തിരുവനന്തപുരം: ബിജെപിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലികൾക്ക് തിരുവനന്തപുരത്ത് തുടക്കം. മതനിരപേക്ഷത രാജ്യത്ത് സംരക്ഷിക്കണം.അതിന് കോട്ടം തട്ടുന്ന കാര്യങ്ങൾ ഉണ്ടായപ്പോൾ കേരളതിലെ ജനങ്ങൾ ഉത്കണ്ഠ പ്രകടിപ്പിച്ചു. ബിജെപി ഭരണത്തിൽ കോടാനുകോടി ജനങ്ങൾ ഭയത്തിലാണ്. ഇത് ലോകത്തിന് മുന്നിൽ ദുഷ്‌കീർത്തിയുണ്ടാക്കിയിരിക്കുന്നു. ഇവിടെ ജനാധിപത്യ മുണ്ടോയെന്ന സംശയം ലോകത്തുയർന്നിരിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

ലോകരാജ്യങ്ങൾ നമ്മെ നോക്കി നിങ്ങൾ നടപ്പാക്കുന്നത് ജനാധിപത്യരീതിയാണോ എന്ന് ചോദിക്കുന്ന അവസ്ഥ വന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിൻകരയിൽ നടന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വലിയൊരു വിഭാഗം ജനം ഭീതിയിലാണ്. തലമുറകളായി ജീവിച്ചു വന്നവർ ഇനിയിവിടെ ജീവിക്കാനാകുമോ എന്ന് ചിന്തിക്കുന്നു. ഇത് നമ്മുടെ രാജ്യത്തെ ലോകത്തിന് മുമ്പിൽ തന്നെ വലിയൊരു ദുഷ്‌കീർത്തി ഉണ്ടാക്കിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയ്ക്ക് പേരുകേട്ട രാജ്യം എന്ന നിലയ്ക്ക് ലോകത്തിന് മുമ്പിൽ ഇന്ത്യ അംഗീകരിക്കപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ നഷ്ടപ്പെട്ടത്. ഐക്യരാഷ്ട്ര സഭ, ആംനസ്റ്റി ഇന്റർനാഷണൽ, അമേരിക്ക, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവ അടക്കമുള്ളവ ഇന്ത്യയുടെ നിലപാടിനെ വിമർശിക്കുകയാണ്. രാജ്യത്ത് ജനാധിപത്യമാണോ എന്ന സംശയം ലോകത്ത് ഉയർന്നിരിക്കുന്നു. ലോകമാകെ നമ്മെ നോക്കി നിങ്ങൾ നടപ്പാക്കുന്നത് ജനാധിപത്യരീതിയാണോ എന്ന് ചോദിക്കുന്ന അവസ്ഥ വന്നിരിക്കുന്നു. ആ ചോദ്യം ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുന്ന ജർമ്മനിയും അമേരിക്കയുമെല്ലാം ചോദിച്ചു കഴിഞ്ഞു- മുഖ്യമന്ത്രി പറഞ്ഞു.

തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് വന്നിരിക്കുന്നത്.എല്ലാവർക്കും ഒരേ നീതിയല്ലെന്ന് ലോക രാഷ്ട്രങ്ങൾ കാണുന്നു.നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നു.സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്തുണ്ടാകുന്നു.ദേശീയോഗ്രത്ഥനം വലിയ അപകടത്തിലായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ല.മതനിരപേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബിജെപിക്കുള്ളത്.ജനങ്ങൾ ബിജെപിയെ ഇവിടെ തിരസ്‌കരിച്ചതാണ്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടു.ഇന്ത്യയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുലിനെ വയനാട്ടിൽ മത്സരിപ്പിച്ചു.പിന്നെ പറഞ്ഞു ആർക്കും ഭൂരിപക്ഷം കിട്ടില്ല , കൂടുതൽ സീറ്റുള്ളപാർട്ടിയാകണമെന്ന പ്രചരണം അഴിച്ചു വിട്ടു.കളങ്കമില്ലാത്ത മലയാളി അത് വിശ്വസിച്ചു.സിപിഎമ്മും കോൺഗ്രസും ബിജെപി ക്കെതിരാണല്ലോ ,അപ്പോ കോൺഗ്രസിന് വോട്ട് ചെയ്യാമെന്ന് കഴിഞ്ഞ പ്രാവശ്യം ജനം ചിന്തിച്ചു.എന്നാൽ ശരാശരി കേരളീയനോടെങ്കിലും നീതി ചെയ്യാൻ ജയിച്ചവർക്ക് കഴിഞ്ഞില്ല.നീതി ചെയ്തില്ല , നിസംഗതയാണ് പാർലമെന്റിൽ കണ്ടത്.ഭക്ഷണത്തിന്റെ കാര്യത്തിൽ ജനത്തെ രണ്ടാക്കിയപ്പോൾ കോൺഗ്രസ് ബിജെപി നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

കേരളം നിരവധി പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ കോൺഗ്രസ് എംപി മാർ ശബ്ദിച്ചില്ല.അവർ സംസ്ഥാനത്തെ കുറ്റം പറഞ്ഞിരുന്നു.കേന്ദം കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നു.കേരളത്തെ ശ്വാസം മുട്ടിക്കാനുള്ള നീകമാണ് നടന്നത്..കടമെടുക്കാനുള്ള അവകാശം നിഷേധിച്ചു.അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.കേരളത്തിന്റെ വാദങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.ഒന്നാം പ്രതി ബിജെപി സർക്കാരാണ്.അതിന് തപ്പു കൊട്ടികൊടുത്തവരാണ് കോൺഗ്രസുകാരെന്നും പിണറായി കുറ്റപ്പെടുത്തി

രാജ്യത്തിന്റെ ഐക്യവും ഒരുമയും അപകടപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങേയറ്റം അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ തിരഞ്ഞെടുപ്പ് മതനിരപേക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി നിലപാട് എടുക്കുകയെന്നാണ് ജനം ആകെ ചിന്തിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് രാജ്യവ്യാപകമായി ഉയർന്നുവന്നിട്ടുള്ള കാര്യം. രാജ്യം ആ ഒരു വികാരത്തിലാണ് നീങ്ങുന്നത്. അതിനാലാണ് സംസ്ഥാനങ്ങൾ തോറും വിപുലമായ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടത്. തങ്ങളെ പരാജയപ്പെടുത്താനാകില്ലെന്ന ചിന്തയിലാണ് ബിജെപി. നരേന്ദ്ര മോദി അത്തരത്തിൽ പരാജയപ്പെടാനുള്ള ഒരാളല്ലെന്ന പ്രചാരണം അഴിച്ചുവിടുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.