- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ അവസ്ഥ കൂടുതൽ മോശമാകാൻ കാരണമാകും; രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗം; വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും ഇടയാക്കും'; ജാതി സെൻസസിനെതിരെ വീണ്ടും എൻഎസ്എസ്
കോട്ടയം: ജാതി സെൻസസിനും ജാതി സംവരണത്തിനുമെതിരെ എൻഎസ്എസ് വീണ്ടും രംഗത്ത്. ജാതി സെൻസസിൽ നിന്ന് സംസ്ഥാനങ്ങൾ പിന്മാറണമെന്ന് പെരുന്നയിൽ നടക്കുന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. ഇത് വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും കാരണമാകും എന്നും പ്രമേയം പറയുന്നു.
വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങൾക്കായുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സെൻസസ് എന്നാണ് എൻഎസ്എസിന്റെ ആരോപണം. ജാതി സംവരണത്തിന്റെ പേരിൽ വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും യോഗ്യതയിൽ വെള്ളം ചേർക്കപ്പെടുന്നു. മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ അവസ്ഥ കൂടുതൽ മോശമാകാൻ ജാതി സെൻസസും ജാതി സംവരണവും കാരണമാകുമെന്നും എൻഎസ്എസ് പ്രമേയം പറയുന്നു. ട്രഷറർ അയ്യപ്പൻ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.
ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ജാതിസെൻസസിനായി ശക്തമായി വാദിക്കുന്നുണ്ട്. എന്നാൽ ബിജെപി ജാതി സെൻസസിന് എതിരാണ്. അതിനിടെയാണ് ജാതി സെൻസസിനെതിരായ നിലപാട് ആവർത്തിച്ച് എൻഎസ്എസ് രംഗത്തെത്തിയത്.
ചങ്ങനാശ്ശേരിയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലാണ് ജാതി സെൻസസിനെതിരെ എൻ.എസ്.എസ്. രംഗത്തെത്തിയത്. ജാതി സംവരണം ഉപേക്ഷിക്കണം എന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പ്രതിനിധി സഭ പ്രമേയത്തിലാവശ്യപ്പെടുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ