- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം സ്ഥാനത്തിൽ കാരണം കണ്ടെത്തി പത്മജ; വിലയിരുത്തലുമായി കരുണാകരന്റെ മകൾ
തൃശൂർ: കെ മുരളീധരൻ തന്റെ സഹോദരന് എന്ന് വിശേഷിപ്പിച്ച് പത്മജാ വേണുഗോപാലിന്റെ രാഷ്ട്രീയ മറുപടി. ബിജെപിയിലേക്ക് പത്മജ പോയതോടെ തനിക്കിങ്ങനൊരു സഹോദരിയില്ലെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സഹോദരനോട് തനിക്ക് ഇപ്പോഴും സഹതാപമുണ്ടെന്ന തരത്തിലാണ് പത്മജയുടെ പ്രതികരണം. മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി വിട്ടതിന് പിന്നിൽ പത്മജ ചതി കാണുന്നുണ്ട്. എന്നാൽ അത് വ്യക്തമായി പറയുന്നതുമില്ലെന്ന് കെ കരുണാകരന്റെ മകൾ കൂട്ടിച്ചേർത്തു.
ആരാണ് കുഴിയിൽ കൊണ്ടുപോയി ചാടിച്ചതെന്ന് കെ. മുരളീധരനോട് ചോദിക്കണമെന്ന് പത്മജ വേണുഗോപാൽ പ്രതികരിച്ചു. സ്വന്തം നാട്ടിൽ തോൽവി നേരിട്ടതിൽ മുരളീധരന് വിഷമമുണ്ടാകും. തോൽപിക്കുകയാണെങ്കിൽ മാന്യമായി തോൽപിക്കണം. ഇതെന്തൊരു തോൽവിയാണെന്നും മൂന്നാമത്തെ സ്ഥാനത്തേക്കല്ലേ ഇട്ടതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. കെ. കരുണാകരനെ തോൽപിച്ചവരുടെ തലമുറ മാറിയിട്ടുണ്ട്. അവരുടെ കൂടെ നിന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. അവരും പുതിയ ചില ആളുകളും ചേർന്ന് പുതിയ കമ്പനിയായിട്ടുണ്ട്. അവരെല്ലാം കൂടി ഇതെല്ലാം ചെയ്യുമെന്ന് തനിക്ക് അറിയാമായിരുന്നു. തൃശൂരിലെ അവസ്ഥയെ കുറിച്ച് മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പത്മജ വ്യക്തമാക്കി.
ജാതിയും വെറുപ്പിന്റെ രാഷ്ട്രീയവും കളിക്കുന്നത് കോൺഗ്രസ് ആണ്. കോൺഗ്രസിലെ അധികാരങ്ങൾ ചില കോക്കസുകളുടെ കൈയിലാണ്. തനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോൾ ആരും കേട്ടില്ല. താനെടുത്ത തീരുമാനം തെറ്റിയില്ല. കേരളത്തിൽ ഇനിയും താമരകൾ വിരിയും. ഉമ്മ വെക്കുന്നതും വിയർപ്പ് തുടച്ചു കൊടുക്കുന്നതും തെറ്റില്ല. തുടച്ചു കൊടുക്കുന്നത് മറ്റ് ഉദ്ദേശത്തിലാവരുതെന്നും പത്മജ ചൂണ്ടിക്കാട്ടി. തൃശൂർ ഒരിക്കലും രാശിയില്ലാത്ത സ്ഥലമായി തോന്നിയിട്ടില്ല. തൃശൂരിൽ ചിലരുള്ളിടത്തോളം കാലം രാശി ഉണ്ടാവില്ല. രാഷ്ട്രീയമായി രണ്ട് ചേരിയിലാണെങ്കിലും മുരളീധരൻ തന്റെ സഹോദരനാണ്. സഹോദരനെ തനിക്ക് നന്നായി അറിയാം-പത്മജ പറഞ്ഞു.
തൃശൂരിലെ ജനങ്ങൾ ബുദ്ധിയുള്ളവരാണ്. സുരേഷ് ഗോപിയെ പോലുള്ള ഒരു മനുഷ്യസ്‌നേഹിക്ക് രാഷ്ട്രീയത്തിനപ്പുറം ബന്ധങ്ങളുണ്ട്. ഒരു വിഭാഗത്തിനും അദ്ദേഹത്തോടെ അകൽച്ചയില്ല എന്നതിന്റെ തെളിവാണ് ആറ് മണ്ഡലങ്ങളിൽ നിന്ന് ബിജെപിക്ക് ലഭിച്ച ഭൂരിപക്ഷം. കോൺഗ്രസ് നേതാക്കളെ കുറിച്ച് എല്ലാ കാര്യങ്ങളും താൻ പറഞ്ഞിട്ടുണ്ട്. ഇനിയും ആവർത്തിക്കാൻ താൽപര്യമില്ലെന്നും പത്മജ വേണുഗോപാൽ വിശദീകരിച്ചു. വേദനയോടെയാണ് താൻ കോൺഗ്രസ് വിട്ടത്. ഇതിനെ കുറിച്ച് ഇനി പറയാനില്ലെന്നും പത്മജ അറിയിച്ചു.
ഈ വീട്ടിൽ നിന്ന് നെഞ്ചുപൊട്ടിയാണ് താൻ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ പോയത്. അതുകൊണ്ടാണ് ഇന്നലെ മാധ്യമങ്ങളെ കാണാതെ ഇന്ന് തൃശൂരിലെ വിട്ടീൽ വന്ന് നിങ്ങളെ കാണുന്നത്. ഇവിടെ മത്സരിക്കരുതെന്ന് താൻ കെ മുരളീധരന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണ്. അത് അദ്ദേഹം കേട്ടില്ല. തോൽപ്പിച്ചാൽ മാന്യമായി തോൽപ്പിക്കണമായിരുന്നു. ഇതെന്തൊരു തോൽപ്പിക്കലാണ് ഉണ്ടായതെന്നും പത്മജ ചോദിച്ചു. കോൺഗ്രസിൽ അധികാരം ഒരു കോക്കസിന്റെ കൈയിലാണ്. ആരും വിചാരിച്ചാലും ഇവിടെ ഇനി കോൺഗ്രസിന് രക്ഷയില്ല. തോൽവിക്ക് പിന്നാലെ പലയിടത്തും പോസ്റ്റർ കണ്ടപ്പോൾ ഇവിടെ വിവരമുള്ള കോൺഗ്രസുകാർ ഉണ്ടെന്ന് ബോധ്യമായെന്നും പത്മജ പറഞ്ഞു.
ബിജെപിയെ കുറിച്ച് താൻ കേട്ട കാര്യങ്ങൾ അല്ല ഉള്ളിൽ വന്നപ്പോൾ ഉണ്ടായത്. കോൺഗ്രസാണ് ഇപ്പോൾ വെറുപ്പിന്റ രാഷ്ട്രീയം കളിക്കുന്നതെന്നും പത്മജ പറഞ്ഞു. ബിജെപിയോട് ആർക്കും യാതൊരുവിരോധവുമില്ല. തൃശൂരിൽ രാഷ്ട്രയീത്തിന് അപ്പുറം ബന്ധങ്ങൾ ഉണ്ടായതും സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായി. ഒരു മാസം കൊണ്ടാണ് രാജീവ് ചന്ദ്രശേഖരൻ തരൂരിന്റെ ഒരു ലക്ഷം ഭൂരിപക്ഷം പതിനായിരമാക്കി കുറച്ചത്. ആറ്റിങ്ങലും ആലപ്പുഴയും തുടങ്ങി എല്ലായിടത്തും ബിജെപിയുടെ വോട്ട് വിഹിതം കുടി. ബിജെപിക്ക് ഇനിയും വോട്ട് കൂടുമെന്നും പത്മജ പറഞ്ഞു.