തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ എംഎ ലത്തീഫ് ഇനിയും കോൺഗ്രസിന് പുറത്ത് നിൽക്കേണ്ടി വരും. തിരുവനന്തപുരത്തെ എ ഗ്രൂപ്പിന്റെ തലയെടുപ്പുള്ള നേതാവായിരുന്നു ലത്തീഫ്. കെപിസിസി ആക്ടിങ് പ്രസിഡന്റായിരിക്കെ എം.എം.ഹസൻ റദ്ദാക്കിയ ലത്താഫിന്റെ സസ്‌പെൻഷൻ ഒരാഴ്ചയ്ക്കകം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പുനഃസ്ഥാപിക്കുകയാണ്. എ ഗ്രൂപ്പിൽ കടുത്ത അമർഷമായി ഇത് മാറുകയാണ്.

അങ്ങനെ തിരുവനന്തപുരത്തു നിന്നുള്ള കെപിസിസി സെക്രട്ടറി എം.എ.ലത്തീഫ് വീണ്ടും സസ്‌പെൻഷനിലായു. 2022 നവംബറിൽ ലത്തീഫിനെ അച്ചടക്കലംഘനത്തിന്റെ പേരിൽ പ്രാഥമികാംഗത്വത്തിൽ നിന്നു സുധാകരൻ സസ്‌പെൻഡ് ചെയ്തിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പു കാലത്ത് ഹസന് താൽകാലിക ചുമതല കിടട്ി. ഇതോടെ ലത്തീഫിന്റെ സസ്‌പെൻഷൻ റദ്ദാക്കി. വേണ്ടത്ര കൂടിയോലചനയില്ലാതെ ഹസൻ പല തീരുമാനവും എടുത്തുവെന്നും അത് പുനപരിശോധിക്കുമെന്നും കെപിസിസിയിൽ വീണ്ടുമെത്തിയ സുധാകരൻ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം വീണ്ടും ലത്തീഫിനെ സസ്‌പെൻഷനിലാക്കി. സസ്‌പെൻഷൻ പിൻവലിച്ചു നൽകിയ അറിയിപ്പ് സാങ്കേതികമായും വസ്തുതാപരമായും ശരിയല്ലെന്നു ലത്തീഫിനുള്ള കത്തിൽ പറയുന്നു. ബൂത്ത് തലം മുതൽ ഡിസിസി വരെയുള്ള നേതാക്കൾ സസ്‌പെൻഷൻ പിൻവലിച്ചതിനെതിരെ പരാതിപ്പെട്ടതായും കത്തിലുണ്ട്. എന്നാൽ ഗ്രൂപ്പ് താൽപ്പര്യം വച്ചുള്ള നടപടി മാത്രമാണ് ഇതെന്നാണ് എ ഗ്രൂപ്പ് നിലപാട്. എ ഗ്രൂപ്പിനെതിരെ കെപിസിസിയിൽ തുടരുന്ന അവഗണനയ്ക്ക് തെളിവാണ് ഈ വിഷയമെന്ന വാദവും സജീവമാണ്.

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫാണെന്ന പാർട്ടി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2021ലാണ് ലത്തീഫിനെ ആറുമാസത്തേക്ക് സസ്‌പെൻ് ചെയതത്. പിന്നീട് പ്രാഥമികാംഗത്വത്തിൽ നിന്നും പിന്മാറി. ഇത് പിൻവലിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തീരദേശ സന്ദർശനത്തിന്റെ ഭാഗമായി മുതലപ്പൊഴിയിലെ സന്ദർശനം തടയാൻ എം.എ ലത്തീഫ് നിർദ്ദേശം നൽകിയെന്ന് കമീഷൻ കണ്ടെത്തിയെന്നാണ് കെപിസിസി പറയുന്നത്.

കെപിസിസി ഭാരവാഹി പട്ടികക്കെതിരെ കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ആഹ്വാനം നൽകി, കോൺഗ്രസ് യൂണിറ്റ് കമ്മറ്റി യോഗങ്ങൾ പരാജയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങി ഗുരുതര അച്ചടക്ക ലംഘനങ്ങളും ലത്തീഫിനെതിരെ ആരോപിച്ചിരുന്നു. സസ്‌പെൻഷൻ കാലാവധി അവസാനിക്കാറായ ഘട്ടത്തിലാണ് പുറത്താക്കൽ.

പുറത്താക്കുന്നതിന് ഏതാനും ദിവസം മുമ്പ് ചില യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരസ്യമായി ആക്രമിക്കാൻ നേതൃത്വം നൽകിയെന്ന പരാതിയാണ് പെട്ടെന്നുള്ള പുറത്താക്കലിന് കാരണം. കോൺഗ്രസിന്റെ സമരപരിപാടികൾക്ക് തലസ്ഥാനത്ത് ചുക്കാൻ പിടിച്ചിരുന്ന നേതാവാണ് ലത്തീഫ്.