- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മിന്റെ സീറ്റ് കേരള കോൺഗ്രസിന്
തിരുവനന്തപുരം: ഇടതു മുന്നണിയിൽ രാജ്യസഭാ സീറ്റിനായി സിപിഐ - കേരളാ കോൺഗ്രസ് എം തർക്കം മുറുകിയതോടെ വിട്ടുവീഴ്ച ചെയ്ത് സിപിഎം. ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സിപിഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും. എൽ.ഡി.എഫ്. മുന്നണിയോഗത്തിലാണ് തീരുമാനം ഉണ്ടായത്. യോഗത്തിൽ തർക്കത്തിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. ഇതോടെ ജോസ് കെ. മാണി കേരള കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ആയേക്കും.
സാധാരണയായി രാജ്യസഭാസീറ്റ് ഘടകകക്ഷികൾക്കു വിട്ടുകൊടുക്കുന്ന രീതി സിപിഎം. സ്വീകരിക്കാറില്ല. 2000ത്തിൽ ആർ.എസ്‌പിക്ക് രാജ്യസഭാസീറ്റ് നൽകിയതാണ് ഇതിലൊരു മാറ്റമുണ്ടായത്. മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് സ്വാധീനം ഉറപ്പാക്കണമെങ്കിൽ മുന്നണിക്കൊപ്പം കേരള കോൺഗ്രസ് അനിവാര്യമാണെന്ന ചിന്തയാണ് സിപിഎമ്മിനെ വിട്ടുവീഴ്ചയിലേക്ക് നയിച്ചതെന്നാണ് സൂചന.
അതേസമയം, സീറ്റ് കിട്ടാത്തതിൽ ആർ.ജെ.ഡിക്ക് കടുത്ത പ്രതിഷേധമുള്ളതായും വിവരമുണ്ട്. നേതൃയോഗം വിളിച്ച് തുടർ തീരുമാനം എടുക്കാൻ പാർട്ടി തയ്യാറെടുക്കുന്നതായാണ് സൂചന.
ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാർത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റിൽ അവകാശ വാദം ഉന്നയിച്ച ആർജെഡി കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
എൽഡിഎഫ് യോഗത്തിൽ രാജ്യസഭാ സീറ്റായിരുന്നു പ്രധാന അജണ്ട. സഖ്യ കക്ഷികൾ അവകാശ വാദം ഉന്നയിച്ചപ്പോൾ തർക്കത്തിന് നിൽക്കുന്നില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കുന്നതായി വ്യക്തമാക്കി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എടുക്കുന്ന തീരുമാനമെന്ന് ഇപി ജയരാജൻ വിശദീകരിച്ചു.
ഘടകക്ഷികൾ നല്ലപോലെ സഹകരിച്ച് മുന്നോട്ട് പോവുകയാണെന്ന് ഇപി പറഞ്ഞു. സിപിഎം അതിന്റെ ഉയർന്ന നിലവാരം കാണിക്കുന്നുവെന്നും മുന്നണിയെ മുന്നോട്ട് നയിക്കാൻ പോകുന്ന രാഷ്ട്രീയ നിലപാട് ആണ് എടുത്തതെന്നും ഇപി ജയരാജൻ വിശദീകരിച്ചു.
കേരള കോൺഗ്രസ് എം സീറ്റ് കിട്ടിയില്ലെങ്കിൽ യുഡിഎഫിലേക്ക് ചേക്കേറുമോയെന്ന ആശങ്കയാണ് സീറ്റ് വിട്ടുകൊടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. സീറ്റ് ലഭിക്കാത്തതിൽ ആർജെഡി മുന്നണി യോഗത്തിൽ പ്രതിഷേധം അറിയിച്ചു. സിപിഐ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ സിപിഐ എക്‌സിക്യൂട്ടീവ് തിരുവനന്തപുരത്ത് ചേരുകയാണ്. ജോസ് കെ.മാണി കേരള കോൺഗ്രസ് എമ്മിന്റെ രാജ്യസഭ സ്ഥാനാർത്ഥിയാകും.
രാജ്യസഭയിലും ലോക്സഭയിലും ഓരോ അംഗങ്ങളുള്ള പാർട്ടിയായാണ് കേരള കോൺഗ്രസ് യു.ഡി.എഫ്. വിട്ട് എൽ.ഡി.എഫിലേക്ക് വന്നത്. ഇതുരണ്ടും ഇല്ലാതാകുന്നത് പാർട്ടിയെ സംബന്ധിച്ച് പ്രശ്‌നമുണ്ടാക്കുന്നതാണെന്ന് ഉഭയകക്ഷി ചർച്ചയിൽ ജോസ് കെ. മാണി മുഖ്യമന്ത്രിയെയും സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അറിയിച്ചിരുന്നു.
ഒരു കാബിനറ്റ് പദവി കേരള കോൺഗ്രസിന് വാഗ്ദാനംചെയ്തുള്ള അനുനയ നീക്കമായിരുന്നു സിപിഎമ്മിന്റെ ആദ്യ പരിഗണനയിലുണ്ടായിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്തതോൽവിക്കുപിന്നാലെ ഒരു കാബിനറ്റ് പദവി സൃഷ്ടിക്കുന്നത് ജനവികാരം എതിരാക്കുമെന്ന ബോധ്യത്തിലാണ് സിപിഎം പിന്നിലേക്ക് പോയതെന്നാണ് വിവരം.
അഞ്ച് അംഗങ്ങളുണ്ടെങ്കിലേ രാജ്യസഭയിൽ ഒരുകക്ഷിക്ക് 'ബ്ലോക്ക്' ആയി നിൽക്കാനുള്ള പരിഗണന ലഭിക്കൂ. കേരളത്തിലെ രാജ്യസഭാസീറ്റിലൊന്ന് ഉപേക്ഷിച്ചാൽ രാജ്യസഭയിൽ ഈ പരിഗണന സിപിഎമ്മിന് നഷ്ടമാകും.