- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് ഫ്രാൻസിസ് ജോർജ് യു.ഡി.എഫ് സ്ഥാനാർത്ഥി
കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി ചെയർമാൻ പി.ജെ. ജോസഫാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ കോട്ടയത്ത് എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് സ്ഥാനാർത്ഥികളായി. സിറ്റിങ് എംപി തോമസ് ചാഴികാടൻ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മണ്ഡലത്തിലാണ് ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനായ ഫ്രാൻസിസ് ജോർജ് സ്ഥാനാർത്ഥിയാവുന്നത്.
കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിന് കോട്ടയത്ത് കളമൊരുങ്ങി. നേരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടനെ പ്രഖ്യാപിച്ചിരുന്നു. സിറ്റിങ് എംപി കൂടിയാണദ്ദേഹം. ഇരുമുന്നണികളും കോട്ടയത്താണ് 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇടുക്കിയിലെ മുൻ എംപി.യായ ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസ് സ്ഥാപകനേതാവ് കെ.എം. ജോർജിന്റെ മകനാണ്. പാർട്ടി ചെയർമാൻ പിജെ ജോസഫ് കോട്ടയത്ത് വാർത്താ സമ്മേളനത്തിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലത്തിൽ കോൺഗ്രസും ഫ്രാൻസിസ് ജോർജ്ജിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചിരുന്നത്
1999ലും 2004ലും ഇടുക്കിയിൽ നിന്ന് ഫ്രാൻസിസ് ജോർജ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016ലും 2021-ലും ഇടുക്കി നിയമസഭയിലേക്ക് മത്സരിച്ച അദ്ദേഹം റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടു.