- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നവകേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ച് തടഞ്ഞ് പൊലീസ്; കണ്ണൂരിൽ വീണ്ടും സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു; വനിതാ പ്രവർത്തകരെയടക്കം വലിച്ചിഴച്ച് ബസിലേക്ക് മാറ്റി
കണ്ണൂർ: കണ്ണൂർ കളക്റ്റ്രേറ്റിന് സമീപം നവ കേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷം. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിസിസി ഓഫിസിന്റ 50 മീറ്റർ അകലെ ബാരിക്കേട് കെട്ടിയാണ് പൊലീസ് മാർച്ച് തടഞ്ഞത്. പൊലീസിന്റെ ബാരിക്കേട് മറിച്ചിടാൻ ശ്രമമുണ്ടായതോടെ ജല പീരങ്കി പ്രയോഗിച്ചു.
പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസിന്റെ നീക്കം. പ്രവർത്തകർ പൊലീസിന് നേരെയും മുദ്രാവാക്യം വിളികളുയർത്തി. വനിതാ പ്രവർത്തകരടക്കം 50 തോളം പേർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. വനിതാ പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് ബസിലേക്ക് മാറ്റുകയായിരുന്നു.
കണ്ണൂർ പഴയങ്ങാടിയിൽ നവ കേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയതിൽ പ്രതിഷേധം കടുക്കുന്നതിനിടെയാണ് കണ്ണൂരിൽ വീണ്ടും സംഘർഷമുണ്ടായത്. പൊലീസ് നോക്കി നിൽക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തരെ ഹെൽമെറ്റും ചെടിച്ചട്ടിയുമടക്കം ഉപയോഗിച്ച് തല്ലിച്ചതച്ചത്.
എന്നാൽ പഴയങ്ങാടിയിൽ ജീവൻ അപകടപ്പെടുത്തുന്ന വിധത്തിൽ ബസ്സിന് മുമ്പിലേക്ക് ചാടിയവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഡിവൈഎഫ്ഐ നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഡിവൈഎഫ്ഐ. നടത്തിയത് മാതൃകാ പ്രവർത്തനമാണ്. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിപുലമായ ജനാവലിയാണ് നവകേരള സദസ്സിൽ പങ്കെടുക്കുന്നത്. ഈ വിജയം കണ്ടതിലുള്ള നൈരാശ്യമാണ് വീണ്ടുവിചാരമില്ലാത്ത പ്രകടനങ്ങൾക്ക് കാരണമാകുന്നത്. ഇത്തരം പ്രകടനങ്ങൾ ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. അവസാനിപ്പിക്കണം, ഇതിൽ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ മൂന്ന് വണ്ടി പൊലീസ് നോക്കി നിൽക്കെയാണ് തങ്ങളെ ആക്രമിച്ചതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തക മഹിത പറയുന്നു. ''ഒന്നും ചെയ്യാതെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ വെച്ചപ്പോഴാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. മൂന്ന് വണ്ടി പൊലീസ് നോക്കി നിൽക്കെയാണ് അക്രമം നടന്നത്.
ഡിവൈഎഫ്‌ഐ ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചത്. ഡിവൈഎഫ്‌ഐ പ്രവർത്തകരെ പിടിച്ചു മാറ്റാൻ പൊലീസ് തയാറായില്ല. ലാത്തി കൊണ്ടും ചെടിച്ചട്ടി കൊണ്ടും ഹെൽമെറ്റ് കൊണ്ടുമെല്ലാം മർദിച്ചു. ഹെൽമെറ്റ് കൊണ്ട് അടിക്കുന്നത് തടഞ്ഞപ്പോഴാണ് കൈക്ക് പരിക്ക് പറ്റിയത്. കൂടുതൽ മർദ്ദനമേറ്റ സുധീഷിനെ ജാതിപ്പേര് വിളിച്ച് വരെ അധിക്ഷേപിച്ചു''.
''പ്രതിഷേധിക്കാൻ ഞങ്ങൾക്ക് അവകാശമില്ലേ? നിങ്ങൾക്ക് തല്ലാനും കൊല്ലാനും അവകാശമുണ്ട് എന്നാണോ? ഞങ്ങളുടെ കയ്യിൽ കറുത്ത തുണി മാത്രമാണ് ഉണ്ടായിരുന്നത്. സ്ത്രീ എന്ന പരിഗണന തന്നില്ല. കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് അവർ ഉപയോഗിച്ചത്. പൊലീസ് വണ്ടിയിൽ കയറ്റിയിട്ടും ഡിവൈഎഫ്‌ഐ പ്രവർത്തകർ വണ്ടിക്കുള്ളിൽ വെച്ചും മർദിച്ചു. അതും പൊലീസ് തടഞ്ഞില്ല''. പൊലീസും തങ്ങളെ തല്ലിയെന്നും മഹിത ആരോപിച്ചു.




