- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി
തിരുവനന്തപുരം: യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ ക്ഷണിക്കാത്തതിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. യുഡിഎഫ് ഘടക കക്ഷി നേതാക്കളെല്ലാം യോഗത്തിൽ സംസാരിച്ചെങ്കിലും രമേശ് ചെന്നിത്തലയെ സംസാരിക്കാൻ ക്ഷണിച്ചില്ല. ഇതിൽ കുപിതനായ അദ്ദേഹം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങി. കഴിഞ്ഞ യുഡിഎഫ് യോഗത്തെ കുറിച്ച് അറിയിക്കാതിരുന്നതും പങ്കെടുക്കാൻ വിളിക്കാതിരുന്നതും പരാതിയുണ്ടായിരുന്നു.
ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ പുതിയ ഘടക കക്ഷിയായി കേരള പ്രവാസി അസോസിയേഷനെ അംഗീകരിച്ചിരുന്നു. മൂന്ന് വർഷം മുൻപാണ് സംഘടന രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തത്. രാജേന്ദ്രൻ വെള്ളപ്പാലത്ത് ആണ് പാർട്ടിയുടെ ചെയർമാൻ. പാർട്ടി നേതാക്കളെ ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
Next Story