- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയാൾ പോരാട്ടവുമായി കോൺഗ്രസ് വിമത നേതാവ് പി.കെ രാഗേഷ്
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ വീണ്ടും ഒറ്റയാൾ പോരാട്ടവുമായി കോൺഗ്രസ് വിമത നേതാവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ രാഗേഷ്. കണ്ണൂർ കോർപറേഷൻ മുൻ മേയറും ഡെപ്യൂട്ടി മേയറും വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വിമത നേതാവ് പി.കെ രാഗേഷെത്തി അലങ്കോലമാക്കി. ബുധനാഴ്ച്ച ഉച്ചയോടെയാണ് കണ്ണൂർ കോർപറേഷൻ ഹാളിൽ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഒടുവിൽ മുന്മേയർ ടി.ഒ മോഹനനും സംഘവും വാർത്താസമ്മേളനം പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു.
ബുധനാഴ്ച്ച ഉച്ചയ്ക്കു രണ്ടരമണിയോടെയാണ് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്കു മറുപടി പറയാനായിമുൻ മേയർ ടി.ഒ മോഹനൻ, ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ സുരേഷ് ബാബു എളയാവൂർ എന്നിവർചേർന്നാണ് വാർത്താസമ്മേളനം നടത്തിയത്. ഇതിനിടെയിൽ വിളിക്കാതെ കടന്നുവന്ന സ്റ്റാൻഡിങ് കമ്മിറ്റികമ്മിറ്റി ചെയർമാൻ ഇവർ വാർത്താസമ്മേളനം നടത്തുന്നതിനിടെ കോർപറേഷൻ ഹാളിൽ വാർത്താസമ്മേളനം വിളിച്ചാൽ നിക്കും അവിടെ ഇരിക്കാൻ അവകാശമുണ്ടെന്നു പി.കെ രാഗേഷ് അറിയിക്കുകയായിരുന്നു.
കണ്ണൂർ കോർപറേഷനെതിരെ എം.വി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറഞ്ഞതിനു ശേഷമാണ് പി.കെ രാഗേഷ് ഇടപെടൽനടത്തിയത്്. രാഷ്ട്രീയ ആരോപണങ്ങൾക്കു മറുപടിപറയേണ്ടത് യു.ഡി. എഫ് വേദിയിലാണെന്നു രാഗേഷ് വാർത്താസമ്മേളനം തടസപ്പെടുത്തിക്കൊണ്ടു പറഞ്ഞു. ഇതോടെ ബഹളമുണ്ടാവുകയും വാർത്താ സമ്മേളനം അവസാനിപ്പിച്ചതായി ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ അറിയിക്കുകയായിരുന്നു.
ഡെപ്യൂട്ടിമേയറും മുൻ മേയറുമടക്കമുള്ള ഭരണസമിതി അംഗങ്ങൾക്ക് കോർപറേഷൻ ഹാളിൽ നിന്നും ഒഴിഞ്ഞു പോയതോടെയാണ് സംഘർഷമൊഴിവായത്. മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് മുസ്ലിഹ് മഠത്തിൽഉൾപ്പെടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. നേരത്തെ പടന്നപ്പാലം മലിനജല പ്ളാന്റ് ഉദ്ഘാടനത്തിനോടനുബന്ധിച്ചു മന്ത്രി എം.ബി രാജേഷ് ചടങ്ങുകഴിഞ്ഞു പോയതിനു ശേഷം പ്രൊട്ടോക്കോൾ അനുസരിച്ചു നോട്ടീസിൽ പേരുണ്ടായിട്ടും തന്നെ പ്രസംഗിക്കാൻ അനുവദിച്ചില്ലെന്നു ആരോപിച്ചു പി.കെ രാഗേഷ് പരിപാടിയിൽ കയറി ഇടപെടുകയും മേയറിൽ നിന്നും മൈക്ക് കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
പൊലിസ് ഇടപെട്ടാണ് സംഘർഷമൊഴിവാക്കിയത്. സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നേരത്തെ പി.കെ രാഗേഷ് ഉന്നയിച്ച കാര്യങ്ങൾ ആവർത്തിക്കുകയാണെന്നും മുൻ മേയർ ടി.ഒ മോഹനൻ പ്രതികരിച്ചു.