- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി നേതൃത്വം നൽകുന്ന എൻ.ഡി.എക്കൊപ്പം നിൽക്കും; നിലപാട് വ്യക്തമാക്കി പി സി ജോർജ്ജ്; ജോർജ്ജ് കണ്ണുവെക്കുന്നത് പത്തനംതിട്ട സീറ്റിൽ മത്സരിക്കാൻ; ആറ് സീറ്റുകളിൽ കനത്ത പോരാട്ടം ലക്ഷ്യമിട്ട് ബിജെപി
കോട്ടയം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ. മുന്നണിയുമായി ചേർന്ന് നിൽക്കുന്ന രാഷ്ട്രീയമായിരിക്കും പാർട്ടിക്ക് ഉണ്ടാകുകയെന്ന് കേരള ജനപക്ഷം (സെക്യുലർ). കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി സി ജോർജ്ജ് നയിക്കുന്ന പാർട്ടി ഈ തീരുമാനം കൈക്കൊണ്ടത്.
വർക്കിങ് ചെയർമാൻ ഇ.കെ. ഹസ്സൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി ചെയർമാൻ പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. ലോകത്തിനും രാജ്യത്തിനും ഒരു പോലെ സ്വീകാരനായ, ഇന്ത്യയുടെ വളർച്ചയ്ക്ക് ഏറെ സംഭാവന നൽകുകയും ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതാണ് രാജ്യതാല്പര്യങ്ങൾക്ക് ഉത്തമമെന്ന് യോഗം വിലയിരുത്തിയതായി വാർത്താക്കുറിപ്പിൽ അറിയിച്ചു.
എൻ.ഡി.എ. മുന്നണി നേതൃത്വവുമായോ ബിജെപി. നേതൃത്വവുമായോ ഇത് സംബന്ധിച്ചു ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല. അതിനായി പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം അനുസരിച്ച് ബിജെപി, എൻ.ഡി.എ. നേതൃത്വങ്ങളുമായി ചർച്ച നടത്തുന്നതിന് പി.സി. ജോർജ്, ഇ.കെ. ഹസ്സൻകുട്ടി, ജോർജ് ജോസഫ് കാക്കനാട്ട്, നിഷ എം.എസ്, പി.വി. വർഗീസ് എന്നിവർ അംഗങ്ങളായ അഞ്ചംഗകമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും പാർട്ടി അറിയിച്ചു.
കാർഷിക മേഖലയിൽ മോദി സർക്കാർ വലിയ വിപ്ലവങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ കേന്ദ്രസർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലതും സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിക്കുകയാണ്. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായ റബറിന് 250 രൂപ ഉറപ്പുവരുത്തും എന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ട് വേണം കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാൻ എന്നും യോഗം ഉദ്ഘാടനം ചെയ്തു പിസി ജോർജ് പറഞ്ഞു.
അതേസമയം ഇക്കുറി ആറോളം ലോക്‌സഭാ സീറ്റിൽ മത്സരം കടുപ്പിക്കാനാണ് ബിജെപി നീക്കം. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, ആറ്റിങ്ങൽ, കാസർകോട്, പാലക്കാട് സീറ്റുകളിലാണ് കടുത്ത മത്സരം കാഴ്‌ച്ചവെക്കാമെന്ന് ബിജെപിക്ക് പ്രതീക്ഷയുള്ളത്. തൃശ്ശൂരിൽ സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിക്കാമെന്നു തന്നയൊണ് പ്രതീക്ഷ. തിരുവനന്തപുരത്ത് കൃഷ്ണകുമാറിനെയാണ് സ്ഥാനാർതിയായി പരിഗണിക്കുന്നത്. ആറ്റിങ്ങലിലേക്ക് വി മുരളീധരനെയും പരിഗണിക്കുന്നു. കാസർകോട് പ്രകാശ് ബാബു, പികെ കൃഷ്ണദാസ്, രവീശ് തന്ത്രി എന്നിവരാണ് പരിഗണനയിലുള്ളത്. ശോഭാ സുരേന്ദ്രനെ ഒന്നിലേറെ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. പാലക്കാട്ടും, കോഴിക്കോടും ശോഭയുടെ പേരുകളുണ്ട്. ഇക്കാര്യത്തിൽ ഇനിയും മാറ്റങ്ങൽ വന്നേക്കാം. എറണാകുളത്ത് അനിൽ ആന്റണിയും പരിഗണനയിലുണ്ട്.




