തിരുവനന്തപുരം: വൻ ആവേശത്തോടെയാണ് കേരളത്തിലെ ജനം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ വരവേറ്റത്. സിപിഎം ഭരണത്തിനെതിരെ ജനം വിധി എഴുതിയെങ്കിലും കേരളത്തിലെ വനിതാ സ്ഥാനാർത്ഥികളിൽ ഒരാൾ പോലും ജയിച്ചില്ലെന്നതാണ് മറ്റൊരു വസ്തുത. 20 ലോക്സഭാ സീറ്റുകളിലായി ഒമ്പത് വനിതാ സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. എന്നാൽ വിജയം ഇവർക്കെല്ലാം അകലെയായി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂർ എംഎൽഎയുമായ കെ.കെ. ശൈലജയുടെ തോൽവിയായിരുന്നു ഇതിൽ ഏറ്റവും ചർച്ചയായത്.

കേരളം നെഞ്ചിലേറ്റിയ ടീച്ചറമ്മയുടെ തോൽവി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഭരണ വിരുദ്ധ വികാരം തന്നെയാണ് ഷൈലജയുടെ തോൽവിക്ക് കാരണമായത്. കോൺഗ്രസിന്റെ യുവരക്തം ഷാഫി പറമ്പിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയിൽ ശൈലജയെ തോൽപിച്ചത്. വൻ ഭൂരിപക്ഷത്തോടെ ഫാഷി ജയിക്കുമ്പോൾ ഷൈലജയുടെ തോൽവിക്ക് കാരണമായത് സ്വന്തം പാർട്ടിയും. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ഇടതുപക്ഷം രംഗത്തിറക്കിയ ആനി രാജയാണ് പിന്നീട് വാർത്തകളിൽ നിറഞ്ഞ സ്ഥാനാർത്ഥി. 3,64,422 വോട്ടുകളുമായി രാഹുൽ വയനാട്ടിൽ വിജയം നേടിയപ്പോൾ 2,83,023 വോട്ടുകളുമായി ആനി രാജ തൊട്ടുപിന്നിലുണ്ടായിരുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ മൂന്നാം സ്ഥാനത്താക്കിയാണ് ആനി രാജ രണ്ടാം സ്ഥാനത്തെത്തിയത്.

രമ്യ ഹരിദാസാണ് വിജയത്തിൽ നിന്നും അകന്നുമാറിയ മറ്റൊരു സ്റ്റാർ സ്ഥാനാർത്ഥി. ആലത്തൂരിലെ സിറ്റിങ് എംപി ആയിരുന്നു രമ്യാ ഹരിദാസ്. ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും ഒരു വനിതയായിരുന്നു, ടി.എൻ. സരസു. ഇടതുപക്ഷത്തിന് കേരളത്തിൽ ആകെ വിജയിക്കാൻ പറ്റിയ ആലത്തൂർ മണ്ഡലത്തിൽ നിലവിലെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് വിജയിച്ചപ്പോൾ രമ്യ പരാജയം അറിയുക

ബിജെപിയുടെ കേരളത്തിലെ എ-ക്ലാസ് മണ്ഡലമായ ആലപ്പുഴയിലെ തീപ്പൊരി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പരാജയപ്പെടാനായിരുന്നു വിധി. എറണാകുളത്തെ ഇടതുസ്ഥാനാർത്ഥി കെജെ ഷൈൻ, ബിജെപിയുടെ സ്ഥാനാർത്ഥികളായ നിവേദിത സുബ്രഹ്‌മണ്യൻ (പൊന്നാനി), എം.എൽ. അശ്വിനി (കാസർകോട്), ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ എന്നിവരാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽവി അറിഞ്ഞ മറ്റ് വനിതാ സ്ഥാനാർത്ഥികൾ.