- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ഹൈക്കമാൻഡ് പുനഃസംഘടിപ്പിച്ചു. 36 അംഗങ്ങളായി ഉയർത്തിയ സമിതിയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശശി തരൂർ അടക്കമുള്ളവർ സംസ്ഥാനത്തെ പാർട്ടി രാഷ്ട്രീയകാര്യ സമിതിയിൽ ഇടംപിടിച്ചു. എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ തവണ 21 അംഗങ്ങളായിരുന്നു സമിതിയിലുണ്ടായിരുന്നത്. 15പേരെ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണ സമിതി പുനഃസംഘടിപ്പിച്ചത്. ചെറിയാൻ ഫിലിപ്പ് ഉൾപ്പടെ 19 പേരാണ് പുതുമുഖങ്ങൾ.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ഷാഫി പറമ്പിൽ,ഹൈബി ഈഡൻ, റോജി എം ജോൺ എന്നിവരും സമിതിയിലുണ്ട്. വനിത പ്രാതിനിധ്യം ഒന്നിൽ നിന്ന് നാലാക്കി. പത്മജ വേണുഗോപാൽ, ബിന്ദുകൃഷ്ണ, പികെ ജയലക്ഷ്മി, ഷാനി മോൾ ഉസ്മാൻ എന്നിവരാണ് സമിതിയിലെ വനിതകൾ. നേരത്തെ ഷാനിമോൾ ഉസ്മാൻ മാത്രമായിരുന്നു സമിതിയിലെ ഏക വനിതാ സാന്നിധ്യം.
പാർട്ടി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ച് നേരത്തെ സമിതിയിൽ നിന്ന് രാജിവെച്ച വി എം. സുധീരനെ പുതിയ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എ.കെ. ആന്റണിയെ സമിതിയിൽ നിന്ന് ഒഴിവാക്കിയപ്പോൾ പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ നിലനിർത്തി. പാർട്ടിയിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പും സമിതിയിൽ ഇടംപിടിച്ചു. കെസി വേണുഗോപാൽ പക്ഷത്തിനാണ് സമിതിയിൽ മുൻതൂക്കം.
കെപിസിസി രാഷ്ട്രീകാര്യ സമിതി അംഗങ്ങൾ:
കെ.സുധാകരൻ, വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം ഹസ്സൻ, കൊടിക്കുന്നൽ സുരേഷ്, പ്രഫ. പിജെ കുര്യൻ, ശശി തരൂർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, ബെന്നി ബെഹ്നാൻ, അടൂർ പ്രകാശ്, എം.കെ. രാഘവൻ, ടിഎൻ പ്രതാപൻ, ആന്റോ ആന്റണി, ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എം ലിജു, ടി. സിദീഖ്, എപി അനിൽകുമാർ, സണ്ണി ജോസഫ്, റോഡി എം ജോൺ, എൻ. സുബ്രഹ്‌മണ്യൻ, അജയ് തറയിൽ, വി എസ് ശിവകുമാർ, ജോസഫ് വാഴക്കൻ, പത്മജ വേണുഗോപാൽ, ചെറിയാൻ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പിൽ, ഡോ. ശൂരനാട് രാജശേഖരൻ, പികെ ജയലക്ഷ്മി, ജോൺസൺ അബ്രഹാം.