- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
തിരുവനന്തപുരം: കൂട്ടുകാരെ പറ്റി പറയാനുള്ള ധാർമികത മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ എന്ന ചർച്ച തുടങ്ങിയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ്. ഇപി ജയരാജന് കൂട്ടുകെട്ടുകളിൽ ശ്രദ്ധയില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇത് സംഭവിച്ചത്. ശോഭുയെട ആ പരിഹാസം സിപിഎമ്മിന് പോലും പല ചിന്തകളും നൽകി. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറും ദല്ലൾ നന്ദകുമാറുമായുള്ള കൂട്ടുകെട്ടിന്റെ പേരിൽ ഇപിയ്‌ക്കെതിരെ സംഘടനാ നടപടിയെടുത്താൽ എന്തു സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഇപി പൊട്ടിത്തെറിച്ചാൽ അത് സിപിഎമ്മിന് തലവേദനയാകുമെന്നും വിലിയിരുത്തലുണ്ട്. ഒരു കാലത്ത് വി എസ് അച്യുതാനന്ദന്റെ അതിവിശ്വസ്തനായിരുന്നു ഇപി. പിന്നീട് പിണറായിക്കൊപ്പമെത്തി. ഇതോടെയാണ് സിപിഎമ്മിൽ 'പിണറായി യുഗം' തുടങ്ങുന്നത്.
പിണറായിയ്‌ക്കൊപ്പം ചേർന്ന് നിന്ന് പ്രവർത്തിച്ച ഇപിക്ക് എല്ലാം അറിയാമെന്നതാണ് വസ്തുത. കൂട്ടുകെട്ടുകളെ കുറിച്ച് പറയുമ്പോൾ വിവാദ വ്യവസായികളുമായുള്ള പിണറായിയുടെ ബന്ധങ്ങൾ പലവട്ടം ചർച്ചയായി. എക്‌സാലോജിക് ഇടപാടിൽ കരിമണൽ കർത്തയും കടന്നു വന്നു. ഫാരീസ് അബൂബേക്കറുമായുള്ള ബന്ധവും പിണറായിക്ക് നിഷേധിക്കാൻ കഴിയുന്നതല്ല. ഇതിനൊപ്പമാണ് അഡ്വ ജയശങ്കറിന്റെ കമന്റ്. പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും. കേരളത്തിലെ ഏറ്റവും സത്യസന്ധനെന്ന് വിലയിരുത്തിയ ഐഎഎസുകാരനായിരുന്നു ശിവശങ്കർ. ഈ ഇമേജുമായാണ് ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായത്. ഈ കുട്ടുകെട്ടിന് ശേഷം ശിവശങ്കർ അഴിക്കുള്ളിലായി. ഐഎഎസിൽ നിന്നുള്ള വിരമിക്കൽ അടക്കം നാണക്കേടായി. സ്വർണ്ണ കടത്തിലെ ഈ എപ്പിസോഡാണ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ ജയശങ്കർ പറഞ്ഞു വച്ചത്. ഇതിന് കുതിരപ്പവൻ അവതാരകനായ വിനു വി ജോൺ വാക്കുകളിലൂടെ ജയശങ്കറിന് നൽകുകയും ചെയ്തു.
ശിവനെ പാപിയാക്കി എന്ന് പറയുമ്പോൾ. ശിവശങ്കരന്റെ അവസ്ഥ എന്തായി. മുഖ്യമന്ത്രി ഇതുവരെ പറഞ്ഞതിൽ എനിക്ക് മുഖ്യമന്ത്രിയോട് താൽപ്പര്യം തോന്നിയത് ഇതിലാണ്. ശിവനായാലും ശിവശങ്കരനായാലും പാപിക്കൊപ്പം ചേർന്നാൽ പാപിയാകും-ഇതാണ് ജയശങ്കർ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയ്ക്കിടെ പറഞ്ഞത്. ഇതിനാണ് ചർച്ചയുടെ അവസാനം കുതിരപ്പവൻ കൊടുക്കുമെന്ന് പറഞ്ഞ് വിനു വി ജോൺ അതിലെ പരിഹാസം ചർച്ചയാക്കിയത്. വോട്ടെടുപ്പ് ദിനത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ചിന്തയ്ക്ക് വഴിവയ്ക്കുന്നതാണ് ശിവശങ്കരനേയും പാപിയേയും കൂട്ടികെട്ടിയുള്ള ജയശങ്കറിന്റെ കമന്റ്.
മാസപ്പടിയേക്കാൾ വലിയ അഴിമതിയാണ് സ്പ്രിൻക്ലർ വിവാദമെന്ന് വാദവും ഉയരുന്നുണ്ട്. സ്പ്രിൻക്ലർ കേസ് അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ സമീപിക്കുമെന്ന് സ്വപ്‌നാ സുരേഷ് പറയുന്നു. ആവശ്യമായ രേഖകൾ കൈമാറും. കേസുമായി മുന്നോട്ടു പോകും. അങ്ങനെ മറന്നുപോകേണ്ട ഒന്നല്ല സ്?പ്രിൻക്ലർ വിവാദം. മനുഷ്യരെക്കുറിച്ച വിവരങ്ങൾ ഇന്റർനാഷനൽ കമ്പനികൾക്ക് നൽകുകയെന്നത് രാജ്യത്തിനുതന്നെ ഭീഷണിയായ വിഷയമാണ്. വീണയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു തന്നെ ദുരുപയോഗം ചെയ്തതായി ശിവശങ്കർ തന്നോട് പറഞ്ഞിരുന്നുവെന്ന് സ്വപ്‌ന പറയുന്നു. ഇതടക്കമുള്ള അഴിമതിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ കൂട്ടുകെട്ടാണെന്ന ചർച്ച സജീവമാകുകയാണ്. ഇതിനിടെയാണ് പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! എന്ന ജയശങ്കറിന്റെ കളിയാക്കൽ.
തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. ഈ യോഗത്തിൽ ഇപി എത്തുമോ എന്ന് ആർക്കും അറിയില്ല. പാർട്ടിയിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഇപി വിടുമെന്ന പ്രചരണം ശക്തമാണ്. തന്നെ പൊതു വേദിയിൽ തള്ളി പറഞ്ഞ പിണറായിയ്‌ക്കെതിരെ ഇപി തൽകാലം കടന്നാക്രമണമൊന്നും നടത്തില്ല. എന്നാൽ ഭാവിയിൽ പലതും ഇപി പറയും. കണ്ണൂർ രാഷ്ട്രീയത്തെ മാറ്റി മറിക്കുന്ന വെളിപ്പെടുത്തലായി അത് മാറാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇപിയെ സിപിഎം നേതൃത്വം കൂടുതൽ കടന്നാക്രമിക്കില്ലെന്നും വിലയിരുത്തലുകളുണ്ട്.
ജയരാജൻ ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധത്തെച്ചൊല്ലി സിപിഎമ്മിനെതിരെ സിപിഐ പരസ്യ നിലപാട് എടുക്കുകയും ചെയ്തു. കമ്പോള മേധാവിത്വം രാഷ്ട്രീയത്തിൽ പിടി മുറുക്കുമ്പോഴാണ് ദല്ലാളന്മാർ പന പോലെ വളരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അത്തരക്കാരുടെ കരു നീക്കങ്ങൾക്കെതിരെ ഇടതുപക്ഷം കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. ഇടതുപക്ഷവും വലതുപക്ഷവും ഒന്നു പോലെയാണെന്ന പ്രചാരവേല ശക്തിപ്പെടുമ്പോൾ അവയ്ക്കെതിരെ വാക്കിലും പ്രവൃത്തിയിലും ജാഗ്രത പാലിക്കാൻ കടപ്പെട്ടവരാണ് ഇടതുപക്ഷ നേതാക്കൾ. കമ്യൂണിസ്റ്റ് മൂല്യങ്ങളെപ്പറ്റി അണികളെ പഠിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾ ബോധപൂർവ്വം പദ്ധതികൾ തയാറാക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ജയരാജൻ പ്രകാശ് ജാവ്ദേക്കറെ കണ്ടതിനെ വലിയ കാര്യമാക്കേണ്ടെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഞാനും കണ്ടു, പിന്നീടാണ് അതാണ് ജാവ്ദേക്കറെന്ന് മനസ്സിലായതെന്നും ഗോവിന്ദൻ പറഞ്ഞു. ഇപിയുമായി ബന്ധപ്പെട്ട പ്രചാരണ കോലാഹലങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് സംസ്ഥാനസർക്കാരിന്റെ വിലയിരുത്തലല്ല. തളിപ്പറമ്പിൽ വോട്ടു രേഖപ്പെടുത്തിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ലാവ്ലിൻ കേസിലുടെ വ്യക്തമായതല്ലേ ഗോവിന്ദൻ ചോദിച്ചു. അപ്പോഴും ഇപിയ്‌ക്കെതിരായ മുഖ്യമന്ത്രിയുടെ പരസ്യ ശാസനയും ഗോവിന്ദൻ ഉയർത്തി കാട്ടിയെന്നതാണ് നിർണ്ണായകം.