ് ഇ.ഡി ചെയ്യുന്നത്'' ഗോവിന്ദൻ പറഞ്ഞു.
ആസൂത്രിതമായി പ്ലാൻചെയ്ത് തിരക്കഥയുണ്ടാക്കിയാണ് ഇതൊക്കെ നടത്തുന്നത്. തൃശ്ശൂരിൽ സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കി നാളെ പദയാത്ര നടത്തുകയാണ് ബിജെപി. ഒരു ബാങ്കിൽനിന്ന് മറ്റൊരു ബാങ്കിലേക്കാണ് പദയാത്രയെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
പാർട്ടിക്കെതിരെയുള്ള എല്ലാ കടന്നാക്രമണങ്ങളെയും പ്രതിരോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ പയ്യാമ്പലത്ത് കോടിയേരി സ്മൃതി മണ്ഡപം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പാർട്ടിക്ക് എതിരായ മാധ്യമ വേട്ടയാണ് നടക്കുന്നത്.
പാർട്ടി നേരിടുന്ന കടന്നാക്രമണങ്ങളെ നേരിടാൻ കോടിയേരി ബാലകൃഷ്ണൻ ഇല്ലല്ലോ എന്ന ദുഃഖമുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു. അറുപിന്തിരിപ്പൻ ആശയത്തിന് വേണ്ടിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ബിനീഷിനെതിരെ ഇഡി കേസ് എടുത്തപ്പോൾ ഞങ്ങളിത് താങ്ങും എന്ന് കോടിയേരി പറഞ്ഞു. പി.ആർ.അരവിന്ദാക്ഷന് പിന്നാലെ കൂടുതൽ നേതാക്കൾക്കെതിരെ കള്ളക്കെസ് എടുക്കാനാണ് ശ്രമം. ഇഡി നാളെ കോടിയേരിയുടെ പേരിൽ കേസ് എടുത്താലും അത്ഭുതമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. കമ്യൂണിസ്റ്റ് വിരുദ്ധ അജൻഡയാണ് മാധ്യമങ്ങൾക്കുള്ളത്. എന്നാൽ ഇതു ഇപ്പോൾ കഴിഞ്ഞ രണ്ടാഴ്‌ച്ചക്കാലമായി പരിഹാസ്യമായി മാറിയിരിക്കുകയാണ്.
പണ്ടൊക്കെ അതു പത്രത്തിൽ വന്നതല്ലേ ടിവിയിൽ കണ്ടതല്ലേയെന്നു പറയുമായിരുന്നു. കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ഒരു പട്ടാളക്കാരന്റെ പുറത്ത് മത തീവ്രവാദ സംഘടനകളുട ചാപ്പ കുത്തിയെന്നയിരുന്നു ആരോപണം. കൈകൾ പിടിച്ചു കെട്ടി റോഡരികിൽ നിന്ന അയാളെ ചാപ്പ കുത്തി യെന്നായിരുന്നു മാധ്യമങ്ങളിലൂടെ വന്ന വാർത്ത ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതായിരുന്നു ഇയാളുടെ ഭാര്യ. മാധ്യമങളിൽ വാർത്ത വന്നതോടെ എന്താ ഇതു ഉത്തരേന്ത്യയാണോ പിണറായി ഭരണത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് പലരും ചോദിച്ചു. എന്നാൽ പൊലിസ് പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാളും സുഹൃത്തും ചേർന്നാണ് ഈ കാര്യം നടത്തിയതെന്ന് വ്യക്തമായി. പിന്നീട് രണ്ടു പേരും അറസ്റ്റിലായി.
എന്നാൽ ഈ കാര്യങ്ങൾ പ്രചരിപ്പിച്ച മാധ്യമങ്ങൾ പിന്നെ അതിനെ കുറിച്ചു പിന്നീട് മിണ്ടാൻ തയ്യാറായോ അന്തി ചർച്ച നടത്തി. യവരും മറ്റും പിന്നീട് ഈ കാര്യത്തിൽ മിണ്ടിയിട്ടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. കരുവന്നു ർ ബാങ്കിൽ അരവിന്ദാക്ഷന്റെ അമ്മയ്ക്ക് ലക്ഷങ്ങളുടെ ഡെപ്പോസിറ്റുണ്ടെന്നാണ് ഇ.ഡി കോടതിയിലും പുറത്തു പറഞ്ഞത് വെറും 1600 രൂപ വാർധക്യ കാല പെൻഷൻ വാങ്ങുന്നവരാണ് അരവിന്ദാക്ഷന്റെ അമ്മ ഞങ്ങൾ അന്നേ പറഞ്ഞു ഈ വാർത്ത തെറ്റാണെണ് ആ ചന്ദ്രമതിയല്ല ഡെപോസിറ്റ് നൽകിയതെന്നു പിന്നീട് തെളിഞ്ഞു.
വർഷങ്ങൾക്ക് മുൻപ് മരിച്ച ദമ്പതിമാരുടെ നിക്ഷേപമാണ് ആ അറുപതു ലക്ഷം. ഇതു തെളിഞ്ഞിട്ടും ഇ.ഡി തെറ്റായ വാർത്തയാണ് പ്രചരിപിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി അധ്യക്ഷയായി. കെ.കെ.ശൈലജ, എം.വി ജയരാജൻ എന്നിവർ സംസാരിച്ചു.




