- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സംഘപരിവാറിൽ കൊള്ളാവുന്നവരുണ്ടെങ്കിൽ അവരെ വയ്ക്കുന്നതിനെ എങ്ങനെയാ എതിർക്കുക; ഞങ്ങൾ അതു രാഷ്ട്രീയം തിരിച്ചുകാണാൻ ആഗ്രഹിക്കുന്നില്ല; യോഗ്യരല്ലെന്നു തോന്നിയാൽ അതിനെതിരെ ശബ്ദിക്കും'; സെനറ്റ് നിയമനത്തിൽ ഗവർണറെ അനുകൂലിച്ച് കെ.സുധാകരൻ
ന്യൂഡൽഹി: സർവകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തിൽ ഗവർണറെ അനുകൂലിച്ച് കെപിസിസി. അധ്യക്ഷൻ കെ. സുധാകരൻ. യോഗ്യതയുള്ള സംഘപരിവാർ അനുകൂലികളെ സെനറ്റിൽ നാമനിർദ്ദേശം ചെയ്യുന്നതിനെ തങ്ങൾ എതിർക്കുന്നില്ലെന്ന് സുധാകരൻ വ്യക്തമാക്കി. അവർ ജനാധിപത്യത്തിന്റെ ഭാഗമായ പാർട്ടിയാണ്.
സംഘപരിവാർ അനുകൂലികൾ മാത്രമായതുകൊണ്ട് എതിർക്കില്ലെന്ന് മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. പട്ടികയിൽ കോൺഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങനെയെന്നറിയില്ല. ഇവരുടെ യോഗ്യത കെപിസിസി നിയോഗിച്ച സമിതി അന്വേഷിക്കുമെന്നും സുധാകരൻ പറഞ്ഞു.
''സംഘപരിവാറിന്റെ ആളുകളെ മാത്രം വച്ച് പോകുന്നുവെങ്കിൽ നിങ്ങൾക്ക് വിമർശിക്കാം. സംഘപരിവാറിൽ കൊള്ളാവുന്നവരുണ്ടെങ്കിൽ അവരെ വയ്ക്കുന്നതിനെ ഞങ്ങൾ എങ്ങനെയാ എതിർക്കുക. കോൺഗ്രസിനകത്ത് എല്ലാവരെയും വയ്ക്കാൻ പറ്റില്ല. വയ്ക്കാൻ പറ്റുന്ന ഒരുപാട് ആളുകളുണ്ട്. അവരെ വയ്ക്കുമ്പോ ഞങ്ങൾക്കത് സന്തോഷമാണ്. ഞങ്ങൾ അതു സ്വീകരിക്കും.'' സുധാകരൻ പറഞ്ഞു.
''ഞങ്ങൾ അതു രാഷ്ട്രീയം തിരിച്ചുകാണാൻ ആഗ്രഹിക്കുന്നില്ല. ഈ വന്നിരിക്കുന്നവർ ആ പോസ്റ്റിൽ ഇരിക്കാൻ യോഗ്യരാണോ എന്നതാണ് ഞങ്ങൾ പരിശോധിക്കുന്നത്. അതു യോഗ്യരല്ലെന്നു തോന്നിയാൽ ഞങ്ങൾ അതിനെതിരെ ശബ്ദിക്കും.'' കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.
'അക്കാദമീഷ്യന്റെ യോഗ്യതമാനിച്ച് ഗവർണർ ചെയ്യുന്ന കാര്യത്തെ ഞങ്ങൾ എന്തിന് വിമർശിക്കണം? സംഘപരിവാർ അനുകൂലികൾ ഉൾപ്പെട്ടതിനെ ഞങ്ങൾ എതിർക്കുന്നില്ലല്ലോ? അവരിൽ കൊള്ളാവുന്നവരുണ്ട്, അവരെ എടുക്കുന്നതിന് എന്താണ് തടസ്സം? അവരെ എടുത്തോട്ടെ. സംഘപരിവാറിന്റെ ആളുകളെ മാത്രംവെച്ചുപോകുന്നുവെങ്കിൽ നിങ്ങൾക്ക് വിമർശിക്കാം. സംഘപരിവാറിൽ കൊള്ളുന്നവരുണ്ടെങ്കിൽ അവരെ എങ്ങനയാണ് എതിർക്കുക. കോൺഗ്രസിൽ എല്ലാവരേയും വെക്കാൻ പറ്റില്ല, പറ്റുന്നവരെ എടുത്താൽ ഞങ്ങൾക്ക് സന്തോഷമാണ്. ഞങ്ങളത് സ്വീകരിക്കും. അത് ഗവർണറുടെ ഉത്തരവാദിത്തം. ഏറ്റെടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം', സുധാകരൻ പറഞ്ഞു.
രാഷ്ട്രീയം തിരിച്ചുകാണാൻ ആഗ്രഹിക്കുന്നില്ല. വന്നിരിക്കുന്നവർ ആ പോസ്റ്റിൽ ഇരിക്കാൻ യോഗ്യരാണോ എന്നാണ് പരിശോധിക്കുന്നത്. അവർ യോഗ്യരല്ലാത്തവരാണ് എന്ന് തോന്നിയാൽ അതിനെതിരെ ശബ്ദിക്കും. പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്, തിരഞ്ഞെടുക്കപ്പെട്ടവരുടെ മുൻകാല കഥ അവർ പരിശോധിക്കും. വിദഗ്ധ അക്കാദമീഷ്യൻ അല്ലെങ്കിൽ പേരെടുത്ത് വിമർശിക്കും. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധനപൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ