- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൊച്ചിയുടെ സ്‌നേഹത്തിൽ വിനയാന്വിതനായി' റോഡ് ഷോ ചിത്രങ്ങൾ പങ്കുവച്ച് മോദി
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കിടെ ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്‌ത്തിയ കൊച്ചിയിലെ റോഡ് ഷോയുടെ ചിത്രങ്ങൾ എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലുള്ള അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്. 'കൊച്ചിയുടെ സ്‌നേഹത്തിൽ വിനയാന്വിതനായി. ചില കാഴ്ചകൾ പങ്കുവയ്ക്കുന്നു." മോദി എക്‌സിൽ കുറിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയത്. ഇതിനുശേഷം മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതൽ ഗവ.ഗസ്റ്റ് ഹൗസ് വരെയായിരുന്നു 1.3 കിലോമീറ്റർ നീണ്ടു നിന്ന റോഡ് ഷോ. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനൊപ്പമാണ് മോദി ജനങ്ങളെ അഭിവാദ്യം ചെയ്തത്.
പൂക്കളെറിഞ്ഞും മുദ്രാവാക്യം വിളിച്ചും റോഡിന്റെ ഇരുവശങ്ങളിലുമായി അണിനിരന്ന ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റു. വൈകിട്ട് ആറിന് റോഡ് ഷോ തുടങ്ങുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി എത്താൻ വൈകിയതിനാൽ 7.30ലേക്ക് മാറ്റുകയായിരുന്നു.
കൊച്ചിയുടെ സ്‌നേഹത്തിൽ വിനയാന്വിതനായി. ചില കാഴ്ചകൾ പങ്കുവെക്കുന്നു... pic.twitter.com/kAM0sdux0L
— Narendra Modi (@narendramodi) January 16, 2024
ഒന്നര കിലോമീറ്റർ നീണ്ട യാത്രയിൽ ബിജെപി പ്രവർത്തകർ പൂക്കൾ വിതറി അദ്ദേഹത്തെ സ്വീകരിച്ചു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് വൈകുന്നേരമാണ് പ്രധാന മന്ത്രി കൊച്ചിയിലെത്തിയത്. കൊച്ചിയിലെ കെ പി സി സി ജംങ്ഷനിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ തുടങ്ങി. അതിനുമുന്നേ തന്നെ റോഡിനിരുവശവുമായി ബിജെപി പ്രവർത്തകർ നിരന്നിരുന്നു. പൂക്കൾ വിതറി എറഞ്ഞ് കാണികൾ പ്രധാനമന്ത്രിയെ വരവേറ്റു.
മധ്യകേരളത്തിലെ നാല് ജില്ലകളിൽ നിന്നുള്ള ബിജെപി പ്രവർത്തകരാണ് പ്രധാനമന്ത്രിയെ വരവേൽക്കാൻ എത്തിയത്. രാത്രി എട്ടുമണിത്തോടെ റോഡ് ഷോ എറണാകുളം ഗസ്റ്റ് ഹൗസിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങി നിൽക്കെ പ്രധാനമന്ത്രി തന്നെയാണ് കേരളത്തിലെയും താര പ്രചാരകനനെന്ന രാഷ്ടീയ സന്ദേശമാണ് ബിജെപി ഇതുവഴി നൽകുന്നത്.
കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്ന ലക്ഷ്യം കൂടി മനസിൽ വെച്ചുകൊണ്ടാണ് നീക്കം. അതിനായി താഴേത്തട്ടിലടക്കം പ്രവർത്തകരെ ആവേശത്തോടെ കളത്തിലിറക്കുക എന്നതും പ്രധാനമന്ത്രിയുടെ റോഡ് ഷോ വഴി ബിജെപി ലക്ഷ്യമിടുന്നു. വൈകിട്ട് ആറേമുക്കാലിന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്.