- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് അരിക്ക് പകരം കേരളത്തിന്റെ ശബരി കെ റൈസ് ഉടൻ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ, കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അരി യുദ്ധം രൂക്ഷമായി. ഭാരത് അരിക്ക് പകരമായി കേരളത്തിന്റെ ശബരി കെ റൈസ് ഉടൻ എത്തും. ഇതിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാകുകയാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
സപ്ലൈകോ ഔട്ട് ലെറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും പത്തു കിലോ അരി വാങ്ങാമെന്നും ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ റേഷൻ കടകളിലൂടെ കൊടുക്കുന്ന അരിയാണ് 29 രൂപ നിരക്കിൽ ഭാരത് അരിയായി നൽകുന്നതെന്നും മന്ത്രി ആരോപിച്ചു. ഭാരത് അരി സിവിൽ സപ്ലൈസ് വകുപ്പിനോ സപ്ലൈകോയ്ക്കോ നൽകിയിരുന്നെങ്കിൽ വളരെ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് അത് ലഭ്യമാക്കാമായിരുന്നു.
ഭാരത് അരിയിലൂടെ കേന്ദ്രം ജനങ്ങൾക്ക് ഉണ്ടാകുമായിരുന്ന അവസരം നിഷേധിച്ചു. അരി കൂടുതൽ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ് ഭാരത് അരിയിലൂടെ സൃഷ്ടിച്ചതെന്നും ജി.ആർ.അനിൽ പറഞ്ഞു.