- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂരിൽ ഗവർണറുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടിയുമായി എസ്എഫ്ഐ
കണ്ണൂർ: മട്ടന്നൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിനു നേരെ വീണ്ടും കരിങ്കൊടിയുമായി എസ്എഫ്ഐ പ്രവർത്തകർ. വാഹനത്തിൽനിന്നു പുറത്തിറങ്ങിയ ഗവർണർ പ്രതിഷേധത്തെ ചോദ്യം ചെയ്തു. തന്റെ അടുത്തേക്ക് വരാൻ ആക്രോശിച്ച ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ചു. ഗോ ബാക്ക് മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധിച്ചത്.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായെത്തിയതിന് പിന്നാലെ വാഹനത്തിൽ നിന്നും പുറത്തിറങ്ങി തന്റെ അടുത്തേക്കുവരാൻ എസ്.എഫ്.ഐക്കാരെ ഗവർണർ വെല്ലുവിളിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഗോ ബാക്ക് മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധിച്ചത്. ഇതോടെ തന്റെയടുത്തേക്ക് വരാൻ ഗവർണർ ഇവരെ വെല്ലുവിളിച്ചു. ഗവർണറോട് വാഹനത്തിൽ കയറാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തന്റെ വാഹനത്തിന് നേരെ ആരെങ്കിലുമെത്തിയാൽ താൻ റോഡിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് സംഘർഷാവസ്ഥയായതോടെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങുന്നതിനിടെയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം.