മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന സമരങ്ങളിൽ പങ്കെടുത്തവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതിൽ ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി എസ്‌കെഎസ്എസ്എഫ് തൃശൂർ ജില്ലാ മുൻ പ്രസിഡന്റ് മുഹമ്മദ് മഹറൂഫ് വഫി. കേസ് ഫയൽ ചെയ്തപ്പോൾ പൊന്നാനി സ്ഥാനാർത്ഥി ആയിരുന്ന കെ എസ് ഹംസ പ്രതിയായി ഉണ്ടായിരുന്നു. പുതിയ ലിസ്റ്റ് വന്നപ്പോ അദ്ദേഹത്തെ കാണാനില്ലെന്നും മഹറൂഫ് വഹി പറയുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

ഞാൻ സെളൈ ജില്ല പ്രസിഡന്റും അബൂബക്കർ സിദ്ധീഖ് സെക്രട്ടറിയുമായ സമയമാണ് സി എ എ സമരം തുടങ്ങുന്നത്. അന്ന് നടത്തിയ റെയിൽവേ സ്റ്റേഷൻ മാച്ചിന്റെ കേസ് പിൻവലിച്ചു എന്നും അത് കാര്യമാക്കണ്ട എന്നുമാണ് സ്റ്റേറ്റ് നേതാവ് എന്നോട് പറഞ്ഞത്... അത് മുഖ്യൻ ഇടപെട്ട് തീർത്തു എന്ന്. ഇപ്പൊ ഇതാ വീണ്ടും വന്നിരിക്കുന്നു നാളെ എല്ലാവരും വരാൻ കോടതിയിലേക്ക് . ചെറിയ ഒരു വ്യത്യാസമുണ്ടെന്ന് മാത്രം ആദ്യം ഉള്ള ഫയലിൽ പൊന്നാനി സ്ഥാനാർത്ഥി ആയിരുന്ന കെ എസ് ഹംസ പ്രതിയായി ഉണ്ടായിരുന്നു. പുതിയ ലിസ്റ്റ് വന്നപ്പോ അദ്ദേഹത്തെ കാണാനില്ല ( മറിമായം ) എന്നായിരുന്നു ഫേസ്‌ബുക്ക് കുറിപ്പിൽ മഹറൂഫ് വഹി പറയുന്നത്.

ഇനിയും ഈ മുഖ്യനെ വിശ്വസിക്കുന്ന നമുക്ക് ലാൽ സലാം. ഇടതുണ്ടെങ്കിലേ കേസ് ഒള്ളൂ. ഇടതുണ്ടെങ്കിലേ ചതിയൊള്ളു. എന്നും കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇടതുണ്ടെങ്കിലേ ഇന്ത്യുള്ളു...
ഈ ഡയലോഗ് കേട്ട് മറന്നിട്ടില്ല അപ്പോക് വന്നിട്ടുണ്ട് എനിക്കും എന്റെ സഹപ്രവർത്തകർക്കും ഉള്ള സർക്കാർ സമ്മാനം.
ഞാൻ സെളൈ ജില്ല പ്രസിഡന്റും അബൂബക്കർ സിദ്ധീഖ് സെക്രട്ടറിയുമായ സമയമാണ് സി എ എ സമരം തുടങ്ങുന്നത്. അന്ന് നടത്തിയ റെയിൽവേ സ്റ്റേഷൻ മാച്ചിന്റെ കേസ് പിൻവലിച്ചു എന്നും അത് കാര്യമാക്കണ്ട എന്നുമാണ് സ്റ്റേറ്റ് നേതാവ് എന്നോട് പറഞ്ഞത്... അത് മുഖ്യൻ ഇടപെട്ട് തീർത്തു എന്ന്.
ഇപ്പൊ ഇതാ വീണ്ടും വന്നിരിക്കുന്നു നാളെ എല്ലാവരും വരാൻ കോടതിയിലേക്ക് .
ചെറിയ ഒരു വ്യത്യാസമുണ്ടെന്ന് മാത്രം ആദ്യം ഉള്ള ഫയലിൽ പൊന്നാനി സ്ഥാനാർത്ഥി ആയിരുന്ന കെ എസ് ഹംസ പ്രതിയായി ഉണ്ടായിരുന്നു. പുതിയ ലിസ്റ്റ് വന്നപ്പോ അദ്ദേഹത്തെ കാണാനില്ല ( മറിമായം ).
ഇനിയും ഈ മുഖ്യനെ വിശ്വസിക്കുന്ന നമുക്ക് ലാൽ സലാം...
ഇടതുണ്ടെങ്കിലേ കേസ് ഒള്ളൂ...
ഇടതുണ്ടെങ്കിലേ ചതിയൊള്ളു..


2019ലാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി ബിൽ പാർലമന്റെിൽ പാസാക്കിയത്. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 2019 ഡിസംബർ 10 മുതലാണ് സംസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങിയത്. ഇതിൽ 103 കേസുകൾ ഗുരുതരമായ ക്രിമിനൽ സ്വഭാവമുള്ളവയാണെന്നും 232 കേസുകൾ ഗുരുതര സ്വഭാവം ഇല്ലാത്തവയാണെന്നും പറയുന്നുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത് കോഴിക്കോട് ജില്ലയിലാണ്-159. കോഴിക്കോട് റുറൽ-103, സിറ്റി-56, മലപ്പുറം-93, കണ്ണൂർ സിറ്റി-54, കണ്ണൂർ റൂറൽ-39, കാസർകോട്-18, വയനാട്-32, പാലക്കാട്-85, തൃശൂർ റൂറൽ-20, സിറ്റി-66, എറണാകുളം റൂറൽ-38, സിറ്റി-17, ഇടുക്കി-17, കോട്ടയം-26, ആലപ്പുഴ-25, പത്തനംതിട്ട-16, കൊല്ലം റൂറൽ-29, സിറ്റി-15, തിരുവനന്തപുരം റൂറൽ-47, സിറ്റി-39 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്ക്.

2021 ഫെബ്രുവരി 26 ലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 63 കേസുകളിൽ നിരാക്ഷേപ പത്രം നൽകി. ഈ കേസുകൾ പിൻവലിക്കുന്നത് ബന്ധപ്പെട്ട കോടതികളാണ്. കേസുകൾ പിൻവലിക്കാൻ ഹരജി ലഭിച്ച എല്ലാ ഹരജികളിലും കേസ് പിൻവലിക്കാനുള്ള നടപടി സ്വീകരിച്ചതായും എ പി അനിൽകുമാറിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് പൗരത്വ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 573 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചതായി പിടിഎ റഹീമിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. കുറ്റപത്രം സമർപ്പിച്ചതിൽ 69 കേസുകൾ പിൻവലിച്ചു. 249 കേസുകൾ റഫർ ചെയ്തു. പിഴത്തുക അടച്ചവരെ കേസുകളിൽനിന്ന് ഒഴിവാക്കിയതായും മറ്റു കേസുകളിൽ ഇപ്പോഴും പരിശോധന തുടരുകയാണെന്നും മറുപടിയിൽ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും കേസുകൾ സജീവമായെന്ന വിവരമാണ് പുറത്തുവരുന്നത്.