- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയിൽ അംഗത്വമെടുത്ത് തിരുവനന്തപുരത്ത് എത്തിയ പത്മജക്ക് ഉജ്ജ്വ സ്വീകരണം

പത്മജ,
തിരുവനന്തപുരം: ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയ പത്മജ വേണുഗോപാലിന് ഉജ്ജ്വല സ്വീകരണം. വിമാനത്താവളത്തിൽ വച്ച് കേന്ദ്രന്ത്രി വി മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വിവി രാജേഷ് ഉൾപ്പടെ നൂറ് കണക്കിന് പ്രവർത്തകരാണ് പത്മജയെ വരവേറ്റത്.കൊട്ടും കുരവയും പുഷ്പ്പവൃഷ്ടിയുമായാണ് പത്മജക്ക് സ്വീകരണം ഒരുക്കിയത്.
മരാർജി മന്ദിരത്തിൽ വച്ച് ബിജെപി നേതാക്കൾക്കൊപ്പം പത്മജ മാധ്യമങ്ങളെ കാണും. പത്മ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് പത്മജ ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അതേസമയം പത്മജയ്ക്ക തൃശ്ശൂർ മണ്ഡലത്തിൽ നിർണായക റോൾ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സുരേഷ് ഗോപിയുടെ വിജയത്തിനായി പത്മജയെ കളത്തിലിറക്കാനാണ് ബിജെപി തീരുമാനം.
പത്മജയുടെ വരവ് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പത്മജ തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രചാരണത്തിനിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. സഹോദരൻ കെ മുരളീധരനാണ് തൃശൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിയെന്നാണ് റിപ്പോർട്ടുകൾ. പത്മജ വേണുഗോപാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഭർത്താവ് ഡോ. വി വേണുഗോപാൽ അറിയിച്ചുണ്ട്. ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും ഇനി രാഷ്ട്രീയം ബിജെപി തന്നെയാണെന്നും വി വേണുഗോപാൽ പറഞ്ഞു. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഭേദമായി വരികയാണ്. അതിനാൽ എല്ലായിടത്തും ഓടി നടന്ന് പ്രചാരണത്തിന് ഇറങ്ങാൻ പറ്റിലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശത്തിനെ വി വേണുഗോപാൽ വിമർശിച്ചു. രാഹുലിന്റെ പാരമ്പര്യമാണ് അത്തരത്തിലുള്ള പരാമർശത്തിന് കാരണം. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിലേക്ക് കെ മുരളീധരൻ സ്ഥാനാർത്ഥിയാവുകയാണെങ്കിൽ ബിജെപി ആവശ്യപ്പെട്ടാൽ ഉറപ്പായും പ്രചാരണത്തിനിറങ്ങുമെന്ന് വേണുഗോപാൽ വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് ആറരയ്ക്ക് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തുവച്ചാണ് പത്മജ പാർട്ടി അംഗത്വം സ്വീകരിച്ചത്. കുറച്ചു വർഷങ്ങളായി കോൺഗ്രസ് പാർട്ടിക്കുള്ളിൽ താൻ സന്തുഷ്ടയായിരുന്നില്ലെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ അതൃപ്തയാണെന്നും അവർ പ്രതികരിച്ചിരുന്നു. ഹൈക്കമാൻഡിന് നിരവധി തവണ പരാതി കൊടുത്തു.
പ്രതികരണമുണ്ടായില്ല. ദേശീയ നേതൃത്വത്തെ കാണാൻ പോയിട്ടും കൂടിക്കാഴ്‌ച്ചയ്ക്ക് സമയം ലഭിച്ചില്ല. അച്ഛന്റെ അതേ കയ്‌പേറിയ അനുഭവം കോൺഗ്രസിൽ തനിക്കുമുണ്ടായി. അതുകൊണ്ടാണ് പാർട്ടി മാറാൻ തീരുമാനിച്ചത്. ബിജെപിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ.

