ക­​ണ്ണൂ​ർ: പാനൂരിലെ ബോംബ് നിർമ്മാണം രാഷ്ട്രീയ പ്രതിയോ​ഗികളെ വകവരുത്താനെന്ന പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ അതിനെ രാഷ്ട്രീയ ചർച്ചയാക്കി കോൺ​ഗ്രസ്. പാ­​നൂ­​രി​ലെ ബോം­​ബ് നി​ർ­​മാ­​ണം കോ​ൺ­​ഗ്ര­​സി­​നെ ല­​ക്ഷ്യ­​മി­​ട്ടെ­​ന്ന് വ­​ട­​ക­​ര­​യി­​ലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ർ­​ഥി ഷാ­​ഫി പ­​റ­​മ്പി​ൽ പ്രതികരിച്ചു. മു­​ഖ്യ­​മ​ന്ത്രി അ­​ന്വേ­​ഷ​ണ­​ത്തെ വ­​ഴി തെ­​റ്റി­​ക്കു­​ക്കാ­​നാ­​ണ് സം­​ഭ­​വ­​ത്തി​ൽ പാ​ർ­​ട്ടി­​ക്ക് ബ­​ന്ധ­​മി­​ല്ലെ­​ന്ന് പ­​റ­​യു­​ന്ന­​തെ​ന്നും ഷാ­​ഫി പ്ര­​തി­​ക­​രി​ച്ചു. വടകരയിലെ പ്രചരണത്തിൽ ബോംബ് രാഷ്ട്രീയം സജീവമാക്കും. കണ്ണൂരിലും കാസർകോട്ടും കോഴിക്കോട്ടും ഇതിന്റെ അലയൊലിയുണ്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

മലബാറിന്റെ മനസ്സിൽ കറുത്ത പാടായി മാറുകയാണ് പാനൂർ ബോംബ് സ്ഫോടനം. ഇത് സിപിഎമ്മും തിരിച്ചറിഞ്ഞിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ വാദങ്ങളെ തള്ളുന്നതാണ് പൊലീസ് റിപ്പോർട്ട്. ഇതിൽ വടകരയിലെ സിപിഎം സ്ഥാനാർത്ഥി തീർത്തും അതൃപ്തിയിലുമാണ്. ഇതിനൊപ്പമാണ് കോൺ​ഗ്രസ് ഇത് ചർച്ചകളിൽ നിറയ്ക്കുന്നത്. രാ­​ഷ്ട്രീ­​യ ആ­​വ­​ശ്യ­​ത്തി­​ന് വേ­​ണ്ടി മാ­​ത്ര­​മാ­​ണ് ബോം­​ബ് നി​ർ­​മി­​ച്ച­​തെ­​ന്ന് താ​ൻ ആ­​ദ്യ­​മേ പ­​റ­​ഞ്ഞ­​താ​ണ്. ഇ­​താ­​ണ് ഇ­​പ്പോ​ൾ റി­​മാ​ൻ­​ഡ് റി­​പ്പോ​ർ­​ട്ടി­​ലൂ­​ടെ വ്യ­​ക്ത­​മാ­​കു­​ന്ന​ത്. ബോം­​ബ് നി​ർ­​മാ­​ണം സ­​ന്ന­​ദ്ധ­​പ്ര­​വ​ർ­​ത്ത­​ന­​മാ­​ണെ­​ന്നാ­​ണ് നി­​ല­​പാ­​ടെ­​ങ്കി​ൽ ഒ​ന്നും പ­​റ­​യാ­​നി­​ല്ലെ​ന്നും ഷാ­​ഫി പ​റ​ഞ്ഞു. തെരഞ്ഞെടുപ്പിൽ സി­​പി­​എം ബോം­​ബി­​നെ­​യാ­​ണ് ആ­​ശ്ര­​യി­​ക്കു­​ന്ന​ത്. ത­​ങ്ങ​ൾ ജ­​ന​ങ്ങ­​ളെ ആ­​ശ്ര­​യി­​ക്കു­​മെ​ന്നും ഷാ­​ഫി കൂ­​ട്ടി­​ച്ചേ​ർ​ത്തു.

അക്ഷരാർത്ഥത്തിൽ ഡി വൈ എഫ് ഐയെ കുറ്റപ്പെടുത്തുന്നാണ് റിമാൻഡ് റിപ്പോർട്ട്. ബോംബ് നിർമ്മാണത്തിനുള്ള വസ്തുക്കൾ ഇവർക്ക് എത്തിച്ചുനൽകിയത് ആരെന്നും സ്റ്റീൽ ബോംബുണ്ടാക്കാൻ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്. ബോംബ് നിർമ്മാണത്തിലെ ഗൂഢാലോചനയും അന്വേഷിച്ചേക്കും. സിപിഎം പ്രവർത്തകൻ ഷെറിന്റെ മരണത്തിൽ കലാശിച്ച ബോംബ് നിർമ്മാണം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പ്രാദേശിക കുടിപ്പകയാണെന്നും പറഞ്ഞ് വിവാദം ഒതുക്കാനുള്ള സിപിഎം നീക്കം പൊളിക്കുന്നതാണ് കേസിലെ 6, 7 പ്രതികളുടെ റിമാൻഡ് റിപ്പോർട്ട്.

പ്രതികൾ ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്താനും ഉദ്ദേശിച്ചാണെന്ന് ഡിവൈഎഫ്‌ഐയുടെ കടുങ്ങാംപൊയിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.സായൂജ്, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി പി.വി.അമൽബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ പകയാണ് ബോംബ് നിർമ്മാണത്തിന് പിന്നിലെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. സിപിഎം ആർഎസ്എസ് അനുഭാവികളാണ് ഇരുസംഘത്തിലുമെങ്കിലും ഇവർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്.

എന്നാൽ, രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ട് പ്രതികൾ ബോംബ് നിർമ്മിച്ചത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ സൂചന നൽക്കുന്നത്. ഇതോടെ ബോംബ് നിർമ്മാണം തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകും. ബോംബ് നിർമ്മാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നു. ഡിവൈഎഫ്‌ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമൽ ബാബു ബോംബുകൾ ഒളിപ്പിച്ചു. മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേസിൽ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പൊലീസിന്റെ പിടിയിലായി. ഇനി ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം എത്തണം. ഇതിന് പൊലീസിന് രാഷ്ട്രീയാനുമതി കിട്ടുമോ എന്നതും നിർണ്ണായകമാണ്.