- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മജ വേണുഗോപാൽ വയനാട്ടിൽ മത്സരിച്ചേക്കും
ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കാൻ ബിജെപി. ഇന്ന് തലസ്ഥാനത്ത് എത്തുന്ന പത്മജക്ക് ഉജ്ജ്വല സ്വീകരണം ഒരുക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ബിജെപി സംസ്ഥാന ഓഫീസിൽ വാർത്താ സമ്മേളനവും നടക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ, ശ്രീ കുമ്മനം രാജശേഖരൻ, അഡ്വ. ജോർജ് കുര്യൻ, അഡ്വ. പിസുധീർ, അഡ്വ വിവി രാജേഷ് തുടങ്ങിയവർ പത്മജയെ വരവേൽക്കാൻ വാർത്താസമ്മേളനത്തിന് എത്തും.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്മജയെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ചാലക്കുടിയിൽ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നതിനൊപ്പം വയനാട്ടിലും പത്മജയുടെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. പാർട്ടി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുടെ വസതിയിൽ ചർച്ചകൾക്കു ശേഷമാണ് പത്മജ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹത്തിൽനിന്ന് അംഗത്വം സ്വീകരിച്ചത്. പത്മജ എവിടെ മത്സരിക്കും എന്നത് അടക്കമുള്ള കാര്യങ്ങൾ ഇന്ന് തലസ്ഥാനത്ത് പറയും.
ബിഡിജെഎസിനു നീക്കിവച്ച ചാലക്കുടി മണ്ഡലത്തിൽ പത്മജയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും കെ.കരുണാകരന്റെ മകൾ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർത്ഥിയാകുന്നതു ദേശീയ തലത്തിലും രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന് ബിജെപിയിൽ അഭിപ്രായമുണ്ട്. പകരം ബിഡിജെഎസിന് എറണാകുളം നൽകാനാണ് ഉദ്ദേശിക്കുന്നത്.
നരേന്ദ്ര മോദി എന്ന നേതാവിനെ രാഷ്ട്രീയത്തിന് അതീതമായി ബഹുമാനിച്ചിരുന്നുവെന്ന് പത്മജ പറഞ്ഞു. ഈ പാർട്ടിയെക്കുറിച്ചു കൂടുതലറിയില്ലെന്നും പഠിക്കണമെന്നും പത്മജ പറഞ്ഞു. ബിജെപി നേതാക്കളായ അരവിന്ദ് മേനോൻ, ടോം വടക്കൻ എന്നിവരും കൂടെയുണ്ടായിരുന്നു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയെ സന്ദർശിച്ച് പത്മജ കൂടിക്കാഴ്ച നടത്തി.
കേരളത്തിൽ മാറ്റത്തിന്റെ സൂചനയാണ് പത്മജയുടെ ബിജെപി പ്രവേശമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. ബിജെപിയിൽ എത്തുന്നവർക്ക് അർഹമായ പദവി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസിയിൽ ഭാരവാഹിത്വം വഹിക്കുകയും എഐസിസി അംഗമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന പത്മജയുടെ ബിജെപിയിലേക്കുള്ള പോക്ക് കേരളത്തിലെ കോൺഗ്രസ്സിന് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്. ഐഎൻടിയുസി വർക്കിങ് കമ്മിറ്റി അംഗം, കെടിഡിസി ചെയർപേഴ്‌സൺ, ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ അംഗം, പ്രിയദർശിനി ആൻഡ് രാജീവ്ഗാന്ധി സ്റ്റഡി സെന്റർ ഭാരവാഹി, ടെക്നിക്കൽ എജ്യൂക്കേഷണൽ സൊെസെറ്റി ഓഫ് ഇന്ത്യ ഭാരവാഹി തുടങ്ങിയ നിലകളിലെല്ലാം കോൺഗ്രസ്സിൽ പ്രവർത്തിച്ചിട്ടുണ്ട് പത്മജ.
ൃശ്ശൂരിൽ തന്നെ തോൽപ്പിക്കാൻ മുൻകൈയെടുത്ത നേതാക്കൾക്ക് പാർട്ടിയിൽ കാര്യമായ പദവികൾ ലഭിച്ചതാണ് പത്മജയെ വിഷമിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. കെ കരുണാകരൻ സ്മാരകം ഇനിയും ഉയരാത്തതിൽ പത്മജയ്ക്ക് നീരസമുണ്ട്. കെ കരുണാകരന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് പത്മജയുടെ ബിജെപിയിലേക്കുള്ള യാത്ര ഒരുക്കിയതെന്നാണ് വിവരം.