- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം': എൻഐടി പ്രഫസറുടെ കമന്റ് വിവാദത്തിൽ
കോഴിക്കോട്: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സയെ പ്രകീർത്തിച്ചു കൊണ്ടുള്ള ഫേസ്‌ബുക്ക് കുറിപ്പിന് താഴെ കോഴിക്കോട് എൻഐടി പ്രഫസർ കുറിച്ച കമന്റ് വിവാദത്തിൽ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായ കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എഞ്ചിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനാണ് ഫേസ്‌ബുക്കിലെ ഒരു പോസ്റ്റിന് താഴെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ടെന്ന കമന്റിട്ടത്.
ഹിന്ദു മാഹാസഭാ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിൽ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് പ്രൊഫസർ ഷൈജ ആണ്ടവന്റെ പ്രതികരണം വന്നത്. എന്നാൽ ഗൗരവമുള്ള കമന്റല്ല ഇട്ടതെന്നും ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നും ഷൈജ ആണ്ടവൻ പ്രതികരിച്ചു. കമന്റ് ഡിലീറ്റ് ചെയ്യില്ലെന്നും അവർ പറഞ്ഞു.
കമന്റ് വിവാദമായതിന് പിന്നാലെ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. 'വൈ നാഥൂറാം കിൽഡ് ഗാന്ധി എന്ന ആർട്ടിക്കിൾ വായിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അഡ്വ. കൃഷ്ണ രാജ് എന്ന പ്രൊഫൈലിൽ നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെ കമന്റ് ഇട്ടത്. കമന്റ് വിവാദമാകുമെന്ന് കരുതിയില്ലെന്നും ഇത്തരത്തിൽ വിവാദമായതിൽ വിഷമമുണ്ടെന്നും ഷൈജ ആണ്ടവൻ പ്രതികരിച്ചു.
വിവാദമായതോടെ താൻ കമന്റ് ഡിലീറ്റ് ചെയ്തു, തന്റെ ജോലി പഠിപ്പിക്കലാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് ആഭിമുഖ്യള്ള ആളല്ല താൻ. രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും ആർട്ടിക്കിൾ വായിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് കമന്റ് ഇട്ടതെന്നും ഷൈജ ആണ്ടവൻ കൂട്ടിച്ചേർത്തു.
ഹിന്ദു മാഹാസഭാ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിൽ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്നയാൾ പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എഞ്ചിനിയറിങ് വിഭാഗം പ്രഫസറായ ഷൈജ ആണ്ടവൻ 'പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ' എന്ന് കമന്റ് ഇട്ടത്.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാ സ്ഥാപനങ്ങളിൽ ഒന്നായ കോഴിക്കോട് എൻഐടിയിലെ പ്രൊഫസറുടെ ഗോഡ്സെ അനുകൂല പ്രതികരണം ചർച്ചയാവുകയും വിവാദമാവുകയും ചെയ്തതോടെയാണ് ഷൈജ ആണ്ടവൻ കമന്റ് ഡിലീറ്റ് ചെയ്തതത്.