- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കള്ളക്കടത്ത് ഏത് ഓഫിസ് കേന്ദ്രീകരിച്ചെന്ന് എല്ലാവർക്കും അറിയാം
തൃശൂർ: ഇടുതു സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രസംഗത്തിൽ കൊട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണ്ണക്കടത്തു കേസ് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. സ്വർണക്കള്ളക്കടത്ത് ഏത് ഓഫിസ് കേന്ദ്രീകരിച്ചെന്ന് എല്ലാവർക്കും അറിയാമെന്നാണ് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. കേന്ദ്രസർക്കാർ പദ്ധതികളെ കേരളം അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം നൽകുന്ന പണത്തിന്റെ കണക്ക് ചോദിക്കരുതെന്നാണ് നയമെന്നും ബിജെപിയിലൂടെ കേരള വികസനം സാധ്യമാണെന്നും മോദി പറഞ്ഞു.
കേരളത്തിലും ഇന്ത്യാ സഖ്യമാണെ്. ഇവരാണ് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ പൂരം വിവാദം മുതൽ താൻ ക്രിസ്തുമസ് വിരുന്ന് ഒരുക്കിയതു വരെ മോദി പ്രസംഗത്തിൽ എടുത്തു പറഞ്ഞു. കേന്ദ്രസർക്കാറിന്റെ ഭരണ നേട്ടങ്ങളും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
'നിങ്ങളുടെ അടുത്ത് മോദിയുടെ ഗ്യാരന്റി' എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ട് ബിജെപി സർക്കാർ ചെയ്ത കാര്യങ്ങളും അദ്ദേഹം വിവരിച്ചു. "പത്ത് വർഷത്തിനിടെ സ്ത്രീകളുടെ ജീവിതം സുഗമമാക്കാൻ നിരവധി കാര്യങ്ങൾ ചെയ്തു. 10 കോടി കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ നൽകി എങ്ങനെ സാധിച്ചു, മോദിയുടെ ഗ്യാരന്റി. 11 കോടി കുടുംബങ്ങൾക്കു കുടിവെള്ളം നൽകി. എങ്ങനെ സാധിച്ചു, മോദിയുടെ ഗ്യാരന്റി, കോടിക്കണക്കിനുപേർക്ക് ബാങ്ക് അക്കൗണ്ട്, സ്ത്രീകളുടെ പ്രസവാവധി വർധിപ്പിച്ചു, സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്കു പ്രവേശനം സാധ്യമാക്കി. ലോക്‌സഭയിലും നിയമസഭയിലും സംവരണം ഉറപ്പാക്കി, എങ്ങനെ സാധിച്ചു, മോദിയുടെ ഗ്യാരന്റി. അമ്മമാർക്കും പെൺകുട്ടികൾക്കും അവസരങ്ങളുടെ കലവറ തുറന്നിറക്കിയിരിക്കയാണ്.
പ്രധാനമന്ത്രി വിശ്വകർമ യോജനയിലൂടെ നിരവധിപ്പേർക്ക് പരിശീലനം നൽകും. കച്ചവടക്കാരായ സ്ത്രീകൾക്ക് സഹായം ലഭിക്കും. 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭിക്കും. ഇതിനെല്ലാം ഉറപ്പ് മോദിയുടെ ഉറപ്പാണ്. ലോകം നിരവധി വേദനകളിലൂടെ കടന്നുപോകുകയാണ്, കൊറോണ, യുക്രെയ്ൻ, ഗസ്സ എന്നീ പ്രശ്‌നങ്ങൾ നമ്മൾ കണ്ടു. എത്ര വലിയ പ്രശ്‌നമായാലും ബിജെപി സർക്കാർ ഇവിടെ നിന്നെല്ലാം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇറാഖിൽനിന്ന് നഴ്‌സുമാരെ തിരിച്ചെത്തിച്ചത് ബിജെപി സർക്കാരാണ്. കോൺഗ്രസിന്ററെ
പോലെ ദുർബല സർക്കാർ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു. ലോകത്ത് എത്ര വലിയ പ്രശ്‌നത്തിൽപ്പെട്ടാലും ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഈ സർക്കാരിനാകുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗിച്ചു തുടങ്ങിയത്. തുടർന്ന് തന്റെ പതിവുശൈലിയിൽ പിന്നീട് കത്തിക്കയറുകയായിരുന്നു അദ്ദേഹം. നിരവധി ഉന്നത സ്ത്രീകൾക്ക് ജന്മം നൽകിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
"കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ ഇത്രയും അധികം സ്ത്രീകൾ എന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ സന്തോഷമുണ്ട്. കാശിയുടെ പാർലമെന്റ് അംഗമാണ് ഞാൻ. കാശി ഭഗവാൻ ശിവന്റെ മണ്ണാണ്. അവിടെനിന്നും വടക്കും നാഥന്റെ മണ്ണിലേക്ക് എത്തിയത് അനുഗ്രഹമായി കാണുന്നു. തുടർന്ന് കേരളക്കരയിലെ ചരിത്ര വനിതകളെയും അദ്ദേഹം എടുത്തു പറഞ്ഞു.
കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുടെ നാടാണ് കേരളം. കാർത്യായനി അമ്മ, ഭഗീരധിയമ്മ തുടങ്ങി നിരവധിപ്പേർക്ക് ജന്മം നൽകിയ നാടാണ് കേരളം. ആദിവാസി നഞ്ചിയമ്മ, അവർ അത്ഭുത കലാകാരിയാണ്. അവർ ദേശീയ അവാർഡ് വരെ േനടി. അഞ്ജു ബോബി ജോർജ്ജിനെയും പി.ടി. ഉഷയെപ്പോലെയുള്ളവരെയും സൃഷ്ടിച്ച നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് മോദിയുടെ ഗ്യാരന്റികളെയും എടുത്തു പറഞ്ഞു.
'മോദിയുടെ ഗ്യാരണ്ടികൾ' ഓരോന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ചുള്ള പരാമർശിച്ചത്. 10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്.12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയുടെ ഗ്യാരണ്ടിയാണ്. സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടി. പ്രധാനമന്ത്രി വിശ്വകർമ്യോജനയിലൂടെ സ്ത്രീകൾക്ക് ഉന്നമനം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തിൽ മോദിയുടെ ഗ്യാരണ്ടി എന്ന് സദസും ഏറ്റുപറഞ്ഞു.
സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിക്കായി എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയിൽ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്. തുടർന്ന് വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസ്സിനെ അഭിവാദ്യം ചെയ്തു. തുടർന്ന് വേദിയിലുണ്ടായിരുന്ന അതിഥികളെ ഹസ്തദാനം ചെയ്തു. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് നരേന്ദ്ര മോദിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്.