- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മജയെ വിമർശിച്ച രാഹുലിന് മറുപടിയുമായി സന്ദീപ് വാചസ്പതി
പാലക്കാട്: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഇന്നലെ വരെ കെ.കരുണാകരന്റെ മകളുടെ മുന്നിൽ ഓച്ഛാനിച്ച് നിന്ന ഊച്ചാളിയാണ് ഇന്ന് ഇമ്മാതിരി തറ വർത്തമാനം പറയുന്നതെന്ന് സന്ദീപ് വാചസ്പതി ഫേസ്‌ബുക്ക് കുറിപ്പിൽ തിരിച്ചടിച്ചു.
ജനാധിപത്യ രാജ്യത്ത് ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് മാറുന്നത് അക്ഷന്തവ്യമായ അപരാധമാണോ? ഇവനൊക്കെയാണ് ടിപി ചന്ദ്രശേഖരനെ പിണറായി വിജയൻ കുലംകുത്തി എന്ന് വിളിച്ചു എന്ന് പറഞ്ഞ് നാട് നീളെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിച്ചത്. അഭിപ്രായവും നിലപാടും മാറുന്നവരെ തെരുവ് ഗുണ്ടയുടെ ഭാഷയിൽ അപഹസിക്കുന്നത് കോൺഗ്രസ്സ് രീതിയാണോ എന്ന് വലിയ 'ജനാധിപത്യ ' വാദിയായ വി. ഡി സതീശൻ വ്യക്തമാക്കണം. നിങ്ങളോട് ചേർന്ന് നിൽക്കാത്തവരെ ഒക്കെ ഇങ്ങനെയാണോ നേരിടുന്നതെന്നും സന്ദീപ് ചോദിച്ചു.
വാർത്തയിൽ ഇടം പിടിക്കലായിരുന്നു ലക്ഷ്യമെങ്കിൽ അടൂർ ബൈപാസ് വഴി തുണിയില്ലാതെ ഓടുകയായിരുന്നു ഇതിലും ഭേദം. പത്മജാ വേണുഗോപാലിന് കെ.കരുണാകരന്റെ പാരമ്പര്യം അവകാശപ്പെടാൻ കഴിയില്ലെന്ന് പറയാൻ ഇയാൾക്ക് ആരാണ് അധികാരം നൽകിയത്. മൂപ്പെത്താതെ പഴുത്തതിന്റെ കുറവ് ഉണ്ടെങ്കിലും ഇമ്മാതിരി കവലച്ചട്ടമ്പി ഭാഷ ഉപയോഗിക്കുന്നതിൽ നിന്ന് ഇയാളെ ഏതെങ്കിലും കോൺഗ്രസുകാരൻ വിലക്കണം.
വ്യാജ രേഖ ഉണ്ടാക്കി നേതാവായവന് ഈ നിലവാരമേ ഉണ്ടാകൂ എന്നറിയാം. പക്ഷേ അതുപയോഗിച്ച് മലയാളികളുടെ സ്വതന്ത്ര ബുദ്ധിയേയും ജനാധിപത്യ ബോധത്തെയും അട്ടിമറിച്ച് കയ്യൂക്ക് കാണിക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ അത് നാലായി മടക്കി കക്ഷത്തിൽ വച്ചാൽ മതിയെന്നും കുറിപ്പിൽ സന്ദീപ് പറയുന്നു.
ലീഡർ കെ കരുണാകരന്റെ ചോരയാണ് കോൺഗ്രസ്, ലീഡറുടെ ഏറ്റവും വലിയ മൂല്യം അദ്ദേഹത്തിന്റെ മതേതരത്വമാണ്. ആ മൂല്യത്തെയാണ് പത്മജ കൊല്ലാൻ ശ്രമിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. മുൻപൊരിക്കൽ പത്മജ പറഞ്ഞത് അവർ 'തന്തയ്ക്കു പിറന്ന മകൾ എന്നാണ് '. എന്നാൽ ഇന്ന് അവർ ആ പിതാവിന്റെ ഏറ്റവും വലിയ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോൾ, ഇന്ന് മുതൽ അവർ അറിയപ്പെടുക 'തന്തയെ കൊന്ന സന്തതി' എന്ന പേരിലാകും. പാർട്ടി പരിഗണിച്ചില്ല എന്ന് പറയുന്ന പത്മജയ്ക്ക് 2004ൽ, 1989 മുതൽ കോൺഗ്രസ് തുടർച്ചയായി ജയിച്ചിരുന്ന മുകുന്ദപുരം പാർലമെന്റ് സീറ്റ് നൽകി.
അവർ പരാജയപ്പെട്ടത് ആരുടെ കുഴപ്പം കൊണ്ടാണ്. 1991 മുതൽ കോൺഗ്രസ് ജയിച്ചു കൊണ്ടിരുന്ന തൃശൂർ നിയമസഭാ സീറ്റ് 2016ലും , 2021ലും കൊടുത്തപ്പോഴും അവർ ജയിച്ചില്ല. ഇതിനിടെയിൽ കെപിസിസി നിർവാഹക സമിതി അംഗം ആക്കി. കെപിസിസി ജനറൽ സെക്രെട്ടറിയാക്കി. ഒരു മാസം മുൻപ് രാഷ്ട്രീയ കാര്യ സമിതിയഗമാക്കി. അപ്പോൾ പരിഗണന കിട്ടാഞ്ഞിട്ടല്ല, ബിജെപി സാധാരണ ആളുകളെ കൊണ്ട് പോകുന്ന അതേ മാർഗ്ഗത്തിലൂടെ തന്നെയാണ് പോയത്.ലീഡറുടെ മകൾ പോയാൽ പോകുന്നതല്ല ലീഡറുടെ പാരമ്പര്യമെന്നും രാഹുൽ കുറിച്ചിരുന്നു.