തിരുവനന്തപുരം: കടമെടുപ്പിൽ കേരളത്തെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തിരുവനന്തപുരത്ത് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പരാജയമാണെന്നും കടമെടുക്കാൻ പരിധിയുണ്ടെന്നും നിർമ്മല സീതാരാമൻ കുറ്റപ്പെടുത്തി.

2016 മുതൽ കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പരാജയമാണ്. കടം എടുക്കാൻ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്റെ കടമെടുപ്പെന്നും അവർ കുറ്റപ്പെടുത്തി. കേരളം ബജറ്റിന് പുറത്ത് വൻതോതിൽ പണം കടമെടുക്കുന്നു. എന്നാൽ തിരിച്ചടവ് ട്രഷറി പണം ഉപയോഗിച്ചാണ്. തിരിച്ചടവിന് പണമില്ലെന്നും അവർ പറഞ്ഞു.

കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും നിർമലാ സീതാരാമൻ കുറ്റപ്പെടുത്തി. കിറ്റക്‌സ് കമ്പനി തെലുങ്കാനയ്ക്ക് പോയി, കേരളത്തിൽ വ്യവസായികളെ ഭീഷണിപെടുത്തുന്നു, നാട് നന്നാകണം എന്നില്ല, എനിക്ക് എന്റെ ലാഭം മാത്രം- അതാണ് ഇവിടുള്ളവരുടെ ലക്ഷ്യം, തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയെക്കാൾ കൂടുതൽ, കേരളത്തിൽ അഴിമതിയുടെ പരമ്പരയാണ്, സ്വർണ്ണക്കടത്ത്-ലൈഫ് മിഷൻ അഴിമതിയെല്ലാം ചിലതാണ്- നിർമ്മല സീതാരാമൻ പറഞ്ഞു.

ദേശീയ ശരാശരിയേക്കാളും കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്കെന്നും അവർ പറഞ്ഞു. വീണ്ടും നരേന്ദ്ര മോദി സർക്കാർ വരാൻ തിരുവനന്തപുരത്തിന്റെ പിന്തുണ വേണമെന്നും നിർമല സീ