- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ്‌ഗോപിയുടെ പ്രസ്താവനയെ വിമരർശിച്ച് പിഎംഎ സലാം
കോഴിക്കോട്: രാജ്യത്ത് ഏക സിവിൽ കോഡ് വന്നിരിക്കുമെന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവനയെ വിമർശിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. സുരേഷ് ഗോപിയുടെ ലക്ഷ്യം ലോക്‌സഭ തിരഞ്ഞെടുപ്പാണെന്നും വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സുരേഷ്‌ഗോപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഒരിക്കലും ബിജെപിയുടെ വലയിൽ വീഴില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.
കരിപ്പൂരിൽ നിന്നുള്ള ഹാജിമാർ നേരിടുന്നത് കടുത്ത വിവേചനമാണെന്നും പിഎംഎ സലാം പറഞ്ഞു. ഉംറ യാത്രക്ക് 35,000രൂപ മാത്രമാണ് നിരക്ക്. പരസ്യമായി എങ്ങനെ കൊള്ള നടത്താൻ സാധിക്കുന്നു? ടെൻഡറിലെ കള്ളക്കളി പുറത്തുകൊണ്ടുവരണം. വലിയ ചാർജ് വരുമ്പോൾ റീ ടെൻഡർ ആണ് സാധാരണ നടപടി. അതുകൊണ്ടാണ് കള്ളക്കളി സംശയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനം കൊണ്ടുവന്ന് യാത്ര നടത്തൂ എന്ന അബ്ദുള്ള കുട്ടിയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്നും പിഎംഎ സലാം പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ഉത്തരവാദിത്തമുണ്ട്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള 80 ശതമാനം ഹാജിമാരെ 165000 രൂപ ഈടാക്കി കൊണ്ടുപോകാനാണ് നീക്കം. നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ഈ പ്രക്ഷോഭത്തിന് മുന്നിൽ മുസ്ലിം ലീഗ് ഉണ്ടാകുമെന്നും സലാം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
രാജ്യത്ത് ഏക സിവിൽ കോഡ് വന്നിരിക്കുമെന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്. കെ റെയിൽ വരും കേട്ടോ എന്ന് പറയുന്നത് പോലെയാവില്ല അതെന്നും സുരേഷ്‌ഗോപി മുന്നറിയിപ്പു നൽകിയിരുന്നു. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും, സുരേഷ്‌ഗോപി കണ്ണൂരിൽ പറഞ്ഞിരുന്നു.