- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ശശി തരൂരിന് വേണ്ടി പ്രചാരണവുമായി പ്രകാശ് രാജ്
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടൻ പ്രകാശ് രാജ്. താൻ കോൺഗ്രസുകാരൻ അല്ല. എങ്കിലും രാജാവിനോട് ചോദ്യങ്ങൾ ചോദിച്ച തരൂരിനെ പിന്തുണയ്ക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രകാശ് രാജ് ശക്തമായ ഭാഷയിൽ വിമർശനമുന്നയിച്ചു. പ്രധാനമന്ത്രി രാജാവാണെന്നും രാജാവിന് എതിർശബ്ദങ്ങൾ കേൾക്കുന്നത് ഇഷ്ടമല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
മൂന്നുതവണ കർണാടകയിൽ നിന്നും രാജ്യസഭയിലേക്കു പോയ രാജീവ് ചന്ദ്രശേഖർ ഒന്നും ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. കർണാടകയിൽ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വന്ന് മത്സരിക്കുന്നതെന്നും പ്രകാശ് രാജ് തുറന്നടിച്ചു.
കർഷകരെയോ മണിപ്പൂരിനെയോ കുറിച്ച് രാജീവ് ചന്ദ്രശേഖർ സംസാരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടന സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള അവസരമാണിതെന്നും പ്രകാശ് രാജ് പറഞ്ഞു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാന മണ്ഡലമാണ് തിരുവനന്തപുരം എന്നാണ് വിലയിരുത്തൽ. എൽഡിഎഫിന് വേണ്ടി പന്ന്യൻ രവീന്ദ്രനും യുഡിഎഫിന് വേണ്ടി സിറ്റിങ് സീറ്റിൽ ശശി തരൂരും എൻഡിഎയ്ക്ക് വേണ്ടി രാജീവ് ചന്ദ്രശേഖറുമാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത്.