- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും തമ്പാനൂർ സതീഷും
തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസ് നേതാവും സ്പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ്, മുൻ ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് എന്നിവരും ബിജെപിയിൽ ചേർന്നു. കൂടുതൽ നേതാക്കൾ ബിജെപിയിൽ വരും ദിനങ്ങളിൽ എത്തുമെന്നും അഭ്യൂഹമുണ്ട്. മുൻ എൻഡിപി നേതാവും ബിജെപിയിൽ എത്തുമെന്നാണ് സൂചന.
പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപി അംഗത്വമെടുക്കുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളുടെയും ബിജെപി പ്രവേശനം.തിരുവനന്തപുരത്ത് ബിജെപി തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഇരുവരും പങ്കെടുത്തു. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ മറ്റ് സംസ്ഥാന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പാർട്ടിയിൽ പരിഗണനകൾ ലഭിക്കാത്തതിനെ തുടർന്നാണ് പത്മിനി തോമസ് ബിജെപി പ്രവേശനം നടത്തിയതെന്നാണ് വിവരം.യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു പത്മിനി തോമസ്
സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റായത്. മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, കെ കരുണാകരൻ എന്നിവരുമായി അടുത്ത ബന്ധമാണ് പത്മിനി തോമസിന്. കെപിസിസിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയുടെ കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായി പത്മിനിയെ പരിഗണിച്ചെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകായിരുന്നു.
ലീഡർ കെ കരുണാകരന്റെ സന്തത സഹചാരിയും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു തമ്പാനൂർ സതീഷ് നേരത്തെ തന്നെ കോൺഗ്രസ് വിട്ടിരുന്നു.