- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതു ജയരാജനും ബിജെപിയിലേക്ക് വരാമെന്ന് പി.കെ കൃഷ്ണദാസ്
കണ്ണൂർ: ഏതു ജയരാജനും ഏതുസുധാകരനും ബിജെപിയിലേക്ക് വരാമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. കണ്ണൂർ ഹോട്ടൽ ബിനാലെയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിലേക്ക് എല്ലാവരെയും സർവാത്മനാ സ്വാഗതം ചെയ്യുകയാണ് ലോക ആദരണീയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ വികസനപരിപാടികൾ അംഗീകരിക്കുകയും ബിജെപിയുടെ നയപരിപാടികൾ പരിപൂർണമായി പിൻതുണയ്ക്കുകയും ചെയ്യുന്ന ആർക്കും പാർട്ടിയിലേക്ക് കടന്നുവരാം.
ഇങ്ങനെ വന്നതിന്റെ ഉദാഹരണമാണ് കണ്ണുരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥെന്നും പി.കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. ബിജെപി യിലേക്ക് കടന്നു വരാനുള്ള ധൈര്യം എല്ലാ മാർക്‌സിസ്റ്റുകാരും കോൺഗ്രസുകാരും ഇനി കാണിക്കുകയാണ് ചെയ്യുക. ബിജെപിയിലേക്ക് മറ്റു പാർട്ടികളിൽ നിന്നും ആളുകൾ കടന്നു വരുന്നത് രാജ്യത്താകമാനമുള്ള കാര്യമാണ്. നേതാക്കളും മുൻ മുഖ്യമന്ത്രിമാരും മുഖ്യമന്ത്രിമാരുടെ മക്കളുമെല്ലാം ബിജെപിയിൽ ചേർന്നു കഴിഞ്ഞു. ത്രിപുരയിൽ സിപിഎം മുൻ എംഎൽഎമാരും നേതാക്കളും പ്രവർത്തകരുമെല്ലാം ഇന്ന് ബിജെപിയാണ്. അവിടെയുള്ള പാർട്ടി ഓഫിസുകളെല്ലാം ബിജെപി ഓഫിസായി മാറിയിരിക്കുകയാണ്.
കേരളത്തിലുള്ള രണ്ടു മുന്നണികളും അശ്‌ളീല മുന്നണിയായി മാറിയിരിക്കുകയാണ്. വയനാട്ടിൽആനി രാജ മത്സരിക്കുന്നത് രാഹുൽ ഗാന്ധിക്കെതിരെയാണെങ്കിലും വോട്ടു പിടിക്കുന്നത് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ്. കണ്ണൂരിൽ ജയരാജനും കെ.സുധാകരനും പരസ്പരം മത്സരിച്ചു കൊണ്ടു വോട്ടു പിടിക്കുന്നത് രാഹുൽ ഗാന്ധിയെ ഐ എൻ ഡി.എയുടെ പ്രധാനമന്ത്രിയാക്കാനാണ്. എന്തൊരു വിരോധ ഭാസമാണിത്. ഇതൊക്കെ ദേശീയ ബോധമുള്ള ജനങ്ങൾ തിരിച്ചറിയുമെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു. ബിജെപി നേതാക്കൾക്ക് ആരെ വേണമെങ്കിലും കാണാൻ സ്വാതന്ത്രമുണ്ട്. എന്നാൽ ഈക്കാര്യത്തിൽ പാർട്ടി തീരുമാനിക്കേണ്ടതാണെങ്കിൽ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തു തീരുമാനിക്കും.
ശോഭാ സുരേന്ദ്രൻ ഇ.പി. ജയരാജനുമായി കൂടിക്കാഴ്‌ച്ച നടത്തിയതിൽ തെറ്റൊന്നുമില്ല. അവർ അക്കാര്യം മാധ്യമങ്ങൾക്കു പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. എല്ലാ കാര്യത്തിലും തല തിരിഞ്ഞ ഏർപ്പെടാണ് മുഖ്യമന്ത്രിയുടെത്. അതുകൊണ്ടാണ് ശിവനോടൊപ്പം പാപി ചേർന്നാൽ ശിവനും പാപിയായി മാറുമെന്ന് പറഞ്ഞത് എന്നാൽ ഞങ്ങളൊക്കെ കേട്ടത് അതിന് വിപരീതമായാണ്. പാപിയോടൊപ്പം ശിവൻ ചേർന്നാൽ പാപിയും ശിവനായി മാറുമെന്നാണ്. മുഖ്യമന്ത്രിയെ സംബന്ധിച്ചിടു ത്തോളം അദ്ദേഹം പറഞ്ഞത് ശരിയാണ്. അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി ശിവശങ്കരൻ അദ്ദേഹത്തോടൊപ്പം ചേർന്നപ്പോൾ പാപിയായി ജയിലിൽ പോയെന്നും കൃഷ്ണദാസ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തീവ്രവാദ സംഘടനകളുടെ കൺസോർഷ്യം ഇരു മുന്നണികളെയും വീതം വെച്ചെടുത്തുവെന്ന് പി.കെ.കൃഷ്ണദാസ് ആരോപിച്ചു. ഈ പ്രാവിശ്യം നാളിതുവരെ കേരളംകാണാത്ത മുസ്ലിം മതവികാരം ആളിക്കത്തിക്കാനുള്ള മത്സരമാണ് എൽ.ഡി.എഫും യു.ഡി എഫും സംസ്ഥാനത്ത് നടത്തിയത്. മതതീവ്രവാദ സംഘടനകളെ രണ്ടു മുന്നണികളും വീതം വെച്ചെടുത്തു. നിരോധിക്കപ്പെട്ട പി.എഫ്.ഐയും എസ്.ഡി.പിഐയും യു.ഡി.എഫ് പക്ഷത്താണെങ്കിൽ പി.ഡി.പി എൽ.ഡി.എഫ് പക്ഷത്തായിരുന്നു. നമ്മൾ സാധാരണ നോക്കുന്ന സമയത്ത് എൽഡിഎഫും യു.ഡി.എഫും മതതീവ്രവാദ സംഘടനകളെ വീതം വെച്ചെടുത്തുവെന്ന് തോന്നാമെങ്കിലും സത്യത്തിൽ പി.എഫ്.ഐ, എസ്.ഡി.പി.ഐ, സോളിഡാരിറ്റി , ജമാത്തെ ഇസ്ലാമി , പി.ഡി.പി എന്നീ സംഘടനകളുടെ കൺസോർഷ്യം അതു എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും വീതം വച്ചെടുക്കുകയാണ് ചെയ്തത്.
ഈ തീവ്രവാദ സംഘടനകളുടെ കൺസോർഷ്യം ചില മണ്ഡലങ്ങളിൽ എൽ.ഡി.എഫിനൊപ്പവും ചില മണ്ഡലങ്ങളിൽ യു.ഡി.എഫിനൊപ്പവും ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഇവരെ ഒരുമിച്ചു കൊണ്ടുവരാൻ തീവ്രവാദസംഘടനകളുടെ കൺസോർഷ്യത്തിന് സാധിക്കുന്നുണ്ട്. കേരളം നാളിതുവരെ കാണാത്ത വിധത്തിൽ മുസ്ലിം മതവികാരം ആളിക്കാത്തിക്കാൻ ഇരുമുന്നണികളും ശ്രമിച്ചു. മതതീവ്രവാദ സംഘടനകളാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രചരണഅജൻഡ നിശ്ചയിച്ചത്. തീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ നടത്തേണ്ട പ്രചരണം അതു എൽ.ഡിഎഫിനെ കൊണ്ടും യു.ഡി.എഫിനെ കൊണ്ടും നടത്തിച്ചു.
എൽ.ഡി.എഫും യു.ഡി.എഫും പരമ്പരാഗതമായ വോട്ടുകൾ നഷ്ടമാകുന്ന ഭയത്താൽ മുസ്ലിം വോട്ടുകൾ കൈവശപ്പെടുത്താനുള്ള മത്സരമാണ് നടത്തിയത്. ആ മത്സരത്തെ നേരത്തെ നോക്കി കണ്ട തീവ്രവാദ സംഘടനകൾ അവരുടെ അജൻഡ ഇരുമുന്നണികൾക്കും നൽകി. തീവ്രവാദ സംഘടനകളെ സംബന്ധിച്ചു അവർക്ക് കേരളത്തിൽ മതവികാരം ആളിക്കത്തിക്കണം. അവർക്ക് വളർന്ന് പന്തലിക്കാനും മതവികാരം ആളിക്കത്തിക്കണം. അതിൽ നിന്നാണ് അവർ വളർന്നു വരേണ്ടത്. പി.എഫ്.ഐ നിരോധിക്കപ്പെട്ട സംഘടനയാണ് പക്ഷെ അവർക്ക് പ്രവർത്തിക്കാൻ തടസമുണ്ട്. അതിനാലാണ് അവരുടെ അജൻഡ ഇരുമുന്നണികളിലുടെയും നടപ്പിലാക്കാൻ ശ്രമിച്ചത്.
സാധാരണ കേരളത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമെന്താണ് എൽ.ഡി.എഫിന് എട്ടുവർഷത്തെ ഭരണനേട്ടങ്ങളും കോൺഗ്രസ് 2004 മുതൽ ഭരിച്ചിരുന്ന കാലത്തെ ഭരണനേട്ടങ്ങളാണ് പറയേണ്ടിയിരുന്നത്. ഞങ്ങൾ കഴിഞ്ഞ പത്തു വർഷത്തെ വികസന നേട്ടങ്ങളാണ് ജനങ്ങളോട് പറഞ്ഞത്. എന്നാൽ ഇരു മുന്നണികളും വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും പ്രചരണമാണ് നടത്തിയത്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും അജൻഡ നിശ്ചയിക്കുന്നത് മതതീവ്രവാദ സംഘടനകളായി മാറിയിരിക്കുന്നുവെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
ഒരു ഭാഗത്ത് സിഐ.എ യുടെ പേരിൽ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അജൻഡ നടപ്പിലാക്കാൻ ഒരു ഭാഗത്ത് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയാണ്. സിഐ.എ വിരുദ്ധ സമ്മേളനങ്ങൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തി. എന്തായിരുന്നു പ്രചരണം ഇവിടെ മുസ്ലിങ്ങൾ അരക്ഷിതാവസ്ഥയിലാണ് , രണ്ടാം തര പൗരന്മാരാണ്.മുസ്ലിങ്ങളെ പാക്കിസ്ഥാനിലേക്ക് ഓടിക്കാൻ പോകുന്നു. ഒരു മുഖ്യമന്ത്രി പറയുകയാണ്. ഇതായിരുന്നു കേരളത്തിലെ മുഖ്യ പ്രചരണം. മറുഭാഗത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞത് മുസ്ലിങ്ങൾ അരക്ഷിതാവസ്ഥയിലാണെന്നാണ്. രണ്ടും ഉണ്ടായത് ഒരേ കേന്ദ്രത്തിൽ നിന്നാണ് ' സാധാരണക്കാരായ മുസ്ലിം സഹോദരങ്ങളുടെ മതവികാരം ആളിക്കത്തിക്കാൻ ഇതിൽ അപ്പുറം എന്തു വേണമെന്നും കൃഷ്ണദാസ് ചോദിച്ചു.
അവർ 1947 നെ കുറിച്ചാണ് ചിന്തിച്ചത്. ഇതേ പ്രചരണമാണ് കമ്മ്യൂണിസ്റ്റുകളും മതതീവ്രവാദ സംഘടനകളും 1947 ൽ നടത്തിയത്. ഭാരതീയ ജനതാ പാർട്ടി 2047 നെ കുറിച്ചാണ് നടത്തിയത് ലോകത്ത് ഭാരതം ഒന്നാം സ്ഥാനത്ത് എത്തണമെന്നായിരുന്നു ബിജെപിയുടെ പ്രചരണമെന്നും കൃഷ്ണദാസ് പറഞ്ഞു. വടകര ലോക്‌സഭാ മണ്ഡലത്തിൽ ഇത്തരം വിചിത്രമായ പ്രചരണമാണ് നടത്തിയത്. വടകരയിൽ മുസ്ലിം വികാരം കത്തിക്കാൻ യു.ഡി.എഫും ഹിന്ദു വികാരം കത്തിക്കാൻ എൽ.ഡി.എഫും ശ്രമിച്ചു. നാടിനെ അഗ്‌നി കുണ്ഠമാക്കാനാണ് ശ്രമിച്ചത്. ഇവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്. ഈ വിഭജനം രാഷ്ട്രത്തിന്റെ തന്നെ അഖണ്ഡതയ്ക്കു ഭീഷണിയാണ്.
മറ്റിടങ്ങളിൽ ഇവർ ബിജെപിയെ ഒന്നിച്ചു എതിർക്കുകയാണ് 'എംവി ഗോവിന്ദൻ മാസ്റ്ററും വി.ഡി സതീശനും ബിജെപിക്ക് സീറ്റു കിട്ടില്ലെന്ന് പറയുന്നത് മതതീവ്രവാദ സംഘടനകളുടെ കൺസോർഷ്യത്തിന്റെ ഭാഗമായതു കൊണ്ടാണ് ഗോവിന്ദൻ മാഷെ ഡീൽ മാഷെന്നാണ് വിളിക്കേണ്ടതെന്നും ഇത്തരം ഡീലിന്റെ ഭാഗമാണ് രണ്ടു മുന്നണി നേതാക്കളെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ് നേതാക്കളായ ബിജു ഏളക്കുഴി എം. ആർ സുരേഷ് എന്നിവർ പങ്കെടുത്തു.